ഓണത്തിനെ കുറിച്ച് എന്തേലും ബ്ലോഗണം എന്ന് ഓര്‍ത്തപ്പോഴേ മനസ്സില്‍ കരുതിയതാ, നമ്മുടെ സമൂഹത്തില്‍ വാമനന് നേരിടുന്ന അവഗണന, അതിനു എതിരായി എന്നെ കൊണ്ട് ഒക്കുന്നത് ചെയ്യണം എന്ന് , അപ്പോള്‍ ആണ് വാമനന്‍ ഈ കാലത്ത് ജീവിച്ചിരുന്നു എങ്കില്‍ അദേഹത്തിന് സഹിക്കേണ്ടി വരുന്ന കാര്യങ്ങളെ കുറിച്ച് ഒരു കുറിപ്പ് എഴുതാം എന്ന് കരുതിയത്. തെറ്റായി പോയെങ്കില്‍ പ്രിയ വായനക്കാര്‍ ക്ഷമിക്കണം, ക്ഷമിചില്ലങ്കിലും കുഴപ്പമൊന്നുമില്ല ഞാന്‍ എഴുതും.
ഓണം വന്നപ്പോള്‍ എല്ലാവരും മഹാബലിയുടെ പുറകെ ആണ്, മഹാബലിയുടെ പോലെ വേഷം ധരിക്കാനും, മഹാബലി വരുമ്പോള്‍ ചോറ് കൊടുക്കാനും, വീടൊക്കെ ഒരുക്കാനും നമ്മള്‍ എല്ലാവരും മത്സരിക്കുക ആണ് ഇതിനിടയില്‍ നമ്മള്‍ സൗകര്യ പൂര്‍വ്വം മറന്നു പോകുന്ന ഒരു മുഖമുണ്ട്, നമ്മുടെ കൊട്ടേഷന്‍ വാമനന്റെ. ആര്‍ക്കാനും വേണ്ടി കൊട്ടേഷന്‍ എടുത്തു മഹാബലിയെ ചവിട്ടി (ഇന്നത്തെ പോലെ ബോംബോ തോക്കോ ഒന്നും ഇല്ലല്ലോ പണ്ട് ) കൊന്ന വാമനനെ പറ്റി പിന്നീട് ആരേലും ഓര്‍ത്തോ?! ഗാന്ധിയെ കൊന്ന ഗോട്സേക്ക് പോലും സ്മാരകം പണിയുന്ന നമ്മുടെ കാലത്ത് പാവം വാമനനെ സൗകര്യ പൂര്‍വ്വം എല്ലാരും മറന്നു.
പനി പിടിച്ചു ഏതേലും മന്ത്രിയുടെ മക്കള്‍ ചത്താല്‍ കമ്മിഷന്‍ വച്ച് അന്വഷണം നടത്തുന്ന നമ്മുടെ കേരളത്തില്‍ വാമനനെതിരെ ഒരു കമ്മിഷനും വന്നില്ല, ഇന്ന് ഭരണം പിടിച്ചടക്കാന്‍ വേണ്ടി അച്ചു മാമനും വാമനനും ചേര്‍ന്ന് നടത്തിയ ഒരു ഏര്‍പ്പാടയിരുന്നോ മഹാബലിയുടെ കൊല എന്ന് പോലും ഇപ്പോള്‍ സംശയിക്കാം. പിണറായി പക്ഷം ഇത് എങ്ങനെ എങ്കിലും അറിഞ്ഞാല്‍ അവര്‍ അച്ചു മാമന് എതിരെ PB യില്‍ പരാതി കൊടുത്തു, നമ്മുടെ കാരാട്ട് മുത്തശ്ശന്റെ നേത്ര്വത്വത്തില്‍ ഒരു സമിതി തന്നെ ഉണ്ടാക്കി കളയും. അങ്ങനെ ഉണ്ടായാല്‍ വായില്‍ തോന്നുന്ന എന്തും വിളിച്ചു പറയുന്ന നമ്മുടെ സുധാകരന്‍ മന്ത്രിക്കും ജയരജന്മാര്‍ക്കും പിന്നെ വിശ്രമം ഉണ്ടാകില്ല. വേണമെങ്കില്‍ അവര്‍ മഹാബലിയുടെ കുട വയറിനെ ചക്കയോടും വാമനന്റെ മൊട്ട തലയെ തെങ്ങയോടും ഉപമിച്ചു കളയും (അവരുടെ ഉപമ മറ്റുള്ള ആളുകള്‍ക്ക് മനസിലാകാതെ ഇരുന്നാല്‍ മതിയല്ലോ).
എന്തൊക്കെ ആയാലും കൊട്ടേഷന്‍ എടുത്തു മഹാബലിയെ തട്ടിയ വാമനന് പറങ്ങ പയിസ കൊടുത്തില്ല എന്ന് ഒരു പൊതു സംസാരം പണ്ടേ ഉണ്ടായിരുന്നു എന്ന് പറങ്ങു കേടിട്ടുണ്ട് (കൊട്ടേഷന്‍ കൊടുത്തത് കേരളത്തിലെ ആദ്യത്തെ വനിതാ ഗുണ്ട ആയ ശ്രീമതി ശോഭ ജോണ്‍ ആണോ എന്നുള്ള സംശയം എനിക്ക് നല്ല പോലെ ഉണ്ട് ). വാമനന്‍ കൊടയുമായി വന്നത് ആളിനെ അറിയാതെ ഇരിക്കാന്‍ വേണ്ടി എന്ന് ആണ് മറു ചേരിയിലെ ആള്‍കാര്‍ പറങ്ങു നടക്കുന്നത്, ചവിട്ടി പാതാളത്തിലേക്ക് ഇട്ടതു മഹാബലിയെ വീണ്ടും പോസ്റ്റ് മാര്‍ട്ടം നടത്തി തെളിവ് കണ്ടു പിടിക്കാതിരിക്കാന്‍ വേണ്ടി ആണ് എന്നും പറയപ്പെടുന്നു. അല്ലങ്കില്‍ പിന്നെ വയസായ മഹാബലിയെ നാഭിക്കു തോഴിക്കാതെ എന്തിനാണ് തലേല്‍ ചവിട്ടി താഴ്ത്തിയത്. ഇന്ന് ആണേല്‍ മഹാബലിയുടെ ബോഡി സെനറ്റ് ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച്, ജാത ആയി വലിയ നഗരം ചുറ്റിച്ചു നാല് വെടീം പൊട്ടിച്ചേ അടക്കം ചെയ്യുക ഉള്ളു (പണ്ട് ആയോണ്ട് പോലീസിന്റെ 8 ഉണ്ട വെറുതെ പോയില്ല)
പ്രതിപക്ഷത്തിന്റെ ഒരു അവിശ്വാസം കൊണ്ട് വരാനുള്ള അവസരം ആണ് വെറുതെ പോയത്, സ്വന്തക്കാരുടെയോ ബന്ധുക്കളുടെയോ കല്ല്യാണമോ അടിയന്തിരമോ ഉണ്ടേല്‍ (അന്ന് നിയമസഭ സമ്മേളനം ഉണ്ടേല്‍ ), ഉടനെ എല്ലാരും കൂടെ ഒത്തു കൂടി ഒരു അവിശ്വാസം കൊണ്ട് വരും, അച്ചു മാമന്‍ അത് സ്വപ്നത്തില്‍ പോലും അംഗീകരിക്കില്ല എന്നൊക്കെ അവര്‍ക്ക് നേരത്തെ അറിയാം. സംഗതി അംഗീകരിക്കില്ല, എന്ന് കേട്ടാല്‍ ഒടനെ എന്നാല്‍ ഞങ്ങള്‍ ഇറങ്ങി പോകുന്നു എന്ന് പറങ്ങു നേരെ ഒറ്റ പോക്കാ, നേരെ പോകുന്നത് കല്ല്യാണ വീട്ടിലേക്കോ ഏതേലും മുന്തിയ ബാറിലെക്കോ ആണ്, എന്നിട്ട് വൈകുന്നേരം ആകുമ്പോള്‍ ചുണ്ടൊക്കെ തുടച്ചു ഏതേലും ചാനലില്‍ വന്നിരുന്നു പ്രസംഗിക്കുന്ന കേള്‍ക്കാം, ഇതൊന്നും ആര്‍ക്കും മനസിലാകില്ലന്ന മാന്യദേഹങ്ങളുടെ വിചാരം (പൊതു ജനം കഴുതകള്‍ ആണല്ലോ), ഇവര്‍ ഇറങ്ങി പോകുന്നത് കൊണ്ട് ഇന്നേ വരെ ജനങ്ങള്‍ക്ക് ഒരു ഉപയോഗോം ഉണ്ടായി എന്ന് ഞാന്‍ കേട്ടിട്ടില്ല . അല്ല പണ്ട് അച്ചു മാമനോക്കെ ആയിരുന്നപ്പോളും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു, ഒറ്റ വ്യത്യാസമേ ഉള്ളു ഇവര്‍ പോയാല്‍ കല്യാണത്തിന് പോകും അവര്‍ പോയാല്‍ ആ സിന്ധു ചേച്ചിയെയും വിളിച്ചോണ്ട് വണ്ടിക്കു കല്ല് എറിയാന്‍ പോകും, തമ്മില്‍ ഭേതം തൊമ്മാന, ഇവര്‍ തിന്നു തീര്‍ക്കും അവര്‍ തച്ചുടക്കും. എന്തായാലും പണ്ട് കാലത്ത് ആയതിനാല്‍ മഹാബലിയുടെ കാര്യത്തില്‍ അവിശ്വാസവും ഇറങ്ങി പോക്കും ഒന്നും നടന്നില്ല.
വാമനനെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തി പോലീസിനെ കൊണ്ട് പിടിപ്പിക്കാന്‍ ഒരു നീക്കം നടക്കുന്നു എന്ന് കണ്ടു "ഓള്‍ കേരളാ ഗുണ്ടാ അസോഷ്യസഷന്‍" (പ്രസിഡന്റ് :ശോഭ ജോണ്‍) ന്റെ നേതൃത്വത്തില്‍ അതിനെ പ്രതിരോധിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. ഗുണ്ടകളെ പിടിക്കാന്‍ ഇറങ്ങി പുറപ്പെട്ട തലസ്ഥാനത്തെ പോലീസിന് ഗുണ്ട പോയിട്ട് ഉണ്ട പോലും കിട്ടീല്ല എന്ന് ആണ് പൊതു സംസാരം. എങ്ങനെ കിട്ടാനാ പോലീസ് ഏമാന്‍ മാര്‍ അല്ലെ ഇവരുടെ ഒക്കെ നേതാക്കന്മാര്‍.
വാമനന്‍ മൂന്നു അടി മണ്ണ് ചോദിച്ചപ്പോള്‍ മഹാബലി കൊടുക്കാം എന്ന് സമ്മധിക്കുകയും അവസാനം കൊടുക്കാന്‍ നേരം പറങ്ങു പറ്റിച്ച് വാമനന്‍ കേറി അങ്ങ് വളര്‍ന്നു, അവസാനം കൊടുക്കാന്‍ സ്ഥലം ഇല്ലാതെ പോകേം ചെയ്തു എന്ന് ആണല്ലോ കഥ. ഈ കഥയിലെ ഒരു വൈരുധ്യം പലപ്പോളും ഞാന്‍ ഓര്‍ക്കാറുണ്ട്, എല്ലാ കാര്യോം അറിയാവുന്ന മഹാബലി എന്ത് കൊണ്ട് വാമനനുമായി കരാറു ഒപ്പ് വച്ചപ്പോള്‍ വാമനന്റെ സൈസിനെ പറ്റി കരാറില്‍ പറങ്ങില്ല . കരാര്‍ എന്ന് കേട്ടാല്‍ നമ്മുടെ ഇടതു അണ്ണന്മാര്‍ക്ക് ഹാലിളകും കുറെ നാള്‍ മുന്നേ ആണവ കരാര്‍ ആയിരുന്നു, ഇപ്പോള്‍ ആസിയാന്‍ കരാര്‍ ആയി. ഇനി വാമനന്റെ കരാര്‍ കൂടെ പറങ്ങു കൊടുത്താല്‍ അത് മതി, കുറെ നാളത്തേക്ക് അതിന്റെ പുറകെ നടന്നോളും.
ചാനല്‍ കാര്‍ എല്ലാം കൂടി മഹാബലിയെ ഏറ്റെടുത്തിരിക്കുന്ന ലക്ഷണം ആണ്, പക്ഷെ അവിടെം പാവം വാമനനെ ആര്‍ക്കും വേണ്ട. പാര്‍ട്ടി ചാനെല്‍ പറയുന്നത് വാമനന്‍ RSS ന്റെ ആളാണ് എന്ന് ആണ്. അതിനു എതിരായി അവര്‍ ഒരു ആഗോള ചര്‍ച്ചയും സങ്കടിപ്പിച്ചു. ഇനി ഇപ്പോള്‍ അവര്‍ വാമന വാരം തന്നെ സങ്കടിപ്പിക്കാന്‍ പോകുന്നു എന്ന് പറയുന്നത് കേട്ടു. എന്റെ TV യില്‍ ആ പാര്‍ട്ടി ചാനല്‍ ഞാന്‍ എവിടെയോ കൊണ്ട് ഒളിച്ചു ഇട്ടേക്കുക ആണ്, അതിലെ വാര്‍ത്ത എങ്ങാനും നമ്മള്‍ അറിയാതെ എങ്ങാനും ഒന്ന് കേട്ട് പോയാല്‍ അന്നത്തെ ദിവസം പോക്കാ, മറ്റുള്ള ചാനലില്‍ പറയുന്നതിനും നേരെ വിപരീതം ആണ് അവര്‍ പറയുന്നത്. നാല് ആള്‍കാര്‍ കേള്‍കുന്നത് ആണ് എന്നുള്ള ഒരു വിചാരം എങ്കിലും വേണ്ടേ ?
കാര്യം ഇങ്ങനെ ഒക്കെ ആയാലും മഹാബലിയും വാമനനും എന്നൊക്കെ കേട്ടാല്‍ മനസ് അകെ ഒരു കുളിര് കോരും, സംഗതി ഇങ്ങനെ ഒക്കെ എഴുതി എങ്കിലും ഓണം എന്ന് കേട്ടാല്‍ ഒരു പ്രത്യേക സുഖം തന്നെ ആണ്
"എല്ലാ വായനക്കാര്‍ക്കും, സുഹ്രത്തുക്കള്‍ക്കും എന്റെ ഹൃദയം നിറങ്ങ ഓണാശംസകള്‍"
സ്നേഹത്തോടെ വിനോദ് ഗോപാല്‍
കംപ്യൂട്ടറില്‍ മലയാളം വായിക്കാം.
12 years ago
No comments:
Post a Comment