Monday, August 17, 2009

ദിവ്യപ്രേമം

വിനോദ് ഗോപാല്‍
അതി രാവിലെ കോളേജില്‍ ചെല്ലുന്ന എനിക്ക് അവിടെ പ്രത്യേകിച്ച് പണി ഒന്നും ഉണ്ടായിരുന്നില്ല രാവിലെ അവിടെ വരുന്ന പെണ്‍കൊടികളെ കാണുക എന്ന ഒറ്റ ആഗ്രഹമേ ഉള്ളു. ആദ്യമൊക്കെ ഞാന്‍ ഒറ്റക്കാണ് പോയിരുന്ന എങ്കില്‍ പയ്യെ പയ്യെ എന്നെ പോലെ ഉള്ള കുറെ താന്തോന്നിമാരെ കൂടെ കിട്ടി (കാര്യം കുഴപ്പക്കാര്‍ ആന്നേലും അവിടുത്തെ ഏറ്റവും നല്ല കുട്ടികള്‍ നമ്മള്‍ ആണ് എന്ന് ആണ് നമ്മുടെ ഒരു വിചാരം) അങ്ങനെ കാലം കടന്നു പോയപ്പോള്‍ ആണ് ആ സത്യം നമ്മള്‍ മനസിലാക്കിയത് നമ്മള്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കാന്‍ പോകുക ആണ് എന്ന്.ഒന്നാം വര്‍ഷത്തില്‍ സ്ഥിരം പാന്റ് എന്ന വേഷത്തില്‍ ആറാടിയ നമ്മള്‍ പയ്യനെ മുണ്ടന്മാര്‍ ആയി മാറി. പെട്ടന്ന് ഒരു ആവശ്യം വന്നാല്‍ അഴിച്ചു തലേല്‍ കെട്ടി ഓടാന്‍ അതെ പോലെ പറ്റിയ ഒരു വേഷം ഇല്ല എന്ന് ആണ് പൊതുവേ ഉള്ള അഭിപ്രായം, അതും പോരാത്തേന് ഈ മുണ്ട് ഉടുത്ത ചേട്ടന്മാരോട് പെണ്‍കുട്ടികള്‍ക്ക് ഒരു വല്ലാത്ത മമത ആണ് എന്ന് നമ്മടെ പൂര്‍വികരില്‍ നിന്നും നമ്മള്‍ പറങ്ങു കേട്ടിട്ടുണ്ട്, മമത ആയാലും E. അഹമദ് ആയാലും നമ്മള്‍ എന്തായാലും മുണ്ടന്മാര്‍ ആയി എന്ന് വേണം പറയാന്‍. പുതിയതായി കോളേജിലേക്ക് വരുന്ന പെണ്‍കുട്ടികളില്‍ നിന്നും അവരുടെ രെക്ഷിതാക്കളില്‍ നിന്നും അന്നത്തെ ചിലവിനുള്ള പയിസ പിരിക്കുക എന്ന ഒരു ചെറിയ കലാപരിപാടി അവിടെ നമ്മള്‍ അനുവര്‍ത്തിച്ചു പോന്നിരുന്നു അതിനായി ചില ലുട്ടു ലുടുക്ക പാര്‍ട്ടികളുടെ പേരും പറങ്ങിരുന്നു. പിരിക്കുമ്പോള്‍ പല പാര്‍ട്ടിക്കാര്‍ ആണ് എങ്കിലും ബിരിയാണി തിന്നുമ്പോള്‍ നമ്മള്‍ എല്ലാം ഒരേ പാര്‍ട്ടിക്കാര്‍ ആണ്.
ആ സമയത്താണ് നമ്മളെ എല്ലാം ഒരേ പോലെ അധിശയിപ്പിക്കുന്ന ആ പെണ്‍കുട്ടി കോളേജിലേക്ക് വന്നത്, വഴിയിലെ വച്ച് തന്നെ പിരിവു ചോദിച്ചപ്പോള്‍ തരാതെ പോയ ആ തരുണീമണിയെ പുറകെ നടന്നു ശല്ല്യപെടുത്തിയപ്പോള്‍ അവസാനം ആ വായില്‍ നിന്നും മുത്ത്‌ പോഴിങ്ങു
" ഞാന്‍ നിങ്ങള്‍ കരുതുന്ന പോലെ ഇവിടെ പഠിക്കാന്‍ വന്നതല്ല"
സ്വഭാവികമായും നമുക്ക് ഉണ്ടായ അടുത്ത സംശയം നമ്മള്‍ ഒരുമിച്ചു ചോദിച്ചു
"പിന്നെ എന്തിനാ കോളേജ് കാണാന്‍ വന്നതാണോ"
ദേഷ്യം വന്നിട്ടാകണം കയ്യിലിരുന്ന ബാഗീന്നു ഒരു കവര്‍ പൊക്കി കാണിച്ചു, കവര്‍ കണ്ടപ്പോലെ ഞങ്ങള്‍ ഞെട്ടി, അത് വായിക്ക കൂടി ചെയ്തപ്പോള്‍ വീണ്ടും ഞെട്ടി.
"Appointment order"
To
Chemistry Department (Teacher)
ജീവിതത്തില്‍ ആദ്യമായി മാത്സ്‌ എടുത്തതിനു ഞാന്‍ എന്നെ തന്നെ ശപിച്ചു, എന്റെ അച്ഛന് ഇതൊക്കെ നേരത്തെ അറിയാമായിരുന്നത് കൊണ്ട് ആകണം അച്ഛന്‍ പണ്ടേ എന്നോട് പറങ്ങത് ആണ് നീ കെമിസ്ട്രി എടുത്തു പഠിക്കാന്‍, മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് പറയുന്നത് എത്ര സത്യം ആണ് എന്ന് ഞാന്‍ മനസിലാക്കി. എന്തായാലും നമ്മുടെ കൂടെ നിന്ന കെമിസ്ട്രി പിള്ളേര്‍ അവരെ കൂടെ തന്നെ അങ്ങ് പോയി. അവന്മാര്‍ പോകുന്നത് കണ്ടാല്‍ തോന്നും ആ പെണ്ണുമായി എന്തോ പൂര്‍വ്വ ബന്ധം ഉണ്ട് എന്ന്. എന്തായാലും അവര് പോയ പുറകെ കെമിസ്ട്രി ലക്ഷ്യമാക്കി നമ്മളും നടന്നു, പിന്നെ അങ്ങോട്ട്‌ ഉള്ള എല്ലാ ഒഴിവു സമയങ്ങളിലും നമ്മള്‍ അവിടെ തന്നെ ആയിരുന്നു, നമ്മള്‍ പഠിക്കുന്ന വിഷയം മാറിയോ എന്ന് പോലും പലരും സംശയിചിട്ടുണ്ടാകണം. നമ്മള്‍ എവിടെ എന്ന് തിരക്കുന്ന പിള്ളേരെ കൂടെ "അവന്മാര്‍ ആ കെമിസ്ട്രി യുടെ മുന്നില്‍ കാണും എന്ന് പറയുന്ന ഇടം വരെ എത്തി കാര്യങ്ങള്‍, കാലം അങ്ങനെ കടന്നു പോയി അതിനിടക്ക് പഠിത്തം കുറവും വായി നോട്ടം കൂടുതലും ആയി നമ്മള്‍ അങ്ങനെ വിരഹിച്ചു. പക്ഷെ എന്ത് നടന്നില്ലങ്കിലും എന്നും നമ്മള്‍ നമ്മുടെ പ്രിയപ്പെട്ട ടീച്ചറെ കാണാന്‍ പോകുമായിരുന്നു.
ആ വര്‍ഷവും തീര്‍ന്നു അടുത്ത വര്‍ഷത്തില്‍ നമ്മള്‍ അവിടുത്തെ തല മൂത്തപ്പന്മാര്‍ ആയി, അതോടു കൂടി വായി നോട്ടം എന്ന കലാപരിപാടി കൂടുതല്‍ ശക്തി ആര്‍ജിച്ചു. ആ ഓണകാലത്ത് കോളേജിലെ ഓണ പരിപാടി തകര്‍ത്തു നടക്കുന്നു. അപ്പോളാണ് നമ്മളെ എല്ലാം ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത‍ വന്നത്, നമ്മുടെ പ്രിയപ്പെട്ട ടീച്ചര്‍ ഒളിച്ചോടി പോയി, ഒളിച്ചോടി പോയി എങ്കില്‍ അത്രയ്ക്ക് സങ്കടമില്ല ഇത് ഓടിയത് അവിടുത്തെ ഹെഡ് അയ 53 വയസുള്ള ഒരു ഭാരിയയും രണ്ടു കുട്ടികളും ഉള്ള തല നരച്ച സാറിന്റെ കൂടെ. അതോടു കൂടി ഓണ പരിപാടി നിര്‍ത്തി വയ്ക്കുന്ന ഇടം വരെ എത്തി കാര്യങ്ങല്‍. ഇത്രയും നാള്‍ നമ്മുടെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്നിട്ട് നമ്മളെ എല്ലാം കളങ്ങു അവര്‍ പോയി രിക്കുന്നു. നമ്മള്‍ ഉണ്ണാതെ ഉറങ്ങാതെ ആ കെമിസ്ട്രി ലാബിനു മുന്നില്‍ കാവല്‍ ഇരുന്നതാണ്, നമ്മളോട് ഒരു വാക്ക് പോലും പറയാതെ അവര്‍ പോയി, കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത്‌ വിരല്‍ വച്ച്, പെണ്ണുങ്ങള്‍ സന്തോഷം കൊണ്ട് തുള്ളി ചാടി (കാരണം അവരെ കളങ്ങു കെമിസ്ട്രി തിരക്കി പോയ കാമുകന്മാരെ തിരിച്ചു കിട്ടുമല്ലോ). എന്തൊക്കെ ആയാലും പോയത് പോയല്ലോ ഇനി ഇട്ടു തിരിച്ചു വരുകേം ഇല്ല എന്ന് സ്വയം ആശ്വസിച്ചു. കുറച്ചു ദിവസത്തിന് ശേഷം മണവാളനും മണവാട്ടിയും കൂടെ ഒരു വെള്ള ബെന്‍സ്‌ കാറില്‍ വന്നു ഇറങ്ങി, അന്ന് അവിടെ ഉണ്ടായതൊക്കെ ഞാന്‍ ഇന്നും മറന്നിട്ടില്ല, ആദ്യമായി പ്രേമം വയിലന്‍സ് ലേക്ക് തിരിയുന്നത് ഞാന്‍ കണ്ടു. പ്രേമം നടക്കാതെ പോയ കാമുകന്മാര്‍ എല്ലാം കൂടി ആ ബെന്‍സ്‌ കാര്‍ തല്ലി തരിപ്പണം ആക്കി എന്നിട്ടും അരിശം തീരങ്ങു നവധംബധികളെ ലാബില്‍ ഇട്ടു പൂട്ടി, എന്നിട്ടുണ്ടോ വിടുന്നു തടസം പിടിക്കാന്‍ വന്ന സഹായികള്‍ക്കും കിട്ടി ശേരിക്കിനു, അവസാനം പോലീസ് സാറന്മാര്‍ വരേണ്ടി വന്നു അവര്‍ക്ക് അവിടുന്ന് പോകാന്‍.
അന്ന് ഞാന്‍ ഒരു കാര്യം മനസിലാക്കി "പ്രേമത്തിന് കണ്ണും ഇല്ല മൂക്കും ഇല്ല എന്തിനു ബോധം പോലും ഇല്ല, ആര്‍ക്കും ആരേം പ്രേമിക്കാം കിട്ടിയാല്‍ ഊട്ടി ഇല്ലങ്കില്‍ ചട്ടി കിട്ടീല്ലേ ഇടി"
സ്നേഹത്തോടെ വിനോദ് ഗോപാല്‍

No comments:

Post a Comment