"""കലികാലം ""
ഹോ പറയാതെ വയ്യ രാവിലെ ആ TV തുറന്നാല്‍ ഉടനെ കേള്‍ക്കാം ഇന്ന് നിങ്ങള്‍ക്ക് ദോഷമാണ് ഇന്ന് നിങ്ങള്‍ പുറത്തു ഇറങ്ങരുത് ഇന്ന് നിങ്ങളെ വഴിയെ പോകുന്നവന്‍ തുപ്പും, മാന്തും, തോണ്ടും എന്നൊക്കെ പറങ്ങു കുറെ ജോത്സ്യന്മാര്‍. അവരൊക്കെ പറയുന്നത് കണ്ടാല്‍ തോന്നും അത് കണ്ടിട്ടാ ആളുകളൊക്കെ ദിവസേന ഓരോന്ന് ചെയുന്ന എന്ന്, അല്ല ദോഷം പറയരുതല്ലോ അങ്ങനെ ചെയുന്നവരും ഉണ്ട്. എന്തൊക്കെ ആയാലും നല്ല വരുമാനം ആണ്, പണ്ട് ചന്തേല്‍ മീന്‍ വിറ്റൊണ്ട് ഇരുന്നോനും ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് കാരുടെ കൊടീം കഴുത്തേല്‍ ഇട്ടോണ്ട് ഇറങ്ങ്യേക്ക ആണ്. എവിടേലും ചെമപ്പ് കണ്ടാ മതി ഒടനെ അവിടെ പൊക്കോളും ആള്‍ക്കാര്‍ കുറെ സംശയങ്ങളും ആയി. സ്വന്തം ഭൂതകാലം മറ്റുള്ളവരെ കൈന്നു പൈസ കൊടുത്തു കേള്‍കുമ്പോള്‍ അവര്‍ക്ക് ഉണ്ടാകുന്ന ഒരു സന്തോഷം പറങ്ങു അറിയിക്കാന്‍ ഒക്കില്ല. പിന്നെ അങ്ങോട്ട് അയാള്‍ എന്ത് പറയുക ആന്നേലും ഇത്തരം ആളുകള്‍ക്ക് വേത വാക്യം ആണ് അവസാനം അവന്‍ വല്ല സന്തോഷ് മാധവനോ മറ്റോ ഒക്കെ ആണ് എന്ന് അറിയുമ്പോള്‍ ആണ് കരച്ചിലോടു കരച്ചില്‍ ...ചാറ്റ് ചെയ്തു സമ്പാദിച്ച ഒരു പെണ്‍കുട്ടി ഈ അടുത്ത ഇടയ്ക്കു എന്നോട് പറങ്ങു ഡ്രൈവിംഗ് പഠിക്കാന്‍ പോകണം എന്നുണ്ട് പക്ഷെ ഈ വര്‍ഷം അവസാനം ആകാതെ പോകണ്ട എന്ന് ജോതിഷി പറങ്ങു. എനിക്ക് ഉണ്ടായ ഒരു സംശയം ആണ്, ഈ ജോതിഷി കളും ഡ്രൈവിംഗ് സ്കൂളുകാരും തമ്മില്‍ എന്തേലും ഉടക്ക് ഉണ്ടോ? അല്ല ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാ ഡ്രൈവിംഗ് സ്കൂളുകാര്‍ കുത്ത് പാള എടുക്കുമല്ലോ, നാളെ ഇനി ഇപ്പം ഇന്ന് toilet ഇല്‍ പോക്കൂട എന്ന് പറയുക ആണേല്‍ ആള്‍കാരെ കാര്യം കുഴപ്പം ആണേ...അല്ല അവരെ കുറ്റം പറയാന്‍ ഒക്കില്ല വീടിലെ മുതിര്‍ന്നവര്‍ കാണിച്ചു കൊടുക്കുന്നത് ആണ് അവരും ചെയുന്നത്. എന്തിനും ഏതിനും ജോതിഷിയെ കാണാന്‍ പോകണ ആള്‍കാര്‍ ഉള്ള വീട്ടിലെ പിന്‍ തലമുറയും അങ്ങനെ തന്നെ ചെയും.
ചിലരൊക്കെ നല്ല രീതിയില്‍ ഇത് കൈകാര്യം ചെയുന്നുണ്ട് എങ്കിലും അവരെ കൂടെ പേര് കളയിക്കാന്‍ ചിലര്‍ മനപൂര്‍വ്വം കാട്ടി കൂട്ടുന്ന ചില വിക്രിയകള്‍ ഉണ്ട്. ദൈവം എന്ന് ആളുകള്‍ വിശ്വസിക്കുന്ന ആ ശക്തിയുടെ ഇടനിലക്കാര്‍ ആയി ആണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ജോതിഷി പറങ്ങതിനാല്‍ ക്യാന്‍സര്‍ വന്നിട്ടും പൂജയുമായ് നടന്നു അവസാനം മരണത്തിനു അടിപ്പെടെണ്ടി വന്ന ചിലരെ കുറിച്ച് ഈ അടുത്ത ഇടയ്ക്കു നമുക്ക് പത്രത്തില്‍ വായിക്കാന്‍ കഴിങ്ങിട്ടുണ്ട്. എല്ലാ മതത്തിലും ഉള്ള ഇത്തരക്കാരെ തിരിച്ചു അറിയാന്‍ ജനങ്ങള്‍ക്ക് കഴിവ് ഉണ്ടാകണം. കമ്പ്യൂട്ടറില്‍ കൂടെ പോലും കൈ നോക്കി ഭലം പറയുന്ന ഈ കാലത്ത് ജീവിച്ചു പോകണമെങ്കില്‍ എല്ലാം പഠിച്ചേ മതി ആകൂ, തട്ടിപ്പും വെട്ടിപ്പും കുല തൊഴില്‍ ആക്കിയ ഇക്കാലത്ത് ജീവിക്കണമെങ്കില്‍ നമ്മള്‍ അവരിലും വലിയ തട്ടിപ്പുകാര്‍ ആയെ മതി ആകൂ.
ആയോ ഇത് എഴുതിയപ്പോള്‍ ആണ് ഓര്‍ത്ത ഇന്ന് 5 മണിക്ക് മുന്നേ കമ്പ്യൂട്ടര്‍ നിര്‍ത്തീല്ലേ അത് അടിച്ചു പോകും എന്ന് രാവിലെ ഏഷ്യാനെറ്റിലെ ജോതിഷി പറയണ കേട്ട്, അപ്പോള്‍ പിന്നെ കാണാം ഞാന്‍ പോകുന്നെ...............
വിനോദ്
കംപ്യൂട്ടറില്‍ മലയാളം വായിക്കാം.
12 years ago
This comment has been removed by a blog administrator.
ReplyDelete