Monday, August 17, 2009

"അറബിക്കുള്ള ഓണസദ്യ "

വിനോദ് ഗോപാല്‍
ആ ബ്ലോത്രം ഒന്ന് വായിച്ചപ്പോള ശെരിക്കും ഓണം വന്നു എന്ന് എനിക്ക് ഓര്‍മ വന്നത്, എന്തായാലും ഓണം വന്നതല്ലേ ഞാന്‍ ആയിട്ടു എന്തേലും എഴുതീല്ലേ മാവേലിക്ക് എന്നാ തോന്നും, അല്ല മാവേലിക്ക് എന്തോന്ന് തോന്നിയാലും ഇല്ലങ്കിലും തോന്നിവാസികള്‍ അയ എന്റെ നാട്ടുകാര്‍ക്കു എന്തോന്ന് തോന്നും, ആ ചെറുക്കനെ കെട്ടും കെട്ടി ഗള്‍ഫിലേക്ക് പറങ്ങു അയച്ചിട്ട് അവന്‍ ഒരു ഓണം വന്നിട്ട് ആ ബ്ലോഗില്‍ പോലും ഒന്നും എഴുതീല്ല എന്ന് അവര്‍ കരുതില്ലേ? അല്ലങ്കില്‍ തന്നെ ഈ ബ്ലോഗ്‌ എഴുത്തിന്റെ പേരില്‍ അവിടെ പലരും എനിക്ക് ഉപരോധം ഏര്‍പ്പെടുത്തി എന്നൊക്കെ പറയണ കേട്ടു, ഇനി എന്തായാലും വേഷം മാറി വേണം നമ്മുടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ചെന്ന് ഇറങ്ങാന്‍ അല്ലങ്കില്‍ അച്ചു മാമനും പിണങ്ങരയിയും കൂടെ PB കഴിങ്ങു വന്നു ഇറങ്ങിയ പോലെ ഇരിക്കും. നാട്ടുകാര്‍ നീട്ടി വിളിക്കും പിച്ചി പൂവേ V.S , റോസാ പൂവേ നേതാവേ, ചക്കര മുത്തെ നേതാവേ (വിളി ഒക്കെ ഏകദേശം ഇങ്ങനെ ആയിരിക്കും പക്ഷെ ചില അക്ഷരപിശവ് ഉണ്ടാകും എന്നെ ഉള്ളു), എന്തായാലും വരുന്നതൊക്കെ വരുന്നിടത്ത് വച്ച് കാണാം, അണ്ണാന്‍ മൂത്താല്‍ മരം കേറ്റം മറക്കില്ലല്ലോ അതോണ്ട് ബ്ലോഗ്‌ എഴുത്ത് നിര്‍ത്തുന്ന ഏര്‍പ്പാടെ ഇല്ല.
അപ്പോള്‍ നമ്മള്‍ പറങ്ങു വന്നത് ഓണത്തിനെ കുറിച്ചാ, നാടിലെ ആയിരുന്നപ്പോള്‍ കാണാം വിറ്റും ഓണം ഉണ്ണണം എന്ന് ആണല്ലോ ചൊല്ല്, ഇവിടെ കാണം എന്ന് പറയുന്നത് നമ്മുടെ കമ്പനി ആണല്ലോ, ഓണം ഉണ്ണാന്‍ വേണ്ടി അത് വിറ്റോട്ടെ എന്ന് അറബിയോട് ചോദിച്ച എനിക്ക് കിട്ടിയ മറുപടി സുരേഷ്ഗോപി ചില പടത്തില്‍ പറയണത് പോലെ ഉണ്ടായിരുന്നു ഫ ഫുലെ എന്ന് അറബി അവനു അറിയാവുന്ന ഭാഷയില്‍ പറങ്ങു. അറബി അങ്ങനെ പറയുക മാത്രമല്ല ചെയ്ത എന്നാല്‍ അവന്‍ ഓണം ഉണ്ണുന്ന ഒന്ന് കാണണം എന്ന് കരുതി ആയിരിക്കും ആ മാസത്തെ സാലറി പോലും തന്നില്ല, എന്തൊക്കെ ആയാലും മലയാളി എന്ന എരപ്പാളി ആയി പോയില്ലേ ഓണം ആകൊഷിക്കതിരിക്കാന്‍ ഒക്കുമോ. ഞാനും എന്റെ സഹപ്രവ്ര്തകന്‍ അയ പാവം Dr ചേട്ടായിയും ചേര്‍ന്ന് ഓണം ആകൊഷിക്കതിരിക്കാന്‍‍ തന്നെ തീരുമാനിച്ചു, ചത്ത്‌ കിടന്നാലും പാന്റും കോട്ടും ഇട്ടു ഇന്ചെയ്തു കിടക്കണം എന്നാണ് നമ്മുടെ പക്ഷം അതിനാല്‍ എല്ലാരേം വിളിച്ചു സദ്യ കൊടുക്കാന്‍ തന്നെ തീരുമാനിച്ചു, കൂട്ടത്തില്‍ നമ്മുടെ അറബിയെ വിളിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു കാരണം അവന്‍ ആണല്ലോ നമ്മുടെ ഓണസദ്യ മുടക്കാന്‍ സാലറി തരാതെ ഇരുന്ന. അതിനാല്‍ അവനെ വിളിച്ചു തന്നെ കൊടുക്കണം എന്നത് നമ്മുടെ വാശി ആയിരുന്നു. തിരുവോണത്തിന്റെ അന്ന് അവധി വേടിച്ചു നമ്മള്‍ സദ്യ ഉണ്ടാക്കാന്‍ വേണ്ടി പുറപെട്ടു. പക്ഷെ അപ്പോളാണ് ശെരിക്കും ഉള്ള പ്രശ്നം, കട്ടന്‍ ചായ മാത്രം ഇടാന്‍ അറിയാവുന്ന നമ്മള്‍ എങ്ങനെ ഓണസദ്യ ഉണ്ടാക്കും. എന്തൊക്കെ ആയാലും ഇറങ്ങി പുറപെട്ടില്ലേ ഇനി പിന്മാറാന്‍ പാടില്ലാലോ അതിനാല്‍ ഉണ്ടാക്കാന്‍ തന്നെ തീരുമാനിച്ചു. ഒരുവിധം എല്ലാം ഉണ്ടാക്കി എന്ന് വേണേല്‍ പറയാം, ഉച്ച ആയപ്പോള്‍ നമ്മുടെ സഹപ്രവര്‍ത്തകര്‍ ആയ മലപ്പുറം ബാച്ചിനേം, തമിഴ്നാടിലെ ചെട്ടന്മാരേം(തമിഴന്മരെ വിളിച്ചപ്പോഴേ അവരെ കൂടെ സൂചിപ്പിച്ചു , അടുത്ത ഓണത്തിന് ഇതേ പോലെ വിളിക്കാണേല്‍ മുല്ലപെരിയാര്‍ പ്രശ്നം ഒത്തു തീര്‍പ്പാക്കണം എന്ന്, ഒരു തുള്ളി വെള്ളം ഇനി അവിടുന്ന് കൊണ്ട് പോയാല്‍ ഓണസദ്യ പൊയട്ടു പച്ചവെള്ളം പോലും തരില്ല) എല്ലാരേം വിളിച്ചത് അനുസരിച്ച് എല്ലാരും വന്നു, എല്ലാരും നേരത്തെ വന്നതിന്റെ പിന്നില്‍ ഒരു ചേതോവികാരം കൂടെ ഉണ്ട്, അവരെ ഒക്കെ വിളിച്ചപ്പോഴേ അവരോടു പറഞ്ഞിരുന്നു നമ്മുടെ അറബി അറബിച്ചിയുമായ് വരും ഓണ സദ്യ ഉണ്ണാന്‍ എന്ന്. ഇന്നേ വരേയ്ക്കും കണ്ടിട്ടില്ലാത്ത അറബിച്ചിയെ ഒരു നോക്ക് കണ്ടു ഈ ജീവിതം ധന്യം ആക്കാന്‍ ആണ് പലരേം വരവ്, അങ്കോം കാണാം താളീം ഓടിക്കാം എന്ന പഴയ ചൊല്ല് ഞാന്‍ ഒരു വ്യത്യാസം വരുത്തി "ചോറും ഉണ്ണാം അറബിച്ചിയെയും കാണാം" എന്നാക്കി മാറ്റി.
അറബികള്‍ കാര്യം എന്തൊക്കെ ആയാലും അപ്പന്‍ ചത്ത്‌ കിടന്നാ പോലും കൃത്യ സമയത്ത് അവിടെ ചെല്ലുന്ന പരിപാടിയെ ഇല്ല, അത് കൊണ്ട് തന്നെ അറബി ഉച്ചക്ക് 2 മണിക്കാണ് വന്നത്, അറബിയുടെ വാഹനം വന്നു നിന്നപ്പോലെ നമ്മുടെ സഖാക്കള്‍ കാറിലേക്ക് നോക്കണ കണ്ടാല്‍ നയന്‍‌താര കാറില്‍ വന്നു ഇറങ്ങുമ്പോള്‍ ആള്‍കാര്‍ നോക്കുന്ന പോലെ ഉണ്ട്. എന്തായാലും സ്വന്തം അറബിച്ചിയെ കൊണ്ട് വന്നാല്‍ ഈ കാപാലികന്മാര്‍ അവരെ നോക്കി പീഡിപ്പിച്ചു കളയും എന്ന് നേരത്തെ അറിയാവുന്ന അറബി അറബിച്ചിയെ കൂടാതെ ഒറ്റക്കാണ് വന്നത്, അപ്പോള്‍ തന്നെ നമ്മടെ ചേട്ടന്മാരെ പകുതി സന്തോഷം പമ്പ കടന്നു. മോഹന്‍ലാല്‍ പറയണ പോലെ "നിങ്ങള്‍ ഇല്ലാതെ എനിക്ക് എന്ത് അകോഷം" അതെ പോലെ "അറബിച്ചി ഇല്ലാതെ എന്തോന്ന് ഓണം" .
എന്തായാലും എല്ലാരും ഇരുന്നു, ആഹാരം വിളമ്പുക എന്ന മഹാ ദൗത്യം നമ്മള്‍ തന്നെ ഏറ്റെടുത്ത് അപ്പോളാണ് അടുത്ത പ്രശ്നം. ഓണം വാഴ ഇലയില്‍ ഉണ്ണണം എന്നെങ്ങാനും അറബിക്ക് അറിയാമോ!! വാഴ ഇല ഇട്ടു കൊടുത്തപ്പോള്‍ അറബി അത് എടുത്തു തിരിച്ചും മറിച്ചും നോക്കി എന്നിട്ട് ഒരു ചോദ്യം കൂടി "സുഫ്രാ മാഫി"(അറബി തിന്നുന്നത്‌ ഒരുമാതിരി പ്ലാസ്റ്റിക്‌ സാധനത്തിലാണ് അതിന്റെ ഓമന പേരാണു 'സുഫ്ര') പിന്നെ അറിയാവുന്ന അറബില്‍ അറബിയെ പറങ്ങു മനസിലാക്കി ഓണം ആണേല്‍ ഇതില്‍ ആണ് തിന്നണ്ട എന്നൊക്കെ. അപ്പോള്‍ കാണാം വരുന്നു അടുത്ത പ്രശ്നം, ഇഞ്ചി കറി കൊണ്ട് ഒഴിച്ച ഒടനെ അറബി അത് തൊട്ടു നാക്കില്‍ തേയ്ച്ചു, അറബിയുടെ അണ്ടകടാഹം പോലും എരി കൊണ്ട് മേലെ കേറി. കറി കൊണ്ട് കൊടുത്ത നമ്മുടെ പാവം Dr ചേട്ടനെ അറബി കൊന്നില്ലന്നെ ഉള്ളു, അറബിയെ കൊല്ലാന്‍ വേണ്ടി നമ്മള്‍ എന്തോ ഉണ്ടാക്കി കൊടുത്തു എന്നാ അവന്‍ പറയുന്നത്, അവസാനം ഞാന്‍ അതീന്നു കുറച്ചു കഴിച്ചു കാണിച്ചു കൊടുക്കണ്ടി വന്നു. അങ്ങനെ അത് സോള്‍വ്‌ ആയി. അവിയലില്‍ കിടന്നാ മുരിങ്ങകായ്‌ കണ്ടു അറബി ചോദിച്ചത് അവന്‍ പല്ലില്‍ കുത്തുന്ന ഒരു തരം കമ്പ്‌ ഉണ്ട് അത് വച്ച് ഇങ്ങനത്തെ സാധനം ഒക്കെ ഉണ്ടാകാന്‍ ഒക്കുമോ എന്നാ. എന്തായാലും പായസം കൊടുത്തപ്പോള്‍ അവന്‍ കഴിക്കുന്നത്‌ ലോകം കീഴടക്കിയ സന്തോഷത്തിലാണ്.
പിറ്റേന്ന് പതിവ് പോലെ ഓഫീസില്‍ പോയ എനിക്ക് അറബിയുടെ സഹായിയുടെ ഫോണ്‍ ആണ് കിട്ടിയത് പെട്ടന്ന് അറബിയുടെ വീടിലെ ചെല്ലണം എന്ന് ആണ് അറബിയുടെ ഉത്തരവ്. ഇവിടെ മൂക്ക് തുമ്മിയാല്‍ തലവെട്ടുന്ന ഈ രാജ്യത്ത് അറബി തട്ടി പോയോ അതോ ഹോസ്പിറ്റലില്‍ ആയോ എന്നൊക്കെ പേടിച്ചു എന്തായാലും ഞാന്‍ പോയി. അവിടെ ചെന്നപ്പോള്‍ അറബി ഇല്ല ഭാഗ്യത്തിന്, എന്തായാലും അറബിച്ചി എന്നെ തിരക്കി അവിടെ ഇരിപ്പുണ്ട്. കുറെ പയിസ ചുരുട്ടി പിടിച്ചിട്ടുണ്ട് അത് എനിക്ക് തന്നു എന്നിട്ട് പറങ്ങു നീ ഇന്നലെ ഉണ്ടാക്കി അറബിക്ക് കൊടുത്ത ആ കൊഴുത്ത സാധനം ഒന്നും കൂടി ഉണ്ടാക്കണം. (പേര് കേട്ടപ്പോലെ എനിക്ക് മനസിലായി സംഗതി പായസമാണ് എന്ന്) അതിനു എത്ര ചിലവു വന്നാലും ഞാന്‍ തരും അത് ഉണ്ടാക്കാന്‍ വേണ്ടി നീ എത്ര ദിവസം വേണേലും ലീവും എടുത്തോ. പയിസയും വേടിച്ചു തിരച്ചു നടന്നപ്പോള്‍ ഇന്നലെ ഉണ്ടാക്കിയ പായസത്തിന്റെ കൂട്ട് ഒന്നുടെ ഓര്‍ത്തു എടുക്കാന്‍ ഞാന്‍ നന്നേ പണി പെട്ട്. എന്തായാലും വൈകിട്ട് ഒരു അണ്ടാവു പായസം ഞാന്‍ ഉണ്ടാക്കി. അറബിചിയും മക്കളും അറബീം എല്ലാം നേരിട്ട് റൂമില്‍ എത്തി ആ പാത്രം പോലും കുടിച്ചു വറ്റിച്ചു. അതി പിന്നെ മിക്കവാറും ആ ടൈപ്പു പായസം ഞാന്‍ ഉണ്ടാക്കാറുണ്ട് അതിന്റെ പേരില്‍ കുറെ പയിസ അടിച്ചു മാറ്റാരും ഉണ്ട്. ഇനി ഇപ്പോള്‍ അത് വയ്ക്കുന്ന എങ്ങനെ എന്ന് അറബിച്ചിക്കു പഠിപ്പിച്ചു കൊടുക്കണം എന്ന് പറയുക ആണേല്‍ എനിക്ക് നല്ല സാമ്പത്തിക നഴ്ടം ഉണ്ടാകും എന്ന് ഉറപ്പാണ്‌ കാരണം പായസത്തിന്റെ പേരില്‍ അടിച്ചു മാറ്റുന്ന പയിസ ഒരു തുക ആയി നാട്ടിലെ SBT യില്‍ ഇടാറുണ്ട്.
കൂടുതല്‍ ഓണ വിശേഷങ്ങള്‍ വഴിയെ ഉണ്ടാകുന്നതാണ്
സ്നേഹത്തോടെ വിനോദ് ഗോപാല്‍

No comments:

Post a Comment