Tuesday, September 29, 2009

"പാച്ചു നായര്‍ എന്തിനു മരിച്ചു"

ഉറക്കത്തില്‍ നിന്നും കണ്ണ് തുറന്ന ഞാന്‍ കണ്ടത് വീടിന്റെ മുന്നില്‍ കൂടെ ആളുകള്‍ കൂട്ടം കൂടമായി പോകുന്നു........
അമ്മ എപ്പോളോ കൊണ്ട് വച്ചിട്ട് പോയ ചായ (അപ്പോളേക്കും 11 മണി ആയിരുന്നു) തണുത്തു ഏതാണ്ട് ഐസ് ആകുന്ന പരുവം ആയി, ചൂടാക്കാന്‍ പറഞ്ഞാല്‍ അമ്മ ചൂടാകും എന്നുള്ളത് കൊണ്ട് തല്‍കാലം ഇത് കുടിക്കുക മാത്രമേ നിര്‍വാഹം ഉള്ളു എന്ന് മനസ്സില്‍ കരുതി അത് കുടിക്കുമ്പോള്‍ ആണ് തലേന്ന് കണ്ട രാജപ്പന്‍ ടൂ പോകുന്നു വെളിയില്‍ കൂടി...
"ഡാ രാജപ്പാ നീ എവിടെക്കാടാ രാവിലെ ഈ ഓടുന്നത്".......
രാജപ്പന്‍ കേട്ടിട്ടാകണം,
പോകണ പോക്കിന് തന്നെ മറുപടീം പറങ്ങു.....
"നീ അറിങ്ങില്ലേ, നമ്മുടെ പാച്ചു നായര്‍ തൂങ്ങി ചത്ത്‌,
എങ്ങനെ അറിയാനാ മൂട്ടില്‍ വെയില്‍ അടിക്കുന്നത് വരെ അല്ലെ അവന്റെ ഉറക്കം"
പിന്നെ,... ഇന്ന് പാച്ചു നായര്‍ തൂങ്ങി ചാകും എന്നത് കൊണ്ട് ഞാന്‍ നേരത്തെ എണീക്കാന്‍ ഒക്കുമോ എന്ന് അവന്റെ കൂടെ ചോദിക്കണം എന്ന് ഉണ്ടായിരുന്നു, പക്ഷെ രാവിലെ എന്തിനു എന്റെ അപ്പനെ തെറി കേല്പിക്കണം എന്ന് ഉള്ളത് കൊണ്ട് ചോദിച്ചില്ല, അവന്‍ ആണേല്‍ അപ്പന് വിളിയില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തവനാ..........
എന്നാലും ആ പാച്ചു നായര്‍ ചത്തല്ലോ
എന്തിനു ആയിരിക്കും ചത്തത്‌ ????
ഇന്നലെ കൂടി അങ്ങേരെ വീട്ടില്‍ കാളയെ വെട്ടി എന്ന് അറിങ്ങപ്പം
എന്നാല്‍ അല്പം ഇറച്ചി വേടിച്ചു കളയാം എന്ന് കരുതി ഞാന്‍ ചെന്നതാ ????...
പക്ഷെ ഇറച്ചി വെട്ടുന്ന അവറാച്ചന്‍ പറങ്ങു
അത് വെടിക്കല്ലേ മോനെ അത് അന്ത്രക്സ്‌ പിടിച്ചു ചത്തതാണ് എന്ന് ............
ഇനി കാള മരിച്ചത് കൊണ്ട് ആണോ അങ്ങേര്‍ തൂങ്ങി ചത്തത്‌ ?????
അങ്ങനെ ആകാന്‍ വഴി ഇല്ലാലോ !!! കാരണം കാളയെ ജീവനോടെ വിറ്റാല്‍ കിട്ടുന്നതിനെകാട്ടീം പയിസ അങ്ങേര്‍ അതിന്റെ ഇറച്ചി വിറ്റു ഉണ്ടാക്കി ..........
അതിനാല്‍ അത് കൊണ്ടല്ല ..!!!!!!!!!!
പിന്നെ എന്തിനു അങ്ങേര്‍ ചത്ത്‌??
കട്ടിലില്‍ കിടന്നു പല രീതിയില്‍ ആലോചിച്ചു ..............
ഒരു ഇതും പിടീം കിട്ടുന്നില്ല
ഇന്നലെ കൂടി കണ്ടതാണ് പാച്ചു നായരെ .............
ഇന്നലെ നേരിട്ട് കണ്ട അങ്ങേരെ ഇന്ന് ഇനി മരത്തിന്റെ മണ്ടേല്‍ നിക്കണത് കാണണ്ടി വരുമല്ലോ ദൈവമേ ................
എന്തായാലും പോകാതെ പറ്റില്ലാലോ, പോയില്ലേല്‍ ചിലപ്പോള്‍ രാത്രി പ്രേതം ആയി വന്നു
"ഈ ലോകത്തുള്ള എല്ലാരും എന്നെ കാണാന്‍ വന്നു, നീ എന്താടാ വരാങ്ങ കള്ള നായീന്റെ മോനെ" എന്നും പറങ്ങു എന്റെ കൊങ്ങയ്ക്ക് കേറി പിടിച്ചാല്‍ അറിയാന്‍ ഒക്കില്ലല്ലോ ..........
എന്തായാലും പൊക്കളയാം എന്ന് തീരുമാനിച്ചു .....
ഇനി പോകണം എങ്കില്‍ ഈ കട്ടിലീന്നു ഒന്ന് എനീക്കണമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ വീണ്ടും മനസ് മടിച്ചു ......
കട്ടിലീന്നു എനീക്കുന്നതിന്റെ ആദ്യ പടി ആയി ഇന്നലെ ഉടുത്തിരുന്ന മുണ്ട് എവിടെ ആണ് കിടക്കുന്നത് എന്ന് കണ്ടു പിടിക്കണം (ഭാഗ്യത്തിന് ഷീറ്റ് മൂടിയിരുന്നത് കൊണ്ട് വഴിയെ പോയവര്‍ ആരും കന്യകാത്വം കണ്ടോണ്ട് പോയില്ല, കന്യകാത്വം നഷടപെട്ട ഒരു ചെറുപ്പക്കാരന്റെ വേദന പറങ്ങു അറിയിക്കാന്‍ ഒക്കില്ല)........
എണീറ്റ്‌ അമ്മയുടെ അടുത്തേക്ക് ചെന്നപ്പം അമ്മ പറങ്ങു
"നീ അറിഞ്ഞോ, പാച്ചു നായര്‍ തൂങ്ങി ചത്ത്‌ !!!!!.........""
രാവിലെ പത്രത്തില്‍ കണ്ടു എന്ന് പറയണം എന്നുണ്ടായിരുന്നു, പിന്നെ അമ്മേടെ കയ്യിന്നു
എന്തിനു രാവിലെ തെറി കേല്കണം എന്ന് ഓര്‍ത്തപ്പോള്‍ വേണ്ടാന്നു വച്ചു .........
(ഇന്നലെ രാത്രി മരിച്ച പാച്ചു നായരെ പറ്റി എങ്ങനെ ഇന്ന് രാവിലത്തെ പത്രത്തില്‍ വരണ??)
രാവിലത്തെ അലസത കൊണ്ട് അവിടെ കുത്തി ഇരുന്നപ്പോള്‍ പാച്ചു നായരെ പറ്റി വെറുതെ ഓര്‍ത്തു.....
"അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്ത മനുഷ്യന്‍.....പെണ്മക്കള്‍ക്കു സ്ത്രീധനം കൊടുക്കണം എന്ന് കരുതി പെണ്‍മക്കള്‍ വേണ്ടാന്നു തീരുമാനിച്ചു, ഇനി പെണ്ണുമ്പിള്ള പ്രസവിച്ചാല്‍ പെണ്‍മക്കള്‍ ആയി പോയാലോ എന്ന് കരുതി കല്ല്യാണം തന്നെ കാഴ്ച്ചില്ല , ചുരുക്കം പറഞ്ഞാല്‍ പുള്ളി ഒറ്റക്കാ താമസം.
അങ്ങേരെ വീടിന്റെ പരിസരത്ത് പോലും ആരേം കയറ്റില്ല, ഓലയോ മടലോ തെങ്ങീന്ന് വീണാല്‍ അത് അപ്പോള്‍ തന്നെ അവിടെ ഇട്ടു കത്തിക്കും, എന്നിട്ട് ചാമ്പല്‍ തെങ്ങിന് ഇടും
ഒരു പശു ഉണ്ട് അതിനു നിക്കര്‍ തയ്പ്പിച്ചു ഇട്ടു കൊടുത്തിട്ടുണ്ട്‌, ചാണകം അതില്‍ ആണ് ഇടണ,
ആരോ പറങ്ങു പര്‍പ്പിടകം പിടിക്കുന്ന മരം ഉണ്ട് എന്ന്, അങ്ങനെ സകല കൃഷി ഭവനിലും കയറി ഇറങ്ങി പര്‍പ്പിടകം പിടിക്കുന്ന മരം ഉണ്ടോ എന്ന് അറിയാന്‍, അവസാനം അവര്‍ തെറി വിളിച്ചപ്പോള്‍ ആ പരിപാടി നിര്‍ത്തി"
ആരേലും മരിക്കാന്‍ കിടന്നാല്‍ പോലും ഒരു സഹായം ചെയ്യാത്ത
പാച്ചു നായര്‍ എന്തിനു തൂങ്ങി മരിച്ചു എന്ന സംശയം എനിക്ക് തോന്നി ??
പല്ലൊക്കെ തേയച്ചു എന്തേലും കഴിചെന്നു വരുത്തി,കോപ്പും എടുത്തു കൊണാത്തില്‍ വച്ചു (എന്റെ ബൈക്കിനെ പറ്റി അമ്മയുടെ വര്‍ണ്ണന ആണ് അത് സകല സമയോം അതിന്റെ മണ്ടേല്‍ ആയോണ്ട് അമ്മ ദേഷ്യം മൂലം പറയുന്നതാ, രാവിലെ അയാള്‍ ഒരു കോപ്പും എടുത്തു കൊണാത്തില്‍ വച്ചു ഇറങ്ങികൊളും നാട് തെണ്ടാന്‍ ,
പൊയ് ആ റബ്ബറിന് അല്പം പോച്ച ചെത്തട ചെറുക്കാ ...............
ഇതൊക്കെ പറയുന്ന നേരത്ത് ഞാന്‍ എത്തേണ്ട സ്ഥലത്ത് എത്തീട്ടുണ്ടാകും)
പാച്ചു നായരെ വീട് ലെക്ഷ്യമാക്കി വാഹനം പായിച്ചു ...........
ദൂരെ നിന്ന് ചെല്ലുമ്പോഴേ ആളുകളെ ഒക്കെ കാണാം
പാച്ചു നായര്‍ ജീവനോടെ ഉണ്ടായപ്പോള്‍ ആ വീടിന്റെ പരിസരത്ത് വരാന്‍ മടിക്കുന്ന ആള്‍ക്കാരൊക്കെ അങ്ങേര്‍ മരിച്ചപ്പോള്‍ സ്വന്തം വീടെന്ന പോലെ കാര്യങ്ങള്‍ ഒക്കെ ചെയുന്നു
പാച്ചു നായരോടുള്ള ഒരു മധുരമായ പകരം വീട്ടല്‍ കൂടി ആണ് അത് ആള്‍ക്കാര്‍ക്ക് .....
കാരണം ജീവനോടെ ഇരുന്നപ്പോള്‍ വാട്ടീസ്‌ അടിക്കാന്‍ പോലും പത്തു പയിസ തരാത്ത പാച്ചു നായരോട് ചാകുമ്പോള്‍ എങ്കിലും നമ്മള്‍ അവശ്യം ആയി വരുമല്ലോ എന്ന് അറിയിക്കാന്‍ കൂടി ആണ് ആള്‍കാരുടെ ഈ പരിശ്രമം ............
ഇടയ്ക്കിടയ്ക്ക് ആള്‍കാര്‍ പറയുന്നതും കേള്‍കാം...............
"സാധങ്ങള്‍ ഒക്കെ വാങ്ങാന്‍ പയിസ ഇല്ലങ്കില്‍ പാച്ചു നായരെ പെട്ടി പൊളിക്കൂ അതില്‍ നിറച്ചു പയിസ ആണ് "
"അവിടെ ഇരിക്കുന്ന വില പിടിപ്പുള്ള എന്താന്ന് വച്ചാല്‍ എടുത്തു വിറ്റു കാര്യം നടത്തീന്‍" ഇങ്ങനെ ഒക്കെ തട്ടി വിടുന്നുണ്ട് ആള്‍കാര്‍
(പുര കത്തുമ്പോള്‍ ആണല്ലോ വഴ വെട്ടാന്‍ ഒക്കണ)
എന്തായാലും പാച്ചു നായര്‍ ജീവനോടെ ഉള്ളപ്പോള്‍ അതിലെങ്ങാനും തൊട്ടാല്‍ ഉണ്ടാകുന്ന അവസ്ഥ അറിയാവുന്ന ആള്‍കാര്‍ മരിച്ചിട്ടും അതൊന്നും എടുത്തു വില്‍ക്കാന്‍ ധൈര്യപെട്ടില്ല ....
പാച്ചു നായര്‍ തൂങ്ങി നില്‍ക്കുന്നത് ഇന്നലെ പശു ചത്ത്‌ കിടന്ന അതെ എരുത്തിലില്‍ ആണ് ....
ഇന്നലെ ഇറച്ചി വാങ്ങാന്‍ വന്നപ്പോള്‍ ഞാന്‍ കണ്ടതാണ് ഈ സ്ഥലം ഒക്കെ ............ഒരു മുണ്ട് മാത്രം ആണ് പാച്ചു നായരെ വേഷം, ഒരു മഞ്ഞ നിറം ഉള്ള പ്ലാസ്റ്റിക്‌ കയറില്‍ ആണ് പാച്ചു നായരെ നില്പ് .........
ആള്‍ക്കാരൊക്കെ പലതും പറയുന്നുണ്ട് , പാച്ചു നായരെ കൊന്നതാണ് എന്നും എന്നിട്ട് കെട്ടി തൂക്കിയതാ എന്നും, പോലീസ് പട്ടി വരുമെന്നും, മണം പിടിക്കും എന്നും
അതോണ്ട് രാവിലെ ചിക്കനോ മട്ടണോ കൂട്ടി കാപ്പി കുടിച്ച എല്ലാരും ദൂരെ മാറി നില്കണം എന്നും ആ മണം കേട്ടാല്‍ പട്ടി ചിലപ്പോള്‍ അവരെ പിടിക്കും എന്നൊക്കെ ആണ് ആള്‍കാരെ സംസാരം ..........
ഞാന്‍ രാവിലെ പുട്ടും പഴോം ആണ് കഴിച്ച അതോണ്ട് പട്ടി എന്തായാലും വെജ് അയ എന്നെ പിടിക്കില്ലന്നു ഓര്‍ത്തു ഞാന്‍ സമധാനിച്ചു .................
പറഞ്ഞത് പോലെ തന്നെ പോലീസ് പട്ടി ഒക്കെ വന്നു,
അവിടെ നിന്ന മീശക്കാരന്‍ പോലീസ് കാരന്‍ ഉറക്കനെ പറഞ്ഞു
"ആരേലും കേറി അഴിക്കിനടാ"
അത് കേള്‍ക്കാത്ത പാടെ രണ്ടു ആശാന്മാര്‍ ചാടി കേറി അറുത്തു തറയില്‍ ഇട്ടു .............പടോന്നു താഴെ വീണ പാച്ചു നായരെ നടു ഓടിങ്ങു കാണുമെന്ന് ഞാന്‍ കരുതി .....
പാവം ചത്തില്ലായിരുന്നു എങ്കില്‍ ആ അറുത്തു ഇട്ടവന്മാരെ അവിടെ കിടന്നോണ്ടു തന്നെ തുണി പൊക്കി കാണിച്ചേനെ പാച്ചു നായര്‍ .......
പാച്ചു നായര്‍ വീണതിന്റെ പുറകീന്ന് ഒരു പേപ്പറില്‍ എഴുതിയ ലെറ്റര്‍ കൂടി തറയില്‍ വീണു .........
അടുത്ത് നിന്ന പോലീസ് ഏമാന്‍ ഓടി ചെന്ന് അത് എടുത്തു ...............
കൂടി നിന്നവര്‍ എല്ലാം ചുറ്റും കൂടി ...........ഞാനും അടുത്ത് ചെന്ന് ലെറ്റര്‍ കാണാന്‍ പാകത്തില്‍ നിന്ന് ..............????
എന്തായിരിക്കും ആ ലെറ്ററില്‍ ........................
എന്തിനു ആയിരിക്കും അങ്ങനെ ഒരു ലെറ്റര്‍ പാച്ചു നായര്‍ എഴുതിയത് .................???
എന്തായാലും എനിക്ക് വായിക്കാന്‍ പാകത്തില്‍ ആണ് ആ ലെറ്റര്‍ പിടിച്ചിരിക്കുന്നത് ...........
......................""ഈ ലെറ്റര്‍ ആദ്യം വായിക്കുന്ന കഴുവെറിട മോന്...........
.........എന്നെ അറുത്തു താഴെ ഇട്ട അവന്മാരെ ഞാന്‍ പിന്നെ കണ്ടോളാം.................
...........ഞാന്‍ മരിക്കാന്‍ തീരുമാനിച്ചു, എന്തിനു എന്ന ചോദ്യം നിങ്ങള്‍ക്ക് ഉണ്ടായേക്കാം ........
ഇന്നലെ എന്റെ പശു മരിച്ചു ...അതില്‍ എനിക്ക് സങ്കടമില്ല കാരണം ആന്ത്രാക്സ് വന്നു ആണ് പശു ചത്ത എങ്കിലും അതിനെ വിറ്റാല്‍ കിട്ടുന്നതിനെകാട്ടീം പയിസ എനിക്ക് അതിന്റെ ഇറച്ചി വിറ്റു കിട്ടി ..................പക്ഷെ നിങ്ങള്‍ മേലോട്ട് നോക്കിക്കേ ആ കിടന്നു ആടുന്ന മഞ്ഞ പ്ലാസ്റ്റിക്‌ കയര്‍ കണ്ടോ .............??? അത് എന്റെ പശുനെ കെട്ടിയിരുന്ന കയര്‍ ആണ്, പശു മരിച്ചു എന്നറിങ്ങപ്പോള്‍ അപ്പുറത്തെ ജാനമ്മ വന്നു ആ കയര്‍ ചോദിച്ചു ....പക്ഷെ വെറുതെ അവള്‍ക്കു ആ കയര്‍ കൊടുത്താല്‍ എനിക്ക് എന്താ പുണ്യം? കൊടുക്കില്ല എന്ന് പറങ്ങപ്പോള്‍ അവള്‍ ചോദിച്ചു പാച്ചു നായര്‍ക്ക് ഇനി ആ കയര്‍ കൊണ്ട് എന്താ ഉപയോഗം ...........സംഗതി ശെരി ആണ് കയര്‍ കൊണ്ട് എനിക്ക് ഒരു ഉപയോഗോം ഇല്ല ..പക്ഷെ അവള്‍ക്കു കൊടുക്കില്ല, അതോണ്ട് ആ കയറിനു എനിക്ക് കൊടുക്കാന്‍ പറ്റുന്നതില്‍ വച്ചു ഏറ്റവും നല്ല ഒരു ഉപയോഗം ഞാന്‍ കണ്ടു പിടിച്ചു ...........
ഇതിലും നല്ല ഒരു ഉപയോഗം എനിക്കത് വച്ചു ചെയ്യാനില്ല ............
ഞാന്‍ ചത്താലും ആ കയര്‍ അവള്‍ക്കു കൊടുക്കരുത്‌,
എന്റെ ശവം ദഹിപ്പിച്ചു ആ ചാരം പറമ്പിന്റെ താഴെ കായ്ക്കാതെ നില്‍ക്കുന്ന ഒരു തെങ്ങ് ഉണ്ട് അതിന്റെ മൂട്ടില്‍ ഇടണം,
സംസ്കാര ചടങ്ങിനുള്ള പയിസ തല്‍കാലം എന്റെ കയ്യില്‍ ഇല്ല എന്നേലും ആ തെങ്ങ് കായ്ച്ചു തേങ്ങ കിട്ടുക ആണേല്‍ അത് വെട്ടി എടുത്തു കൊള്ളുക ...................""
പാച്ചു നായര്‍ എന്തിനു മരിച്ചു എന്ന് ഇപ്പോള്‍ എല്ലാര്ക്കും മനസിലായല്ലോ ??...........

"ഒരു ചെറിയ സംഭവം ഞാന്‍ ഒരു കഥ ആക്കി എന്നെ ഉള്ളു ,ഇഴ്ടപെടാത്തവര്‍ ക്ഷമിക്കുമല്ലോ"
സ്നേഹത്തോടെ വിനോദ് ഗോപാല്‍

Saturday, September 26, 2009

കടല്‍ സമ്പത്തിനെ കുറിച്ച് വിവരിക്കുക (ഒരു വിവരണം)

ഓണം പരീക്ഷ ഒക്കെ കഴിങ്ങു ഇനി ട്യൂഷന്‍ സാറന്മാര്‍ക്ക്‌ പരീക്ഷ പേപ്പര്‍ നോക്കുക എന്നതാണ് അകെ ഉള്ള ജോലി. ഇത് എങ്ങനെ എങ്കിലും നോക്കി കൊടുത്താല്‍ ആ ഭാരിച്ച ജോലി തീര്‍ന്നല്ലോ എന്നും പറങ്ങു ട്യൂഷന്‍ സെന്ററിന്റെ മുന്നില്‍ തന്നെ ഒന്നിച്ചിരുന്നു പേപ്പര്‍ നോക്കുക ആണ് നമ്മള്‍ എല്ലാവരും, അതിനിടക്ക് മറ്റുള്ളവരെ എങ്ങനെ കളിയാക്കാം എന്ന് റിസര്‍ച്ച് ചെയ്യുന്ന ചില ആശാന്മാരും ഉണ്ട്. പക്ഷെ അങ്ങ് മൂലയ്ക്ക് ആരേം ശല്യം ഇല്ലാതെ ഒറ്റയ്ക്ക് ജോഗ്രഫി പേപ്പര്‍ നോക്കുന്ന കുറുപ്പ് സാറിനെയും കാണാം, കുറുപ്പ് സാര്‍ എന്ന് പറഞാല്‍ പണ്ട് ഞാന്‍ ഇതേ സ്ഥാപനത്തില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്നെ ഒന്നേ, രണ്ടേ ............ എന്ന് എണ്ണാന്‍ പഠിപ്പിച്ച ആളാണ്. ദൈവ ഭാഗ്യം കൊണ്ട് ഞാന്‍ അവിടെ പഠിപ്പിക്കാന്‍ ചെന്നപ്പോളും സാര്‍ അവിടെ തന്നെ ഉണ്ട്, എന്റെ ഭാഗ്യം കൊണ്ട് ആണോ അതോ സാറിന്റെ ഭാഗ്യം കൊണ്ട് ആണോ എന്നറിയില്ല നമ്മള്‍ തമ്മില്‍ ഇപ്പോള്‍ വാടാ പോടാ ബന്ധമാണ്. ഞാന്‍ മാത്രമല്ല ഈ ഇരുന്നു പേപ്പര്‍ നോക്കുന്ന മിക്ക ആളുകളും ഒരു കാലത്ത് സാറിന്റെ ശിക്ഷ്യ ഗണങ്ങള്‍ ആയിരുന്നു. ഇടയ്ക്കിടയ്ക്ക് ഒന്നിച്ചു വാട്ടീസ്‌ അടിക്കുമ്പോള്‍ സാര്‍ അതൊക്കെ വിളിച്ചു പറയാറും ഉണ്ട്. "നിന്നെ ഒക്കെ അന്ന് ഞാന്‍ അടിച്ചു പഠിപ്പിച്ചത് കൊണ്ട് നീയൊന്നും ചീത്ത ആയില്ലല്ലോ എന്ന്", കേള്‍കുമ്പോള്‍ ഇതില്‍ കൂടുതല്‍ ഇനി എന്തോന്ന് ചീത്ത ആകാന്‍ എന്ന് നമ്മള്‍ മനസ്സില്‍ ഓര്‍ക്കാറുണ്ട്.
ഇനി കാര്യത്തിലേക്ക് വരാം പേപ്പര്‍ നോക്കി കൊണ്ടിരുന്ന സാര്‍, തന്നെ ചിരിക്കുന്നത് കണ്ടാണ്‌ നമ്മള്‍ അങ്ങോട്ട്‌ ശ്രദ്ധിച്ചത്, എന്താണ് സാര്‍ എന്നാ ആള്‍കാരെ ചോദ്യം വക വയ്ക്കാതെ സാര്‍ ഒറ്റയ്ക്ക് ചിരിക്കുക ആണ്. എന്തോ തമാശക്കുള്ള വക ഉണ്ട് എന്ന് മനസിലാക്കിയ നമ്മള്‍ എല്ലാരും സാറിന്റെ അടുത്ത് കൂടി. കയ്യില്‍ ഇരുന്ന ഒരു പരീക്ഷ പേപ്പര്‍ നമ്മളെ കാണിച്ചു സാര്‍ അത് വായിക്കാന്‍ ആരംഭിച്ചു,
അതിലെ കുറച്ചു ഭാഗങ്ങള്‍ ഞാന്‍ വിവരിക്കാം
( 10 ഇലെ ജോഗ്രഫി പേപ്പര്‍ ആണ് )
പേര് : അത് പറഞാല്‍ ആ കൊച്ചിന്റെ ബാപ്പ എന്നെ വെടി വച്ച് കൊല്ലും
ക്ലാസ്സ്‌ : 10 C
വിഷയം : ജോഗ്രഫി
ചോദ്യം: "നമ്മുടെ കടല്‍ സമ്പത്തിനെ കുറിച്ച് 3 പേപ്പറില്‍ കുറയാതെ ഉപന്യസിക്കുക"???
ഉത്തരം:
കടലില്‍ ഉണ്ടാകുന്ന സമ്പത്തിനെ ആണ് പ്രതാനമായും കടല്‍ സമ്പത്ത് എന്ന് പറയുന്നത് ഇതില്‍ ഏറ്റവും പ്രതാനപെട്ടത്‌ കടലിലെ മീനുകള്‍ ആണ് , മറ്റൊരു പ്രതാനപെട്ട സമ്പത്ത് കടല്‍ വെള്ളം ആണ് (ഹിന്ദുക്കള്‍ക്ക് ആണ് ഇത് ഏറ്റവും പ്രതാനപെട്ടത്‌, വെള്ളം തീര്‍ന്നു പോകുമോ എന്നുള്ള പേടി കൊണ്ട് ആകണം അവര്‍ അത് കുപ്പിയില്‍ ഒക്കെ എടുത്തു വീട്ടില്‍ കൊണ്ട് വച്ചേക്കുന്നത്, ഒരു കാലത്ത് കടല്‍ വെള്ളം തീര്‍ന്നു പോയാല്‍ കണ്ടോടി കടല്‍ വെള്ളം എന്നും പറങ്ങു വീട്ടിലെ സ്ത്രീകള്‍ക്ക് അപ്പുറത്തെ വീട്ടിലെ സ്ത്രീകളെ കാണിക്കാമല്ലോ)
കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും കടലിലെ ഏറ്റവും പ്രതാന സമ്പത്ത് മീന്‍ തന്നെ ആണ്. കടല്‍ മീനിനെ നമുക്ക് പ്രതാനമായും രണ്ടായി തരാം തിരിക്കാം ഒന്ന് - "മുട്ട ഇടുന്ന മീന്‍", രണ്ടു - "മുട്ട ഇടാത്ത മീന്‍ " (ഈ തരം തിരിവ് എങ്ങനെ ആണ് എന്ന് എനിക്കിപ്പോളും മനസിലായിട്ടില്ല). മീനില്‍ തന്നെ പല നിറം പല ഗുണം എന്നിങ്ങനെ തരം തിരിക്കാം അതില്‍ പ്രതാനമായും ചൂര , മത്തി , അയല, കാരി , കൊഞ്ച് , വാള, കൊഴിയാള, കാരല്‍............(ഇങ്ങനെ തുടങ്ങി ആ പേപ്പറിന്റെ അര പേജോളം പല തരം മീനുകളുടെ പേരാണു, പക്ഷെ എല്ലാം ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല). ആളുകളുടെ കയ്യിലെ പയിസ അനുസരിച്ചാണ് മീനുകള്‍ ആള്‍കാര്‍ വെടിക്കുന്നത്,രാവിലെ മീനുമായി വരുന്ന ബീരാനിക്ക വീടിന്റെ മുന്നില്‍ വന്നു നിന്ന് കോഓഓഓഓഓഓഒ എന്ന് ഉച്ചത്തില്‍ വിളിക്കും അത് കേള്‍കുമ്പോള്‍ ബാപ്പ ഉമ്മയോട് പറയും എടി 10 രൂപ ആ ഉടുപ്പിന്റെ പോക്കറ്റില്‍ കാണും എടുത്തു കൊണ്ട് പൊയ് പണ്ടാരമടങ്ങ്‌ അത് കേട്ട ഉമ്മ പോസ്റ്റുമാന്‍ ലെറ്റര്‍ എടുക്കാന്‍ പോസ്റ്റ്‌ ബോക്സില്‍ തപ്പുന്ന പോലെ ആ ഉടുപ്പില്‍ തപ്പി പത്തു രൂപ സങ്കടിപ്പിക്കും അത് കിട്ടി കഴിങ്ങള്‍ പിന്നെ ഉമ്മ ഒരു ഓട്ടമാണ് ബീരനിക്കയുടെ അടുത്തേക്ക്,ഓടുന്ന കണ്ടാല്‍ തോന്നും ബീരാനിക്ക പണ്ട് ഉമ്മയുടെ ക്ലാസ്സ്മറ്റെസ് ആണ് എന്ന്. കൂടെ പുറകെന്നു നമ്മളും ഓടും നമ്മള്‍ ചെല്ലുമ്പോഴേക്കും മീന്‍ എല്ലാം തീര്‍ന്നിട്ടുണ്ടാകും എന്നാലും കയ്യില്‍ ഉള്ളതിന് വല്ല മതിയോ മറ്റോ വാങ്ങും. പണക്കാര്‍ ചൂരയും അയലയും ഒക്കെ വാങ്ങുമ്പോള്‍ നമ്മള്‍ പാവപെട്ടവര്‍ മത്തി കൊണ്ട് കാലം കഴിക്കും (ഇങ്ങനെ തുടങ്ങി ഏകദേശം ഒരു പേജോളം അത് കറി വയ്ക്കുന്നത് എങ്ങനെ എന്നൊക്കെ വിവരിച്ചിരിക്കുക ആണ്)
ഇനി മറ്റൊരു കടല്‍ സമ്പത്താണ് കടലിന്റെ കരയിലെ മണല്‍ തിട്ട, കടല്‍ വെള്ളം കേറി ആണ് അത് രൂപപെടുന്നത് കൊണ്ട് അതിനെ കടല്‍ സമ്പത്ത് എന്ന് വേണേല്‍ പറയാം, ഈ മണല്‍ തിട്ട കൊണ്ട് നമുക്ക് യാതൊരു ഉപയോഗവും ഇല്ല, ഇത് കൊണ്ട് പ്രതാന ഉപയോഗം ഉള്ളത് വീടില്ലാത്ത സായിപ്പിനും സായിപ്പിന്റെ ഭാര്യക്കും ആണ്, നമ്മള്‍ കണ്ടിട്ടില്ലേ അവര്‍ നമ്മുടെ കടല്‍ പുറത്തു വന്നു തുണി ഒക്കെ ഇല്ലാതെ(അയ്യേ നാണക്കേട്‌) കിടക്കുന്നത്, അവരുടെ രാജ്യത്ത് അവര്‍ക്ക് കിടക്കാന്‍ സ്ഥലവും വീടും ഇല്ലാത്തതു കൊണ്ട് ആണ് അവര്‍ നമ്മുടെ മണല്‍ തിട്ടകളെ ആശ്രയിക്കുന്നത് (ഇനി ഒരു പേജ് സയിപ്പിന്റെം ഭാര്യയുടെം ജീവിത രീതികള്‍ ആണ്)
കടലിന്റെ സമ്പത്ത് അല്ലങ്കിലും കടലിനു മറ്റൊരു പ്രതിഭാസം ഉണ്ട്, നമ്മള്‍ ആരേലും കടലിന്റെ കരയില്‍ ചെന്ന് "കടലമ്മ കള്ളി" എന്ന് എഴുതി വച്ചാല്‍ കടല്‍ ഉറപ്പായും അത് വന്നു മായ്ച്ചു കളയും അത് കൊണ്ട് നമ്മുടെ വീടിന്റെ അപ്പുറത്തെ ഗോമതി അക്കയുടെ വീടിന്റെ പുറകില്‍ ഞാന്‍ ആരും കാണാതെ "കടലമ്മ കള്ളി" എന്ന് എഴുതി വച്ചിട്ടുണ്ട് അവര്‍ക്ക് പണ്ടേ അല്പം കുഴപ്പമാ, പക്ഷെ എഴുതി വച്ചിട്ട് ഒരു മാസം ആയി എന്താ കടല്‍ വരാത്ത എന്ന് ഞാന്‍ ഇന്നാള് ഉമ്മയോട് ചോദിച്ചു അപ്പോളാണ് ഉമ്മ പറഞ്ഞത് 100 KM ഉണ്ടായോണ്ട് കടല്‍ വരാന്‍ സമയം എടുക്കും എന്ന്, പക്ഷെ ഞാന്‍ എന്നും പൊയ് നോക്കുന്നുണ്ട് അത് അവിടെ തന്നെ ഉണ്ട് കടല്‍ എന്നേലും വരുമായിരിക്കും,വന്നില്ലങ്കില്‍ ശെരിക്കും കടലമ്മ കള്ളി തന്നെ ആണ്.
കുറുപ്പ് സാറെ,സാര്‍ പഠിപ്പിച്ച എല്ലാ കാര്യങ്ങളും എനിക്ക് ഓര്‍ത്തു ഇരിക്കാന്‍ ഒത്തില്ല അത് കൊണ്ട് ഞാന്‍ എന്റെ ജീവിതത്തില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ മാത്രമാണ് ഇവിടെ കുറിക്കുന്നത് സാര്‍ എനിക്ക് 10 മാര്‍ക്കില്‍ 9 മാര്‍ക്ക്‌ എങ്കിലും തരണം കാരണം പത്താം തരം ജയിചില്ലേല്‍ കെട്ടിച്ചു വിടും എന്ന് ആണ് എന്നോട് ബാപ്പ പറഞിരിക്കുന്നത്.
ഇവളെ ഒക്കെ കെട്ടിച്ചു വിടുന്നത് തന്നെ ആണ് നല്ലത് എന്ന് മാത്രമേ നമുക്ക് എല്ലാര്‍ക്കും പറയാന്‍ ഉണ്ടായിരുന്നോള്. പരീക്ഷ പേപ്പര്‍ കൊടുക്കാന്‍ നേരം കുറുപ്പ് സാര്‍ ഈ പേപ്പര്‍ മാത്രം കൊടുത്തില്ല പകരം നമ്മുടെ കഥാ പാത്രത്തിന്റെ ബാപ്പയെ വിളിച്ചു പേപ്പര്‍ കയ്യോടെ വായിച്ചു കേള്‍പ്പിച്ചു, അന്ന് ആ കുട്ടിയെയും കൊണ്ട് പോയ ബാപ്പ പിന്നെ വന്നത് അതിന്റെ നിക്കാഹു പറയാന്‍ ആയിരുന്നു.
സ്നേഹത്തോടെ വിനോദ് ഗോപാല്‍