ആ ഉച്ച നേരത്ത് ഇടവഴിയില്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് ചേച്ചി അത് വഴി വന്നത്, നമ്മളെ കണ്ടപ്പോളേ ചേച്ചി അടുത്ത് വിളിച്ചു ഞാനും അവനും അടുത്ത് ചെന്നു. എന്താ മക്കളെ സുഖമാണോ, എന്താ നിങ്ങള്‍ വീട്ടിലെക്കൊന്നും വരാത്ത എന്ന ചോദ്യത്തിന് മുന്നില്‍ ഞങ്ങളുടെ സകല ശക്തിയും ചോര്‍ന്നു പോകുന്നതായി തോന്നി. ആരേലും കേള്‍ക്കുമോ എന്നുള്ള പേടിയും പിന്നെ ഇങ്ങനത്തെ സ്ത്രീകലുമായ് മിണ്ടാന്‍ പാടില്ല എന്ന സമൂഹത്തിലെ ധാരണയും ഞങ്ങളെ പേടിത്തൊണ്ടന്‍ മാര്‍ ആക്കി. ഞങ്ങള്‍ വരാം ചേച്ചി എന്ന് പറങ്ങു ഒപ്പിച്ചു ഞങ്ങള്‍ ആ രംഗം അവസാനിപ്പിച്ച്. അവര്‍ എന്ത് പറങ്ങു എന്നുള്ള കൂട്ടുകാരുടെ ചോദ്യത്തിന് എന്തോ കള്ളം പറങ്ങു ഞങ്ങള്‍ തടി തപ്പി. പക്ഷെ ക്രിക്കറ്റ് കളി തുടര്‍ന്ന് എങ്കിലും ഞങ്ങളുടെ മനസ്സില്‍ ആ ചേച്ച്യേ കുറിച്ചുള്ള രൂപം മാത്രം ആയിരുന്നു. എന്തൊക്കെ ആയാലും ക്രിക്കറ്റ് തീര്‍ന്നിട്ടും മറ്റുള്ള കൂട്ടുകാര്‍ എല്ലാം പോയിട്ടും ഞങ്ങള്‍ മാത്രം പോയില്ല.
S.S.L.C പരീക്ഷ കഴിങ്ങു നില്‍ക്കുന്നത് കൊണ്ട് നമ്മുടെ മുന്നില്‍ ധാരാളം സമയം ഉണ്ടായിരുന്നു. എന്തായാലും ചേച്ചിയെ കാണാന്‍ പോകാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അതിനു വേണ്ടി ISRO റോക്കറ്റ് ഉണ്ടാക്കുന്നതിനു മുന്നേ ഉണ്ടാക്കുന്ന പോലത്തെ ഒരു പ്ലാനും ഉണ്ടാക്കി, പോകണ്ട വഴി, ചെയ്യണ്ട കാര്യങ്ങള്‍ എന്നിവ എല്ലാം ചേര്‍ത്ത ഒരു വലിയ പ്ലാന്‍. പ്ലാന്‍ അനുസരിച്ച് പിറ്റേന്ന് ഉച്ചയോടു കൂടി ചേച്ചിയെ കാണാന്‍ പുറപ്പെട്ടു, പാടത്തിനു സമീപത്തു കൂടി നടന്നു ആണ് യാത്ര. ചേച്ചിയുടെ വീടിനു അടുത്ത് അവനു പറമ്പ് ഉണ്ടായതിനാല്‍ ആ വഴിക്ക് പോകണ നമ്മളെ ആരും സംശയിക്കില്ല എന്ന ഒരു സമാധാനം മനസ്സില്‍ ഉണ്ട്, ഇനി ആരേലും ചോദിച്ചാല്‍ തന്നെ എന്ത് പറയണം എന്നതൊക്കെ നമ്മുടെ പ്ലാനില്‍ ഉണ്ട്. ഭാഗ്യത്തിന് ഒരാളുപോലും കണ്ടില്ല. അവന്റെ പറമ്പ് ആണ് എങ്കിലും അവന്‍ അകെ രണ്ടോ മൂന്നോ വട്ടമേ അവിടെ പോയിട്ടുള്ളൂ.
നമ്മുടെ പരിമിതമായ അറിവ് വച്ച് ഒരു കാര്യം നമ്മള്‍ ഊഹിച്ചു ചേച്ചിക്ക് എന്തേലും സമ്മാനം കൊടുക്കാതെ എങ്ങനെ അവിടെ കേറി ചെല്ലും, അപ്പോളാണ് നിറച്ചു തേങ്ങകള്‍ ഉള്ള അവന്റെ പറമ്പിലെ തെങ്ങുകളെ കുറിച്ച് നമ്മള്‍ ഓര്‍ത്തത്, പക്ഷെ പറമ്പില്‍ ചെന്ന ഞങ്ങളെ അതിശയിപ്പിക്കുന്ന കാഴ്ച ആണ് കണ്ടത്, അതിലൊന്നിലും പേരിനു പോലും ഒരു തേങ്ങ ഇല്ല. ഇതീന്ന് ഒന്നും കിട്ടാറില്ല എന്ന് അവന്റെ അപ്പന്‍ ഇടയ്ക്കിടയ്ക്ക് പറയണത് അവന്‍ കേള്‍കാറുണ്ട് എന്ന് അവന്‍ ഒരു ആത്മഗതം പോലെ പറയുകയും ചെയ്തു. അറിയാവുന്ന ഭാഷയില്‍ ആ സ്ഥലത്തെ മുന്തിയ കള്ളന്മാരെ ഒക്കെ നാല് തെറി പറങ്ങു സ്വയം സമാധാനിച്ചു ഞങ്ങള്‍. കിട്ടനതീന്നു ഉള്ളത് ഒക്കെ പറിച്ചു ഞങ്ങള്‍ എന്തായാലും തരക്കേടില്ലാത്ത സമ്പാദ്യം ഉണ്ടാക്കി.
കൈ നിറയെ സമ്മാനവും മനസ് നിറയെ മോഹങ്ങളുമായ് ഞങ്ങള്‍ ചേച്ചിയുടെ വീട്ടില്‍ എത്തി. ഞങ്ങളെ കണ്ടപ്പോള്‍ ചേച്ചിക്ക് അമേരിക്ക കണ്ട കളംബസിനെ പോലെ ആയിരുന്നു, ഞങ്ങള്‍ക്കണേല്‍ കരിമ്പിന്‍ തോട്ടം കണ്ട ആനയെ പോലേം. അവിടെ ആരും ഇല്ല എന്ന ചേച്ചീടെ മനോഗതം കൂടെ കേട്ടപ്പോള്‍ ഞങ്ങള്‍ ശെരിക്കും വണ്ടി അഴിച്ചു പിരുത്തു ഇട്ട വര്‍ക്ക് ഷോപ്പിലെ മേസ്തിരിയെ പോലെ ആയി, എവിടെ തൊടണം ഏത് ഒന്നിക്കണം ഏത് അഴിക്കണം എന്ന് അകെ ഒരു ആശയ കുഴപ്പം എന്തായാലും ചായയും ആയി വന്ന ചേച്ചി അവന്റെ അടുത്ത് ഇരുപ്പ് ഉറപ്പിച്ചു. അത് കൂടി കണ്ടപ്പോള്‍ ഇനി നടക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് എന്റെ സങ്കല്‍പ്പങ്ങള്‍ അറബികടലും കടന്നു അക്കരെ എത്തിയിരുന്നു. ചായ കുടിച്ചു കൊണ്ടിരുന്ന അവന്റെ തലയില്‍ കൈവച്ച് ചേച്ചി സംസാരിച്ചു തുടങ്ങി. കടന്നു
പോകുന്ന ഓരോ നിമിഷവും ഓരോ യുഗങ്ങള്‍ ആയി നമുക്ക് തോന്നി ചേച്ചി അവനോടു ചേര്‍ന്ന് ഇരിക്കും തോറും അവന്‍ ദൂരേക്ക് പോക്കൊണ്ടിരുന്നു. ആ സംസാരം അങ്ങനെ കുറെ നേരം നീണ്ടു നിന്നു.
സംസാരം തീര്‍ന്നപ്പോള്‍ ഞങ്ങള്‍ പോയ വഴിയെ തിരിച്ചു നടക്കുക ആയിരുന്നു. നമ്മള്‍ തമ്മില്‍ ഒന്നും മിണ്ടീല്ല, ഞങ്ങള്‍ തീര്‍ത്തും അപരിചിതരെ പോലെ നടന്നു, അങ്ങട്ട് പോയപ്പോള്‍ ഉള്ള സന്തോഷം ഞാന്‍ വെറുതെ മനസ്സില്‍ ഓര്‍ത്തു. എല്ലാം എത്ര നിമിഷം കൊണ്ടാണ് തകര്‍ന്നു തരിപ്പണം ആയതു. പറമ്പിലെ തേങ്ങ കാണാതെ ആകുന്നതിനു കള്ളനെ തെറി പറങ്ങ ഞങ്ങളെ ഓര്‍ത്തു എനിക്ക് മനസ്സില്‍ ചിരി വന്നു.
സംഭവത്തിന്റെ ക്ലൈമാക്സ് ഞാന്‍ വെറുതെ മനസ്സില്‍ ഓര്‍ത്തു, അവന്റെ അടുത്തിരുന്ന ചേച്ചി അവനോടു പറങ്ങു മോന്റെ അച്ഛന്‍ വീട്ടില്‍ ഉണ്ടോ ഇപ്പോള്‍ ഇങ്ങോട്ടൊക്കെ വന്നിട്ട് കുറെ നാളായി, നിന്റെ അച്ഛന്‍ നിന്റെ അമ്മെ കല്യാണം കഴിച്ചില്ലയിരുന്നു എങ്കില്‍ നീ എന്റെ വയറ്റില്‍ ജനിക്കേണ്ടത് ആയിരുന്നു. എനിക്ക് പിറക്കാതെ പോയ മകന്‍ ആണ് നീ, ഒരു അമ്മയുടെ സ്നേഹം കണ്ടു എന്റെ കണ്ണ് നിറങ്ങു പോയി. അച്ഛനെ ഓര്‍ത്തു അവന്റെം കണ്ണ് നിറങ്ങു കാണും.
പിന്നെ ഇന്ന് വരേയ്ക്കും ഞങ്ങള്‍ അങ്ങനെ ഒരു സാഹസത്തിനു ഇറങ്ങി പുറപെട്ടിട്ടില്ല എന്ന് വേണം പറയാന്‍. ആദ്യത്തെ പരിശ്രമം തന്നെ പാഴായി പോയതിനാല്‍ പിന്നെ അതിനുള്ള ദൈര്യം ലെവലേശം പോലും ഇല്ല എന്നതാണ് സത്യം.
കംപ്യൂട്ടറില്‍ മലയാളം വായിക്കാം.
12 years ago
No comments:
Post a Comment