Monday, October 12, 2009

എന്റെ കഥ

എന്റെ പ്രിയ സുഹൃത്ത്‌ അരുണ്‍ ജി നായര്‍ ന്റെ കഥ

എനിക്ക് ആദ്യം ആയി ഒരു പെണ്‍ക്കുട്ടിയോട് ഇഷ്ടം തോന്നുന്നത് 4 -ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് .അവളുടെ പേര്,(അല്ലേല്‍ വേണ്ട ഇപ്പോള്‍ നല്ല രീതിയില്‍ കുടുംബ ജീവിതം നയിക്കുന്ന അവളുടെ ജീവിതത്തില്‍ വീണ്ടും ഞാന്‍ ആയിട്ടു കറ പുരട്ടുന്നില്ല)തല്ക്കാലം നിങ്ങള്‍ ഇഷ്ടം ഉള്ള പേര് അവളെ വിളിച്ചു കൊള്ളൂ. അവളുടെ ആ കുട്ടിത്തംവിട്ടുമാറാത്ത മുഖം,കണ്ണുകള്‍ ,ചിരി ഇതോക്കെ ആയിരുന്നു എന്നെ അവളിലേക്ക്‌ അടുപ്പിച്ചത്.അവള്‍ക്കും എന്നോടെ വലിയ കാര്യം ആയിരുന്നു ഞങ്ങള്‍ രണ്ടാളും കൂടി ഒരുമിച്ചു ആയിരുന്നു സ്കൂളിലേക്ക് പോകുന്നതും വരുന്നതും. അവളുടെ വീട് കഴിഞ്ഞാണ്‌ എന്റെ വീടിലേക്ക്‌ പോകുന്നത് രാവിലെ ഞാന്‍ സ്കൂളിലേക്ക് പോകാന്‍ ചെല്ലുന്നത് വരെ വീടിന്‍റെ വാതിലില്‍ എന്നെയും കാത്തു നില്‍ക്കും.അങ്ങനെ 4-ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങള്‍ രണ്ടും പിരിഞ്ഞു.2 സ്കൂളുകളില്‍, പിന്നെ ഞങ്ങള്‍ തമ്മില്‍ കാണുമായിരുന്നു വല്ലപോളും എവിടെ എങ്കിലും വെച്ച് അവിചാരിതമായി, പക്ഷെ ഒന്നും സംസാരിച്ചിരുന്നില്ല.ഒരു ചിരി അത്ര മാത്രം.
അതിനു ശേഷം 8 ക്ലാസ്സില്‍ വെച്ചാണ്‌ അവളെ വീണ്ടും കാണുന്നത് ,കണ്ടതും അവള്‍ ഓടി എന്റെ അടുത്തു വന്നു,കുറെ സംസാരിച്ചു. ഞാനും ആ സ്കൂളില്‍ ആദ്യം ആയാണ് ,അവളുടെ അമ്മ അവളോടെ പറഞ്ഞു മോള്‍ പേടിക്കേണ്ട ചന്തു ഉണ്ടല്ലോ മോള്‍ക്ക് കൂട്ടിനു എന്ന് (കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇടയില്‍ എനിക്ക് ചന്തു എന്ന് ഒരു പേര് കൂടി ഉണ്ട് ). പിന്നീട് വീണ്ടും ഞങ്ങള്‍
ഒരുമിച്ചായി പോക്കും വരവും എല്ലാം,അതിനിടക്ക് 14 ചോരത്തിളപ്പ് എന്നിലേക്കും വന്നു,അല്‍പം പോടീ മീശയും.പ്രേമം അതെന്താണെന്ന് പോലും അറിയില്ലായിരുന്നു എന്നിട്ടും എന്തോ മനസ്സില്‍ ഒരിഷ്ടം,ഞാന്‍ അത് അവളോടെ പറഞ്ഞു,കുറച്ചു പേടിയോടെ ആണെങ്കിലും."എനിക്ക് ഇഷ്ടം ആണ് എന്ന്,നിനക്ക് എന്നെ ഇഷ്ടം ആണോ????"
അവള്‍ക്കു ആലോചിക്കണ്ടി വന്നില്ല അത്രയ്ക്ക് ഇഷ്ടമായിരുന്നു എന്നെ .എന്റെ അറിവില്ലായ്മ കൊണ്ട് ഞാന്‍ അത് എന്‍റെ കൂട്ടുകരോടെ പറഞ്ഞു.ആദ്യം ആയി ഞാന്‍ അവള്‍ക്ക് ഒരു പ്രേമലേഖനം എഴിതി എന്തൊക്കെയോ??അവള്‍ അതിനു മറുപടിയും തന്നു..

അങ്ങനെ മാസങ്ങള്‍ കടന്നു പോയികൊണ്ടേ ഇരുന്നു ,അതിനിടക്ക് ഈ കാര്യം ക്ലാസ്സിലെ ഒട്ടുമിക്ക കൂട്ടുകാരും അറിഞ്ഞു.ഓരോ പരീക്ഷകള്‍ കഴിയുമ്പോളും മാര്‍ക്ക്‌ കുറഞ്ഞു കുറഞ്ഞു വരുന്നു.വീടുകാരുടെ വഴക്ക് ഒരു വശത്ത്.അകെ ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാതിരുന്ന സമയം.കഷ്ട കാലം വേറെ ഒരു പെണ്ണിന്റെ രൂപത്തില്‍ അവതരിച്ചു ,അവള്‍ ഈ കാര്യം എന്‍റെ ചേച്ചിയോടെ പറഞ്ഞു ,(സ്വന്തം ചേച്ചി അല്ല ,ഒരു കസിന്‍ ,അവള്‍ക്ക് പ്രേമം എന്ന് കേള്‍ക്കുന്നത്തെ എന്തോ വലിയ അലെര്‍ജി ,ആയിരുന്നു പിന്നീട് 6 വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ വരെ ഒരാളെ പ്രേമിച്ചു അയാള്‍ക്കൊപ്പം ഒളിച്ചോടി അത് വേറെ കഥ ) അവള്‍ ഞങളെ 2 ആളേം കയ്യോടെ പിടികൂടി ആവശ്യത്തിനു വഴക്ക് പറഞ്ഞു.ആ നിമിഷം അവളുടെ മുന്നില്‍ വെച്ച് 2 പേരെ കൊണ്ടും സത്യം ചെയ്യിച്ചു ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല എന്ന്,അഥവാ ചെയ്താല്‍ വീട്ടില്‍ പറയും എന്ന് ,വീട്ടില്‍ പറഞ്ഞാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അറിയാവുന്നതു കൊണ്ട് ഞാന്‍ അപോലെ വലിഞ്ഞു ,അവള്‍ കുറെ കരഞ്ഞു എല്ലാത്തിനും ചേച്ചിയോട് ക്ഷേമയും പറഞ്ഞു.

പിന്നേം മാസങ്ങള്‍ കടന്നു പോയി 2 പേരും കണ്ടാല്‍ പരസ്പരം മിണ്ടില്ല അങ്ങനെ ഒരു അവസ്ഥയില്‍ എത്തി കാര്യങ്ങള്‍,കുറച്ചു നാള്‍ കൂടി കഴിഞ്ഞപ്പോള്‍ എല്ലാം മറന്നു ,അങ്ങനെ ഞങ്ങള്‍ 10 ല്‍ എത്തി. അവള്‍ ഇതിനടയില്‍ വേറെ ഒരു പയ്യനും ആയി ഇഷ്ടത്തില്‍ ആയി ആ വാര്‍ത്ത‍ കേട്ടപ്പോള്‍ എന്തോ എനിക്ക് വല്ലാത്ത ഒരു വിഷമം വന്നു .എനിക്ക് എന്തോ അവളെ കാണുമ്പോള്‍ ഫേസ് ചെയ്യാന്‍ ബുദ്ധിമുട്ടായി ,ക്ലാസ്സില്‍ വെച്ച് പോലും പരസപരം കണ്ടാല്‍ നോക്കില്ല എന്ന അവസ്ഥയായി.

ഞാന്‍ വീണ്ടും പഴയ അരുണ്‍ ആയി ,എല്ലാവരുടേം പ്രിയപ്പെട്ട അരുണ്‍ ,ക്ലാസ്സിലും കൂട്ടുകാര്‍ക്കിടയിലും.അങ്ങനെ SSLC പരീക്ഷ കഴിഞ്ഞു ,റിസള്‍ട്ട്‌ വന്നു അവള്‍ തോറ്റു,കുറെ നാളുകള്‍ക്കു ശേഷം കുടുംബ ഭാരവും ഏറ്റെടുത്ത് ഗള്‍ഫിലേക്ക് യാത്രയ്ക്കു ഒരുങ്ങുമ്പോള്‍ ഒരു വൈകുന്നേരം ഞാന്‍ അവളെ കാണാന്‍ വേണ്ടി വീട്ടില്‍ ചെന്ന്,യാത്ര പറഞ്ഞു പിരിഞ്ഞു നീണ്ട 5 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഞങ്ങള്‍ മിണ്ടി,പഴയ ആ സൌഹൃതം ആ ശബ്ദത്തില്‍ ഇല്ലായിരുന്നു.എങ്കിലും ഞാന്‍ തിരിച്ചു അവളുടെ വീടിന്റെ മതില്‍ കടക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി പക്ഷെ അവളെ ആ വാതിലില്‍ കണ്ടില്ല.1 വര്‍ഷം മുന്നേ അവളുടെ കല്യാണം നടന്നു.......

അരുണ്‍ ജി നായര്‍

"പറയാന്‍ മറന്ന പ്രേമം"

കലാലയത്തിന്റെ ഇടനാഴിയില്‍ കൂടി നടക്കുമ്പോള്‍ ഞാന്‍ അറിയാതെ തിരയുന്ന ഒരു മുഖമുണ്ടായിരുന്നു, കിലു കിലാ ചിരിക്കുന്ന, ആരോടും പരിഭവമില്ലാത്ത വെള്ളാരം കണ്ണുകള്‍ ഉള്ള ഒരു സുന്ദരി.....................
ചരിത്രം ക്ലാസ്സുകളില്‍ കൂടി പരതി നടക്കുമ്പോള്‍ ഞാന്‍ പലപ്പോഴും അവളെ കണ്ടിട്ടുണ്ട് ........
ഒരിക്കല്‍ പോലും എന്നോട് മിണ്ടാത്ത അവളെ, ഞാന്‍ ഒരുപാടു സ്നേഹിച്ചു.........
എന്നെ കണ്ടില്ലന്നു നടിക്കുബോളും ഞാനവളെ കാണാന്‍ കോളേജിന്റെ ഇടനാഴികളില്‍ കാത്തു നിന്നു..........
അവള്‍ ചിരിക്കുന്നത് കാണാന്‍ ‍, ഞാന്‍ അവള്‍ പോകുന്ന വഴിയെ പോയി ....
അവളെന്നോട് ഒന്ന് മിണ്ടി എങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു .............
ഒരുപാട് നാളത്തെ പരിശ്രമത്തിനു ശേഷം ഞാന്‍ അവളുടെ പേര് കണ്ടു പിടിച്ചു .....അല്ലങ്കില്‍ തന്നെ ആ പേരില്‍ എന്ത് കാര്യം?.പേരില്ലാതെ തന്നെ ഞാനവളെ ഒരുപാട് സ്നേഹിച്ചു പോയിരുന്നു !!!........
എനിക്ക് നിന്നെ ഇഷ്ടം ആണ് എന്ന് അവളെ നോക്കി വിളിച്ചു പറയണം എന്നുണ്ടായിരുന്നു, പക്ഷെ എന്തോ അതിനുള്ള ധൈര്യം എനിക്കുണ്ടായില്ല, അങ്ങനെ പറഞ്ഞാല്‍ അവള്‍ പിന്നെ എന്നെ കണ്ടാല്‍ വഴി മാറി നടക്കുമോ എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു ? എന്തോ പല കാരണങ്ങള്‍ കൊണ്ടും എന്റെ ആഗ്രഹം അവളോട്‌ പറയാന്‍ സാധിച്ചില്ല .............
വാക മരങ്ങള്‍ പൂക്കുന്ന ആ മാര്‍ച്ച്‌ മാസം വന്നെത്തി... കോലാഹലങ്ങള്‍ ഇല്ലാത്ത കോളേജില്‍ എല്ലാവരും പരീക്ഷ ചൂടില്‍ .................
ഇപ്പോളെങ്കിലും അവളെ നോക്കി "ഇഷ്ടമാണ്" എന്ന് പറയാന്‍ സാധിക്കണേ എന്ന് ഞാന്‍ പെരറിയാവുന്ന എല്ലാ ദൈവങ്ങളേം വിളിച്ചു പ്രാര്‍ത്ഥിച്ചു,.............
എല്ലാവരും പഠിക്കുമ്പോള്‍ അവള്‍ വരുന്നതും കാത്തു ഞാന്‍ ഒറ്റക്കിരുന്നു,.............
കൂട്ടുകാര്‍ എന്നെ കളിയാക്കി, ചിലര്‍ ഉപദേശിച്ചു! പക്ഷെ അതൊന്നും എന്റെ സ്നേഹത്തിനെ ബാധിച്ചില്ല ........
പരീക്ഷക്ക്‌ ബെല്‍ അടിച്ചു........... പക്ഷെ അവളെ കണ്ടില്ല. അവസാന ബെല്‍ വരെ വഴിയില്‍ കണ്ണും നട്ടു കാത്തിരുന്നു ....................
ക്ലാസ്സില്‍ കയറി എന്റെ സ്ഥലം കണ്ടു പിടിക്കുബോളെക്കും അവസാന മണിയും മുഴങ്ങി കഴിങ്ങിരുന്നു.
കയറി വരൂ കുട്ടി എന്ന് പറയുന്നത് കേട്ടാണ് വാതലിലേക്ക് നോക്കിയത് .......
എന്താ താമസിച്ച എന്ന സാറിന്റെ ചോദ്യത്തിന് അവള്‍ പതിയെ മറുപടി പറഞ്ഞു
അവളുടെ സ്വരത്തിന് സംഗീതത്തിന്റെ സൗന്ദര്യം ഉണ്ടായിരുന്നു,
എന്റെ ബെഞ്ചില്‍ ഒഴിങ്ങു കിടക്കുന്ന സ്ഥലത്തെ നോക്കി ഞാന്‍ പ്രാര്‍ത്ഥിച്ചു
"ഭഗവാനെ ഇവിടെ ആയിരിക്കണമേ അവളുടെ സ്ഥാനം"...............
എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിട്ട് ആകണം അവള്‍ അവിടെ തന്നെ ഇരുന്നു.
അതെ എന്റെ അടുത്ത്! തൊട്ടടുത്ത്‌!!!!ഇത്രയും നാള്‍ ദൂരെ നിന്നു കണ്ട ആ സുന്ദരി എന്റെ അടുത്തിരിക്കുന്നു!!!! .........
അഴിച്ചിട്ട മുടി സൈടിലേക്കു ഒതുക്കി അവള്‍ വന്നിരുന്നു, എന്നെ ഒന്ന് നോക്കുമായിരിക്കും എന്ന് ഞാന്‍ കരുതിയെങ്കിലും അതുണ്ടായില്ല ........
ആ മുടിയില്‍ നിന്നും അപ്പോളും വെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു, അവള്‍ ചൂടിയിരിക്കുന്ന മുല്ല പൂവിന്റെ മണം ആ ക്ലാസ്സിനെ മത്തു പിടിപ്പിച്ചു............
പരീക്ഷ തീരുന്നത് വരെ ഞാന്‍ അവളെ നോക്കി ഇരുന്നു.........
ഇടയ്ക്കെപ്പോഴോ അവള്‍ ഒളി കണ്ണിട്ടു എന്നെ നോക്കി , നമ്മുടെ കണ്ണുകള്‍ പരസ്പരം കണ്ടു .........
പക്ഷെ രണ്ടു പേരും പരസ്പരം ഒന്നും മിണ്ടീല്ല ..പരീക്ഷ കഴിങ്ങു അവള്‍ പോയി
പോകുന്നത് വരെ ഞാന്‍ വഴിയരുകില്‍ കാത്തു നിന്നു ....
പോകുമ്പോള്‍ നാളെ എന്താ വിഷയം എന്ന് അവള്‍ എന്നോട് ചോദിച്ചു. അതിനു മറുപടി പറഞ്ഞു ആ സംസാരം അവിടെ അവസാനിച്ചു.
നീ എന്താ അവളോട്‌ നിന്റെ ആഗ്രഹം പറയാത്ത എന്ന് എന്റെ മനസ്സ് എന്നോട് ചോദിച്ചു .....അതെ നാളെ അവളോട്‌ ഞാന്‍ പറയും.......
പതിവ് പോലെ അവള്‍ വരുന്നതും കാത്തു ഞാനിരുന്നു, അവള്‍ വന്നില്ല!!
ഇന്നലത്തെ പോലെ അവസാന സമയത്തെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു പക്ഷെ കണ്ടില്ല ..........
പരീക്ഷ തീരുന്നത് വരെ കാത്തിരുന്നു അവളെ കണ്ടില്ല, പലരോടും ചോദിച്ചു ആരും കണ്ടില്ല.......................
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അവളെ കുറിച്ച് മാത്രം ആലോചിച്ചു, എന്താണ് അവള്‍ വരാതിരുന്നത് ? എന്തായിരിക്കും സംഭവിച്ചത്? നാളെ എങ്കിലും അവള്‍ വരുമോ?...........
രാവിലെ കോളേജില്‍ ചെന്നപ്പോള്‍ എല്ലാവരും എങ്ങോട്ടോ പോകാന്‍ ഒരുങ്ങുന്നു,
ചോദിക്കാതെ തന്നെ കൂട്ടുകാര്‍ കാര്യം പറഞ്ഞു?
"നീ അറിഞ്ഞില്ലേ നമ്മുടെ പ്രീതി മരിച്ചു" ............
ഒരു ഇടിത്തീ പോലെ ആണ് ആ വാര്‍ത്ത ഞാന്‍ കേട്ടു നിന്നത് ........
എങ്ങനെ മരിച്ചു എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ ഒന്നും പുറത്തു വന്നില്ല? ചോദിക്കാതെ തന്നെ പലരും പറയുന്നത് ഞാന്‍ കേട്ടു
"ആ കുടുമ്പത്തിലെ എല്ലാവരും മരിച്ചു, ആത്മഹത്യ ആണ് എന്ന് പറയുന്നു, മക്കളേം അമ്മേം കെട്ടി ഇട്ടു റബ്ബര്‍ ഷീറ്റ് ഇട്ടു തീ കൊളുത്തി അച്ഛനും അതില്‍ ചാടി മരിച്ചു "
എല്ലാരോടും കൂടെ ഞാനും പോയി, ദൂരെ നിന്നു കണ്ടു......ഇന്നലെ എന്റെ അടുത്തിരുന്ന വെള്ളാരം കണ്ണുള്ള സുന്ദരി കരിഞ്ഞു ഒരു പിടി ചാരം ആയിരിക്കുന്നു , തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തില്‍ കരിഞ്ഞിരിക്കുന്നു
ആ ഇടനാഴികള്‍ക്ക് ഇടയിലൂടെ ഇനി അവള്‍ ഓടി നടക്കില്ല ....ഒളി കണ്ണിട്ടു എന്നെ നോക്കില്ല ..എന്റെ അടുത്തിരുന്നു പരീക്ഷ എഴുതില്ല ..........വരുന്നതും കാത്തു വഴിയിലേക്കു കണ്ണും നട്ടിരിക്കാന്‍ എനിക്കിനി ആരുമില്ല .........
കരയണം എന്നുണ്ടായിരുന്നു പക്ഷെ അതിനു കഴിഞ്ഞില്ല ..........
ദൈവത്തിനു ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കും എന്ന് അമ്മുമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്, എന്റെ ദൈവമേ നീ എന്തിനാണ് ഇവളെ ഇത്ര നേരത്തെ വിളിച്ചത് എന്ന് എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു ........
ഹേ മനുഷ്യ എന്തിനു നീ ഇത് ചെയ്തു എന്ന് ചോദിക്കാന്‍ അവളെ അച്ഛനും ജീവനോടെ ഇല്ല .....പോകാന്‍ നേരം അവളോടായി ഞാന്‍ പറഞ്ഞു "നിന്നെ എനിക്ക് ഇഷ്ടമായിരുന്നു കുട്ടി ഒരുപാട് ഒരുപാട് ഇഷ്ടം, ഇനി ഒരു ജന്മം ഉണ്ടേല്‍ നീ ഈ അച്ഛന്റെ മോളായി ജനിക്കാതെ ഇരിക്കട്ടെ, ആ ജന്മത്തില്‍ മനസ്സിലെ ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം എനിക്കുണ്ടാകട്ടെ"
വൈകി ആണെങ്കിലും ഞാന്‍ പറഞ്ഞത് അവള്‍ സ്വര്‍ഗത്തില്‍ ഇരുന്നു കേള്‍ക്കുന്നുണ്ടാകും .........

Wednesday, October 7, 2009

നായാട്ട്

"എടാ കുംഭ കര്‍ണ്ണാ എണീക്കടാ, നീ കണ്ടില്ലേ സ്കൂളിനകത്തെക്ക് ആള്‍ക്കാരൊക്കെ കേറി ഓടുന്നു"
രാവിലെ അമ്മ വിളിക്കുന്നത്‌ കേട്ടാണ് കണ്ണ് തുറന്നു നോക്കിയത് ..........
അത് പോലീസില്‍ ജോലി കിട്ടും എന്നും പറങ്ങു ആ ഒണക്ക അഭിലാഷും കൂട്ടരും ആണമ്മാ ഓടുന്നത് .............
"എടാ വെടക്ക് മണ്ടൂസ്സാ പകല്‍ പതിനൊന്നു മണിക്ക് ആന്നോടാ ?? അവന്മാര്‍ ഓടുന്നത്, അവനൊക്കെ രാവിലെ ഓടീട്ട് പോയി"
"എന്നാ ആരേലും വെള്ളമടിച്ചു കാണും ഉച്ചക്ക്....!! അതിന്റെ പിടുത്തം വിടാന്‍ വേണ്ടി ഓടുന്നതാ" ....
"ആണോ, ഓടിയാല്‍ പിടുത്തം മാറുമോ, എന്നാ നീ എന്താടാ ഇത് നേരത്തെ പറയാതെ ഇരുന്നത്??, നിന്റെ അപ്പനെ ഞാന്‍ രാത്രി രണ്ടു റൗണ്ട്‌ ഓടിച്ചനേല്ലേ"............
"അതെങ്ങനെ അപ്പനെ ഓടിക്കുന്നത് ???അപ്പന്‍ അടിച്ചാല്‍ ഒടനെ ഫ്ലാറ്റ് അല്ലെ"
"അപ്പന്‍ ഇവിടെ ഫ്ലാറ്റ് ആവശ്യം പോലെ വേടിക്കുന്നത് കൊണ്ടല്ലേ ഞാന്‍ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ പാടാന്‍ പോകാത്തത്"
അപ്പനെ പറഞ്ഞത് കൊണ്ടാകും അമ്മക്ക് ദേഷ്യം വന്നു ........
"രാവിലെ കിടന്നു ചെലക്കാതെ എണീറ്റ്‌ പോയി നോക്കടാ!!!..............എന്തിനാ ആള്‍ക്കാരൊക്കെ ഓടുന്നതെന്ന്?? "

"സമ്മധിക്കത്തില്ല ഈ തള്ള,........... ഭഗവാനെ ഈ "$^&$^%*&@മാരൊക്കെ" ഇതിലെ കൂടെ ഓടുന്നത് എന്നാത്തിനാ? ...............
വേറെ എത്രയോ വഴികള്‍ കിടക്കുന്നു സ്കൂളിനകത്ത് കേറാന്‍ ? ...........
പണ്ടേ ഞാന്‍ പറഞ്ഞതാ ഈ സ്കൂളിനടുത്ത് വീട് വയ്ക്കണ്ട, അത് നമുക്ക് പാര ആകും എന്ന്"

പണ്ട് പലപ്പോളും സ്കൂളിന് അടുത്ത് വീട് ആയതു കൊണ്ട് എനിക്ക് പലതും സഹിക്കേണ്ടി വന്നിട്ടുണ്ട്, ഒരു ദിവസം പോലും സ്കൂളില്‍ പോകാതെ കള്ളമടിച്ചു വീട്ടില്‍ നില്‍ക്കാന്‍ ഒക്കില്ല?
പെണ്‍കുട്ടികളെ കമന്റ്‌ പറയാന്‍ ഒക്കില്ല (പറഞ്ഞപ്പോള്‍ എല്ലാം അവര്‍ ഓടി വന്നു അമ്മയോട് തന്നെ പറഞ്ഞു കൊടുത്തു) അങ്ങനെ പലതും .......

പക്ഷെ ഗുണങ്ങളും ഉണ്ടായിട്ടുണ്ട് , ഓരോ പ്രാവശ്യം ഇന്റര്‍വെല്‍ വിടുന്ന സമയത്ത് വീട്ടില്‍ വന്നു പഴങ്ങഞ്ഞി കുടിക്കുക്ക!!!!!!!,
ഏതേലും പിള്ളേരെ അടിച്ചിട്ട് ഓടി പോയി വീട്ടിനകത്ത് ഇരിക്കുക അങ്ങനെ ഒക്കെ ഉള്ള കലാ പരിപാടികള്‍ ...................

"സര്‍ക്കാരിനു അപേക്ഷ കൊടുത്തു ഈ സ്കൂള്‍ ഇവിടുന്നു മാറ്റിക്കണം"!!!!!............
അത് കേട്ടിട്ടാകണം അമ്മ പറഞ്ഞു
"കൊണ്ട് ചെല്ല് അവര്‍ നമ്മുടെ വീട് ഇവിടുന്നു മാറ്റിക്കും................."

എന്തായാലും വഴിയെ പോകുന്ന ഒരു പയ്യന്‍ എന്നോടെന്നോണം വിളിച്ചു പറഞ്ഞു
"അണ്ണാ സ്കൂളില്‍ ഏതോ ഒരു ജീവി പ്രസവിച്ചു കിടക്കുന്നു, കുട്ടികളൊക്കെ കുറെ ഉണ്ട് ......ആള്‍ക്കാരൊക്കെ അതിനെ പിടിക്കാന്‍ ശ്രമിക്കുക ആണ് പക്ഷെ അത് തട്ടിന്റെ ഉള്ളില്‍ ആണ്"

ഇത് കേട്ട അമ്മ പറഞ്ഞു, എടാ പൂത്തക്കൊട,!!! ഞാന്‍ അപ്പോളെ പറഞ്ഞില്ലേ എന്തോ ഉണ്ട് എന്ന്
"അത് അമ്മാ, വല്ല ഒട്ടത്തികളും പെറ്റു കിടക്കുന്നതാകും, കുപ്പിയും പാട്ടയും ഒക്കെ പറക്കാന്‍ വരുന്ന ഒട്ടത്തികള്‍ സ്കൂളിന് അകത്ത് ആണ് കിടക്കുന്നത്"

എന്റെ മടി പിടിച്ച വര്‍ത്താനം കേട്ടിട്ട് അമ്മ പറഞ്ഞു
"നീ ഒരു കാലത്തും നന്നാകില്ലടാ നീ ഇങ്ങനെ ഇരുന്നോ ഇവിടെ"!!!.. ( ഇത് ഇടയ്ക്കിടയ്ക്ക് ഞാന്‍ കേള്‍ക്കുന്നത് കൊണ്ട് വലിയ അത്ഭുതം ഒന്നും തോന്നീല്ല )
എന്തായാലും പോയി നോക്കി കളയാം ...പക്ഷെ അപ്പോളാണ് അടുത്ത പ്രശനം
സ്കൂളിനകത്ത് കേറാന്‍ ഉടുപ്പും മുണ്ടും ഒന്നും കഴുകി ഇട്ടിട്ടില്ല ...........

"അമ്മാ എന്റെ തുണികള്‍ എല്ലാം അഴുക്കാണ്, ഞാന്‍ പോകുന്നില്ല"
അമ്മക്ക് ദേഷ്യം വന്നു ........
"പിന്നെ നീ അതിനകത്ത്‌ 'ഫാഷന്‍ ഷോക്ക്' പോകുക അല്ലെ?? ഒള്ളതൊക്കെ മതി "
കയ്യില്‍ കിട്ടിയതൊക്കെ എടുത്തിട്ട് ഞാനും ഓടി, സ്കൂളിനകത്തെക്ക് .............

ചെന്നപ്പോള്‍ സംഗതി സത്യമാണ് ........
നാട്ടിലെ തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാര്‍ എല്ലാം അവിടെ ഉണ്ട് ..............
(സ്കൂളിനകത്ത് കേറി പെണ്‍കുട്ടികളെ കാണാനും. ഒത്താല്‍ പേരൊക്കെ ഒന്ന് ചോദിക്കാനും ചിലര്‍ക്ക് ഒരു പടി കൂടി കടന്നു ഫോണ്‍ നമ്പര്‍ ഒക്കെ ഒന്ന് വേടിക്കാനും പറ്റിയ സമയമല്ലേ, ആരും വെറുതെ കളയുന്നില്ല)

അമ്മക്ക് പ്രസവ വേദന മോള്‍ക്ക്‌ ഗെയിം കളി എന്ന് പറഞ്ഞ പോലെ ആണ് കാര്യങ്ങള്‍ .......
അവിടെ തട്ടിന്റെ മണ്ടേല്‍ ഏതോ ഒരു ജീവി പെറ്റു കുട്ടികളും ആയി ജീവിതം ഒരു കരപിടിപ്പിക്കാന്‍ നോക്കുന്നു, കുറെ ആള്‍ക്കാര്‍ അത് എന്താ എന്ന് കണ്ടു പിടിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നു, അപ്പോളാണ് കുറെ എണ്ണം പെണ്‍കുട്ടികളുടെ പുറകെ നടക്കുന്നു ...........

P.T.A എന്ന് പറയുന്ന സ്കൂളിന്റെ സര്‍വ്വ അധിപന്മാരില്‍ ചിലര്‍ അവിടേം ഇവിടേം ഒക്കെ മാറി നിന്ന് ഗൂഡമായി എന്തൊക്കെയോ ആലോചിക്കുന്നുണ്ട് ............

എനിക്ക് പലപ്പോളും തോന്നീട്ടുണ്ട്, പണ്ട് പഠിക്കുന്ന സമയത്ത് പള്ളിക്കൂടത്തില്‍ പോലും കേറാതെ അന്ന് പഠിപ്പിച്ച സാറന്മാരെ ഓടിച്ചിട്ട്‌ തെറി വിളിച്ചോണ്ട് നടന്നിരുന്ന കുറെ അവന്മാര്‍ കല്യാണം കഴിച്ചു അവന്റെ ഒക്കെ പെണ്ണുമ്പിള്ള മാര്‍ പെറ്റു കൊച്ചുങ്ങള്‍ വളര്‍ന്നു സ്കൂളില്‍ ചേര്‍ക്കാം എന്ന് ആയപ്പോള്‍ ഓടി കൊണ്ട് വന്നു സ്കൂളില്‍ ചേര്‍ത്ത്.....
കൊച്ചിനെ ചേര്‍ക്കുന്നതിനു മുന്നേ എന്നെ കൂടെ ഈ പറഞ്ഞ PTA എന്നാ സാധനത്തില്‍ ചേര്‍ക്കണം എന്നും പറഞ്ഞു നില്‍ക്കുന്ന കുറെ ആള്‍ക്കാര്‍ ഉണ്ട്, ..,.........

നില്‍പ്പ് കണ്ടാല്‍ തോന്നും പെണ്ണുമ്പിള്ള പെറ്റത് PTA യില്‍ ചേര്‍ക്കാന്‍ വേണ്ടി ആണ് എന്ന് ....
എന്തൊക്കെ ആയാലും ഇവര്‍ക്കൊക്കെ നാണക്കേട്‌ ഉണ്ടാക്കാന്‍ കുറെ നല്ല PTA ക്കാരും ഉണ്ട്........
മക്കള് സ്കൂളിന്നു ഇറങ്ങിയത്‌ കൊണ്ട് ചില മീശ പിരുപ്പന്മാരോക്കെ മക്കളെ പെട്ടന്ന് പെണ്ണുകെട്ടിച്ചു.........
"കൊച്ചു മക്കളെ ഉണ്ടാക്കിനടാ" എന്നും പറഞ്ഞു നടക്കുന്നു എന്ന് ആണ് അവിടുത്തെ ഒരു പൊതു സംസാരം, കാരണം ആ കുട്ടികളെ എങ്കിലും മുത്തശന്‍ ചേര്‍ത്തു എന്ന പേരില്‍ സ്കൂളില്‍ ചേര്‍ത്ത് പഴയ സിംഹാസനം തിരികെ പിടിക്കാം എന്ന് ആണ് പലരേം മോഹം ............

"നീ എന്നതാടാ ആലോചിക്കുന്ന, നീ വീട്ടില്‍ പോയി ബൈക്ക് എടുത്തോണ്ട് വാ നമുക്ക് നാസറിനെ പോയി വിളിച്ചോണ്ട് വരാം, കുട്ടള നാസര്‍ വന്നാലെ ഇതിനെ പിടിക്കാന്‍ ഒക്കു".........
സജിലാല്‍ അണ്ണന്‍ പറയുന്നത് കേട്ടാണ്‌ എനിക്ക് പെട്ടന്ന് സ്ഥലകാല ബോധം വന്നത്............
വീട്ടില്‍ പോയി വണ്ടീം എടുത്തു കുട്ടള നാസറിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവന്‍ എന്നെ പോലെ തന്നെ .........................
"ഒച്ച്‌ കിടക്കുന്നത് പോലെ ചുരുണ്ടു മൂടി കിടന്നു ഉറങ്ങുന്നു"............
"ഡാ നാസ്സാരെ , എണീക്കടാ സ്കൂളിനകത്ത് ഏതോ ജീവി, സജി ലാല്‍ അണ്ണന്‍ നിന്നെ വിളിച്ചോണ്ട് ചെല്ലാന്‍ പറഞ്ഞു"
"പോടാ സജിലാലിനു ഇന്നലത്തെ പിടുത്തം വിട്ടു കാണൂല്ല, അവനു തോന്നുന്നതാ".........
"എടാ കോപ്പാ അല്ലടാ, ഞാന്‍ പോയി കണ്ടു"
"ഓഹോ ഇന്നലെ നീയും അടിച്ചോ, നിനക്കൊക്കെ വട്ടയോടാ ???............. സ്കൂളിനകത്ത് ജീവി പോലും, എന്നെ ഉറങ്ങാന്‍ സമ്മധിക്കില്ലേ നീയൊന്നും?? "............
"എടാ അല്ലടാ സത്യമാ, ഞാന്‍ കണ്ടതാ!!! പിടിച്ചു കൊടുത്താല്‍ പയിസ തരാമെന്നു ആണ് സ്കൂളിലെ ആള്‍ക്കാര്‍ പറയുന്നത് ..............."
"പയിസ കിട്ടും എന്ന് അറിഞ്ഞപ്പോള്‍ നാസറിന് ഉന്മേഷം വന്നു "............
ഇരുന്നോണ്ട് ഒരു ബീഡി കത്തിച്ചു .............എണീക്കാന്‍ നോക്കി ............
"ആയോ മുണ്ട് ഉടുത്തിട്ട് എണീക്കടാ"....ഞാന്‍ കണ്ണ് പൊത്തി കൊണ്ട് വിളിച്ചു പറഞ്ഞു ................
"മുണ്ട് ഇന്നലെ വരുന്ന വഴിക്ക് എവിടെയോ പോയെടാ ............"

എന്തായാലും നാസറും ആയി സ്കൂളില്‍ എത്തി
അപ്പോളേക്കും സതീശനും, നാണുവും, മുള്ളറും, എല്ലാവരും എത്തിയിരുന്നു ................
നാസര്‍ അതിനടുത്തേക്ക് ചെന്ന് .............വാല് മാത്രം കാണാം................
സൗണ്ട് കേള്‍ക്കുന്നുണ്ട്‌..........!!!! കൊച്ചുങ്ങളെ കരച്ചിലും കേള്‍ക്കാം ...............
നാസറും സതീശനും കൂടി കാണാന്‍ ഒക്കുന്ന ഒരു സ്ഥലത്ത് കേറി നോക്കി ................
സംഗതി കാര്യം അവര്‍ക്ക് മനസ്സിലായി ............

താഴെ ഇറങ്ങി വന്നു ..............എന്നോട് സതീശന്‍ രഹസ്യം ആയി പറഞ്ഞു
"എടാ പോയി ഒരു കിലോ മുളക് പൊടി, അര കിലോ മല്ലി പൊടി, അര കിലോ എണ്ണ എന്നിവ വേടിച്ചു ബഷീര്‍ കാക്കയുടെ ചായ കടയില്‍ കൊണ്ട് കൊട്, അങ്ങേരെ കൂടെ പറ കടയില്‍ ഇന്ന് കച്ചവടം വേണ്ട കട അടക്കാന്‍, എന്നിട്ട് നീ പോയി ഒരു പത്തു ബിയറും വാങ്ങിക്ക്"

"ശെടാ അതിനെ പിടിക്കാന്‍ എന്നത്തിനാട മുളക് പൊടീം ബിയറും, അത് കുടിക്കാന്‍ കൊടുക്കാതെ ഇത് ഇറങ്ങി വരില്ലാന്ന് പറഞ്ഞോ???"
"അതിനു എന്തിനാ ബഷീര്‍ കാക്ക ചായ കട അടക്കുന്നത്, അങ്ങേരെ ആരേലും ആണോ ആ പെറ്റു കിടക്കുന്നത്"

"എടാ നീ പോയിട്ട് വാ അപ്പോളേക്കും കാര്യം പറയാം"............
എന്തായാലും ഞാന്‍ പോയി അവന്‍ പറഞ്ഞ പോലെ ചെയ്തു ..............
ഞാന്‍ തിരികെ വന്നപ്പോള്‍ നാസറും സാറന്മാരും തമ്മില്‍ തര്‍ക്കം നടക്കുന്നു ...........
"പയിസ തരാതെ ഞാന്‍ പിടിക്കില്ല !! പയിസ തരാം എന്ന് പറഞ്ഞു ആണ് എന്നെ വിളിച്ചോണ്ട് വന്നത്"......നാസര്‍ അറുത്തു മുറിച്ചു പറഞ്ഞു ............
"ഇങ്ങനെ ഒരു സാധനത്തിനെ പിടിക്കാന്‍ സര്‍ക്കരീന്നു പയിസ തരില്ല" .......സാറന്മാരും പറഞ്ഞു .....
പക്ഷെ അവസാനം നാസര്‍ തന്നെ ജയിച്ചു ............
ഒരെണ്ണത്തിനെ പിടിക്കുന്നതിനു നൂറു രൂപ കൊടുക്കാം എന്ന് സാറന്മാര്‍ സമ്മധിച്ചു ..........
ഒരെണ്ണത്തിനെ അല്ല പതിമൂന്നു എണ്ണത്തിനെ അന്ന് പിടിച്ചു ..................
ഇനിയും ഇഷ്ടം പോലെ ഉണ്ട് എന്നും അതിനെ വഴിയെ പിടിക്കാം എന്നും പറഞ്ഞു അന്നത്തെ നായാട്ടു നിര്‍ത്തി .............

പിടിച്ച സാധനത്തിനെ കണ്ടു പലരും ഞെട്ടി ..........കൂടെ ഞാനും ഞെട്ടി ...............
"അന്നേ വരെ ഞാന്‍ പടത്തില്‍ മാത്രം കണ്ടിട്ടുള്ള
"സാക്ഷാല്‍ ശ്രീമാന്‍ മരപ്പട്ടി""..........
എല്ലാത്തിനേം കറി വച്ചു .........പിടിച്ച പയിസക്ക് ചെന്നപ്പോള്‍ സാറന്മാര്‍ പറഞ്ഞു പയിസ തരണം എങ്കില്‍ മരപ്പട്ടിയുടെ വാല് കൊണ്ട് കൊടുക്കണം, അവര്‍ക്ക് സര്‍ക്കാരിനെ കാണിക്കാന്‍ ആണ്!.... എങ്കിലേ സര്‍ക്കാര്‍ പയിസ കൊടുക്കുക ഉള്ളു .............
അത് മാത്രമല്ല ബാക്കി ഉള്ളതിനെ കൂടെ ഇതേ റേറ്റ് വച്ചു പിടിക്കണം, അതും ശനി അല്ലങ്കില്‍ ഞായര്‍ ഈ ദിവസങ്ങളില്‍ പിടിച്ചാല്‍ മതി, തെളിവ് ആയി വാല് കൊടുത്താല്‍ മതി ............
പതിമൂന്നു വാല് കൊടുത്തു അപ്പോളത്തെ പയിസ ഏറ്റു വാങ്ങി ............ബാക്കി ഉള്ള വാലുകള്‍ പിടിക്കുന്ന മുറയ്ക്ക് എത്തിക്കാം എന്ന് വാക്ക് കൊടുത്തു ......................
"പിന്നെ ഒരു മാസക്കാലം നമുക്ക് ഓണമായിരുന്നു ആവശ്യത്തിനു പയിസ, നല്ല സൂപ്പര്‍ മരപ്പട്ടി കറി........................."


വാല്‍ക്കഷ്ണം: അവസാനം വന്നു വന്നു ആ നാട്ടിലെ സാധാരണ പട്ടികള്‍ക്കും വാല് ഇല്ലാതെ ആയി, എണ്ണം തികയ്ക്കാന്‍ വേണ്ടി ചാവാലി പട്ടികളെ വാല് കൂടി ഇതില്‍ കേറ്റി കൊടുക്കുന്നുണ്ടായിരുന്നു നാസ്സര്‍

Tuesday, October 6, 2009

പാക്കരനും നാണുവും പിന്നെ ടൂര്‍ണമെന്റും

"നാണു അണ്ണാ കളി എപ്പോളാ തുടങ്ങുന്ന"
ഇട്ടിരുന്ന നിക്കര്‍ മേല്പോട്ട് തിരുകി കയറ്റി പാക്കരന്‍ ചോദിച്ചു ..........
"പോയി സ്റ്റമ്പും ബാറ്റും എടുത്തോണ്ട് വാടാ"
നാണുവിന്റെ അലര്‍ച്ച കേട്ട് പാക്കരന്‍ തന്നെ വിചാരിച്ചു ഈ പന്ന പൂമോനോട് ചോദിക്കണ്ടായിരുന്നു............ഇതിപ്പം വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു അമ്മുമ്മയുടെ ബ്രാക്കുള്ളില്‍ ഇട്ട പോലെ ആയി
എന്തായാലും ഇന്ന് മുതല്‍ ടൂര്‍ണമെന്റ് തുടങ്ങുക അല്ലെ , ഒട്ടി നിന്നാല്‍ വൈകിട്ട് 3 ദോശയും ഒരു ഗ്ലാസ് പച്ച വെള്ളവും വാസു അണ്ണന്റെ കടയിലിരുന്നു വെട്ടി വിഴുങ്ങാം, പയിസയെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല !!!!!
തിന്നു തീര്‍ന്നു കയ്യും കഴുകി പോകാന്‍ നേരം വാസു അണ്ണന്‍ ചോദിക്കും
"എവിടെടാ നായിന്റെ മോനെ തിന്നതിന്റെ പയിസ "........
അപ്പോള്‍ ധൈര്യമായി അടിച്ചു വിടാം, "പയിസ ഒക്കെ നാണു തരും "............
"ഓ പിന്നെ നാണു ഒലത്തും, അവന്‍ കഴിങ്ങ മാസം തിന്നതിന്റെ പയിസ ഇന്നേ വരേയ്ക്കും തന്നിട്ടില്ല, പിന്നെ ആണ് ഇനി നീ തിന്നതിന്റെ പയിസ കൂടി തരുന്നത് "
ഇത് കേട്ട പാക്കാരന് ചൊറി വന്നു ............
"ഇത് അങ്ങനെ അല്ല അണ്ണാ, ക്രിക്കറ്റ് കളി തുടങ്ങി ഇനി നാണു പണക്കാരന്‍ ആണ്"
"ആണോടാ? കളി തുടങ്ങിയോ , എന്നാ പിന്നെ നിനക്കതു നേരത്തെ പറയാന്മേലെ രണ്ടു ദോശ കൂടി തരില്ലേ ഞാന്‍ "
"അത് ഒക്കില്ല അണ്ണാ, നാണു പരങ്ങിരിക്കുന്നത് മൂന്നു ദോശ മാത്രമേ തിന്നാന്‍ പാടുള്ളു എന്നാ, അധികം ആയാല്‍ വെളീല് അടിച്ചു കളയുന്ന പന്ത്‌ പറക്കാന്‍ വേറെ ആളിനെ വിളിക്കും എന്നാ? എന്തിനാ ഒള്ള ദോശ ഇല്ലാതെ ആക്കുന്നത്, മൂന്നു എണ്ണം മതി"
"എന്താടാ പാക്കരാ സ്വപ്നം കാണുക ആണോ " മുള്ളര്‍ രാജേഷിന്റെ കയ്യിന്നു തലയ്ക്കു തട്ട് കൊണ്ടിട്ടാണ് പാക്കരന്‍ സ്വപ്നത്തീന്നു ഉണര്‍ന്നത് .....
പാക്കരന്റെ ദോശ സ്വപ്നത്തിനു തടസ്സം നേരിട്ടോണ്ട് ആകണം പാക്കാരന് ദേഷ്യം വന്നു ................
ബാറ്റും സ്റ്റമ്പും എടുക്കാന്‍ പറഞ്ഞു വിട്ട പാക്കരന്‍ നിന്ന് സ്വപ്നം കാണുന്നത് കണ്ടപ്പോള്‍ നാണുവിന് സഹിച്ചില്ല, അവന്‍ അവിടെ കിടന്ന ഒരു കല്ലെടുത്ത് പാക്കരന്റെ കിണ്ടാമണ്ടി നോക്കി എറിഞ്ഞു .........
ശൂ .................ടപ്പൂ ..........അയ്യൂ .....................
ഏറി പാക്കരന്റെ ഇടത്തെ കിണ്ടാമാണ്ടിക്ക് തന്നെ കൊള്ളേം ചെയ്തു ...........
ഏറി കൊണ്ട സ്പീഡിനു പാക്കരന്‍ ക്ലബിലേക്ക് ഓടി ................
പോയ പോക്കിന് സ്റ്റമ്പും ബാറ്റും ആയി തിരികെ വന്നു ...........
എല്ലാം ഗ്രൗണ്ടില്‍ കൊണ്ട് ഇട്ടു .............തിരഞ്ഞു നിന്ന് കുനിഞ്ഞു കിണ്ടാമണ്ടിയിലേക്ക് നോക്കി
ഭാഗ്യം എറി കൊണ്ടെങ്കിലും കുഴപ്പം ഒന്നുമില്ല ..............
ലോകത്ത് എന്ത് നശിച്ചാലും എന്റെ പാവം കിണ്ടാമാണ്ടി .........ഭാഗ്യം, രെക്ഷപെട്ട് പാക്കരന്‍ സ്വയം ആശ്വസിച്ചു ..............
ഗ്രൌണ്ട് മാനേജരെ പോലെ നാണു ഗ്രൌണ്ടിനു ചുറ്റും നടന്നു ...........എന്നിട്ട് പോക്കെറ്റില്‍ നിന്നും ഒരു പേപ്പര്‍ എടുത്തു നീട്ടി പിടിച്ചു, ഗ്രൌണ്ടിന്റെ വടക്കോട്ടും തെക്കോട്ടും നോക്കി..........
പട്ടി റോഡേ നടക്കുന്ന പോലെ താഴോട്ടും മേലോട്ടും നടന്നു ...........
ഒറ്റ നോട്ടത്തില് കണ്ടാല്‍ ക്രിക്കറ്റ് കളി തുടങ്ങുന്നതിനു മുന്നേ രെവി ശാസ്ത്രി ഒക്കെ വന്നു ഗ്രൌണ്ട് നോക്കുന്ന പോലെ ഉണ്ട് ................
കരയ്ക്ക്‌ കളി കാണാന്‍ വന്നിരിക്കുന്ന ആള്‍ക്കാരൊക്കെ കരുതി
ഇവന്‍ ഇങ്ങനെ നടന്നില്ല എങ്കില്‍ ഇന്ന് കളി നടക്കില്ല എന്ന് ...........
നടക്കുന്ന സമയത്ത് നാണുവിന്റെ മനസ്സില്‍ കൂടെ പലതും മിന്നി മറഞ്ഞു ...........
"ആദ്യ റൗണ്ട്‌ കളി പത്തു ദിവസം കൊണ്ട് തീരും. അത് വരെ ആരേം പേടിക്കണ്ട ദിവസോം ടീം ഫീസ്‌ എന്ന ഇനത്തില്‍ രണ്ടു ടീമിന്റെ കയ്യില്‍ നിന്നും കൂടി 500 രൂപ കിട്ടും.
പന്തും, പാക്കരന്റെ ദോശയും എല്ലാം കൂടി കഴിച്ചാല്‍ ബാക്കി പയിസ കയ്യില്‍ ഇരിക്കും.കളിയ്ക്കാന്‍ ഉള്ള ഉപകരണങ്ങള്‍ എല്ലാം കൊടുക്കണം, ഇടയ്ക്കു വച്ച് ഉപ്പിട്ട നാരങ്ങ വെള്ളം (കടയില്‍ പിഴിഞ്ഞു കളയുന്ന നാരങ്ങയും സ്കൂളിലെ കിണറ്റിലെ വെള്ളവും, അതാണ്‌ നാണുവിന്റെ നാരങ്ങ വെള്ളം) .................
പക്ഷെ കിട്ടുന്നതില്‍ ചിലവ് കഴിങ്ങു ബാക്കി ക്ലബിന് കൊടുക്കണം എന്നാ അവര്‍ പറയുന്നത്,
പിന്നെ .........ഈ പൊരി വെയിലത്ത്‌ കളി നടത്താന്‍ ഞാനും പണം അവര്‍ക്കും, ക്ലബ്ബിന്റെ ബാന്നെറില്‍ നടത്തുന്നത് കൊണ്ടു കൊടുക്കാതെ ഇരിക്കാനും ഒക്കില്ല .......
എന്തേലും വഴി കണ്ടു പിടിക്കണം ...............
പാക്കരന്‍ കൊണ്ട് വന്ന 6 സ്ടുംബ് എടുത്തു രണ്ടു സ്ഥലത്തായി നാണു തന്നെ കുത്തി .......
ഉടുത്തിരുന്ന കയിലി അഴിച്ചു ഒന്ന് കുടങ്ങു, ഒന്നുടെ ഉടുത്തു .........
അടുത്ത് നിന്ന പാക്കരന്‍ മൂക്ക് പൊത്തി................
""അത് കൊണ്ട് പോയി കഴുകടാ ശവി" .......പാക്കരന്‍ അറിയാതെ പറഞ്ഞു പോയി
നാണു വീണ്ടും കുനിഞ്ഞു കല്ലെടുത്ത്‌ ..................
സാധാരണ നാണു കല്ലെടുത്താല്‍ പാക്കരന്‍ തിരിഞ്ഞു നില്‍ക്കുന്നതാ പതിവ്, കാരണം ഇനിയും അവന്റെ ഏറു പാക്കരന്റെ കിണ്ടാമാണ്ടി താങ്ങില്ല ............
പക്ഷെ ഇപ്പോള്‍ പാക്കാരന് ഒരു ഭാവ മാറ്റോം ഇല്ല ..........
എന്നാലും എന്തായാലും കല്ല്‌ എടുത്തതല്ലേ, നാണു എറിഞ്ഞു .............
ശോ............ടപ്പോ................ എറി കൃത്യം ആയി എപ്പോളും കൊള്ളുന്നിടത്തു തന്നെ കൊണ്ടു......
പക്ഷെ ഇപ്രാവശ്യം പാക്കരന്‍ അയ്യോ എന്ന് വിളിച്ചില്ല ............
വിളിച്ചില്ല എന്ന് മാത്രമല്ല എറി കൊണ്ട പാക്കരന്‍ നാണുനെ നോക്കി പോടാ #@$# രേ എന്ന് കൂടി പറഞ്ഞു............
നാണുവിന് സംശയം ആയി ഇതെന്നതാ എറി അവിടെ കൊണ്ടിട്ടും ഇവന് ഭാവ മാറ്റം ഒന്നുമില്ലേ ???........നാണു പാക്കരനെ ഓടിച്ചു ...........ഓടിച്ചിട്ട്‌ പിടിച്ചു ......ഇടി കൊള്ളും എന്നായപ്പോള്‍ പാക്കരന്‍ സത്യം പറഞ്ഞു ...........
"എന്നെ നീ വീണ്ടും എറിയും എന്ന് അറിയാവുന്നതു കൊണ്ടു ഞാന്‍ ക്ലബ്ബില്‍ ചെന്നപ്പോള്‍ ക്രിക്കറ്റ്‌ കളിക്കാര്‍ വയ്ക്കുന്ന കപ്പ്‌ (A.P ആണ് അവന്‍ ഉദേശിച്ചത്‌ എന്ന് അത് എടുത്തു കാണിച്ചപ്പോള്‍ ആണ് മനസിലായത്) എടുത്തു വച്ചു. നീ എറിങ്ങ എറി ഇപ്പോള്‍ അതിലാ കൊണ്ടത് ............
ഇത് കണ്ട നാണുവിന്റെ സകല നിയന്ത്രണവും പോയി .......
ഇല്ലാത്ത പയിസ കൊടുത്തു കളിക്കാര്‍ക്ക് കൊടുക്കാന്‍ വേടിച്ചു വച്ചിരുന്ന സാധനം ആണ് ഈ കള്ള വടുവന്‍ എടുത്തു വച്ചേക്കുന്നത് ...........ഇനി അത് വക്കുന്നവന് എന്തേലും അസുഖം പിടി പെട്ടാല്‍ അതിനും ഞാന്‍ തന്നെ പയിസ കൊടുക്കണമല്ലോ ഭഗവാനെ .........
"എടാ പാക്കരാ നീ അത് എടുത്തോ ..!!! പക്ഷെ അതിന്റെ പയിസ മുതലാകുന്നത് വരെ നീ പന്ത് പറക്കി തരണം"
"അപ്പൊ എന്റെ ദോശ............" പാക്കാരന് സങ്കടം വന്നു
"ദോശ പോടാ പന്ന $#%മോനെ, ഇതെടുത്ത് വയ്ക്കാന്‍ നിന്നോട് ആരേലും പറഞ്ഞോ " നാണുവിന് ദേഷ്യം വന്നു
നാട്ടു രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുന്നത് പോലെ ആണ് കളി നടക്കുന്നത്. കിളക്കാന്‍ പോകുന്ന സുകുമാരന്‍ പോലും അന്നത്തെ കിളയില്‍ നിര്‍ത്തി ഇന്ന് അവന്റെ ടീമിന്റെ കളി ആണ് എന്നും പറഞ്ഞു കളി കാണാന്‍ വരും.
വയിലിക്കട ടീമിന്റെ "ആറെ കുന്നം ആനി" മണല്‍ വാരല്‍ നിര്‍ത്തി രാവിലെ തന്നെ ഒരു ഒണക്ക മടലുമായി ഗ്രൗണ്ടില്‍ ഉണ്ടാകും, "ചുക്ക്" കളിയ്ക്കാന്‍ വരുന്നത് കണ്ടാല്‍ ധോണി വരുന്ന പോലെ ആണ്
അങ്ങനെ കളി കടന്നു പോയി ചില ടീമുകള്‍ ഒക്കെ കിരീടവും ചെങ്കോലും വച്ചു കീഴടങ്ങി, ചിലരൊക്കെ അങ്ങനെ കീഴടങ്ങാന്‍ നമുക്ക് മനസ്സില്ല , ഈ നാട്ടിലെ കിടിലങ്ങള്‍ നമ്മള്‍ തന്നെ ആയിരിക്കും എന്ന് ഉറപ്പിക്കാന്‍ വെളിയില്‍ നിന്നും കിടിലം കളിക്കാര്‍ എന്നാ പേരില്‍ ചെങ്കീരികളെ ഇറക്കി കളിപ്പിച്ചു ...............
ചെല്ലും ചിലവും കൊടുത്ത് കൊണ്ടു വന്ന ചെങ്കീരികള്‍ ബാറ്റും,ബാളും, പിച്ചും കൊള്ളില്ല എന്ന് കുറ്റം പറങ്ങു കളി തോല്‍പ്പിച്ചു.........
ഇതിലും നല്ലത് മരം വെട്ടു കാരന്‍ സുലൈമാന്‍ ആണ് എന്ന് സഹ കളിക്കാര്‍ ചെങ്കീരികളെ കൊണ്ടു വന്നവന്മാരെ കുറ്റം പറഞ്ഞു .............
"അവന്മാര്‍ അവന്മാരെ നാട്ടില്‍ പുലികള്‍ ആണ്" എന്ന് ചെങ്കീരികളെ കൊണ്ടു വന്നവര്‍ മറുപടീം പറഞ്ഞു
ഇനി ഇവന്മാരെ ഈ നാട്ടില്‍ കണ്ടാല്‍ പുലികളെ ഏര്‍പ്പാട് അവസാനിക്കും എന്ന് അന്ത്യ ശാസനവും കൊടുത്തു മറ്റുള്ള കളിക്കാര്‍ ...............
കളികള്‍ അങ്ങനെ കടന്നു പോയി ......പത്തു ദിവസം കഴിങ്ങു ..........
പതിവ് പോലെ രാവിലെ പാക്കരന്‍ സ്റ്റമ്പും കുത്തി .................(തിന്നുന്ന ദോശയുടെ കൂറ് അവന്‍ കാണിക്കാറുണ്ട് ), ...........
ഇന്ന് മുതല്‍ രണ്ടാം റൗണ്ട്‌ കളികള്‍ ആണ് ..........................
പതിവ് പോലെ കളിക്കാരെല്ലാം വന്നു .....കാണികളും വന്നു .....മറ്റുള്ള ടീമുകരെ കാണിക്കാന്‍ വേണ്ടി കളിക്കാര്‍ വെറുതെ കളിച്ചു തുടങ്ങി .......വാം അപ്പ്‌ എന്ന് കണ്ടു നിന്നവര്‍ അതിനെ പേരിട്ടു വിളിച്ചു ..............
പത്തു മണിക്ക് കളി തുടങ്ങണം ..............
സമയം 9 ആയി ................
10 ആയി ..............
11 ആയി .................
നാണുനെ മാത്രം കാണുന്നില്ല ...................
പാക്കരനോട് ആള്‍ക്കാരൊക്കെ ചോദിക്കാന്‍ തുടങ്ങി "നാണു എവിടെ ??" ..............കാരണം പാക്കരന്‍ ആയിരുന്നല്ലോ നാണു കഴിങ്ങാള്‍ കളിയുടെ നടത്തിപ്പ് കാരന്‍
ചിലരൊക്കെ വന്നു മയത്തില്‍ ചോദിച്ചു .............
സമയം പോകും തോറും ചിലരൊക്കെ പാക്കരന്റെ കൊങ്ങയുടെ അളവെടുക്കാന്‍ തുടങ്ങി ............
അവസാനം പാക്കരന്‍ അടി തടയാന്‍ കിണ്ടാമാണ്ടിയില്‍ മാത്രം അല്ല ശരീരം മുഴുവന്‍ A.P വയ്ക്കണ്ട ഗതി ആകും എന്ന് വന്നപ്പോള്‍ പാക്കരന്‍ നാണുവിന്റെ വീട് ലെക്ഷ്യം ആക്കി ഓടി ................
"നാണു എവിടെ"............ചെന്ന പാടെ നാണുവിന്റെ അമ്മുമ്മയോടു ചോദിച്ചു ...........
"നാണു ഇവിടെ ഇല്ല ആരേലും വന്നാല്‍ ഒരു കത്ത് തരാന്‍ പറഞ്ഞിട്ടുണ്ട് "............അമ്മുമ്മ കത്ത് പാക്കരന്റെ കയ്യിലേക്ക് കൊടുത്തു കൊണ്ടു പറഞ്ഞു ..........
കത്ത് പൊട്ടിച്ചു നോക്കിയാ പാക്കരന്‍ ഞെട്ടി .............
"ഇത് വായിക്കാന്‍ എനിക്ക് അറിഞ്ഞൂടല്ലോ, ഇനി ആരെ കയ്യില്‍ കൊടുത്തു വായിപ്പിക്കും" പാക്കരന്‍ ഓര്‍ത്തു
പാക്കരന്‍ കത്തുമായി വന്ന വഴിയെ തിരികെ ഓടി ...............
കൊണ്ടു പോയി ഒരുത്തന്റെ കയ്യില്‍ കൊടുത്തു .............
കത്ത് അവന്‍ വായിച്ചു ..................പാക്കരന്‍ ചേര്‍ന്ന് നിന്ന് കേട്ടു
" ഇത് വായിക്കുന്നത് ആര് ആയാലും അവന്‍ അറിയുവാന്‍ ................
നിങ്ങള്‍ എല്ലാരും എന്നോട് ക്ഷമിക്കണം .......ഞാന്‍ പോകുക ആണ്, സന്മനസ്സുള്ളവര്‍ കളി ബാക്കി നടത്തണം ........കിട്ടിയ പയിസ്സയുടെ കണക്കു ചുവടെ ചേര്‍ക്കുന്നു .........."
ആകെ കിട്ടിയത് (വരവ്)

10 X 500 = 5000

ചിലവ്
ബോള്‍ = 50 എണ്ണം ............50 X 10 = 500
കുമ്മായം (കോര്‍ട്ട് വരക്കുന്നതിന്) = 500 രൂപയ്ക്കു
പാക്കരന്‍ ദോശ തിന്നത് = 500 രൂപയ്ക്കു
(ഇത് കണ്ട പാക്കാരന് തന്നെ സങ്കടം വന്നു 10 ദിവസം ഞാന്‍ തിന്ന 30 ദോശക്കും 10 ഗ്ലാസ്‌ പച്ച വെള്ളത്തിനും 500 രൂപയോ !!!!!!)
നാരങ്ങ വെള്ളം ഉണ്ടാക്കിയ വക നാരങ്ങക്ക് = 800 രൂപ
അതില്‍ കലക്കാന്‍ ഉപ്പു വാങ്ങിയ വകയില്‍ = 1200 രൂപ
(ഭഗവാനെ 2000 രൂപയുടെ നാരങ്ങ വെള്ളം ആണോ ആ കൊടുത്തത് ...........)
മറ്റിനം ...................= 2000 രൂപ
(മറ്റിനം എന്താണ് എന്ന് ഒരു കണക്കിലും പറയത്തില്ല, നമ്മുടെ നാട്ടിലെ ഉത്സവ കണക്കില്‍ ഒക്കെ ഇത് ഞാന്‍ കുറെ കണ്ടിട്ടുണ്ട്, ഇരുപതു ചെമ്പ് ആണി വാങ്ങാന്‍ പത്തു പേര്‍ ടാറ്റ സുമോ വിളിച്ചു 250 KM താണ്ടി കൊച്ചിക്ക്‌ പോയ ക്ഷേത്ര കമ്മറ്റിക്കാര്‍ ഉള്ള നാടാണ്‌ നമ്മുടേത്
പിന്നെ നാണുവിന്റെ ഈ മറ്റിനത്തില്‍ എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നീല്ല )
ആകെ ചിലവ് 5000 രൂപ,
ബാക്കി = ഇല്ല
അത് കൊണ്ടു ഇനി കളി മുന്നോട്ടു തുടര്‍ന്ന് കൊണ്ടു പോകാന്‍ നിവര്‍ത്തി ഇല്ല, ആയതിനാല്‍ നിങ്ങള്‍ എന്നോട് ക്ഷമിക്കുമല്ലോ .............
N.B :- കളി നടത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാത്തിതം പാക്കാരന് ആണ്, ഞാന്‍ ഒരു ആളായി കൂടെ നിന്ന് എന്നെ ഉള്ളു .......അത് കൊണ്ടു ആര്‍ക്കേലും കൈത്തരിപ്പു മാറ്റണം എങ്കിലോ കൈ വക്കണം എങ്കിലോ പാക്കരനെ ഉപയോഗിച്ച് കൊള്ളുക ..............
നന്ദിയോടെ നിങ്ങടെ സ്വന്തം നാണു .......................)
അടി ഒറപ്പിച്ച പാക്കരന്‍ പിന്നെ അവിടെ നിന്നില്ല ..............
ജയ് ഹനുമാനെ മനസ്സില്‍ ധ്യാനിച്ച് ...............................
"ജയ് ഹനുമാന്‍" ....... എന്ന് ഉറക്കനെ വിളിച്ചു കൊണ്ടു അവനെ കൊണ്ടു ഓടാന്‍ ഒക്കുന്നതിന്റെ മാക്സിമം വേഗത്തില്‍ ഓടി ...................
ഓടുന്ന വഴിക്ക് വാസുദേവ അണ്ണന്റെ കടയില്‍ കേറി ഒരു കാര്യം കൂടെ പറങ്ങു .............
"അണ്ണാ ക്രിക്കറ്റ്‌ കളിയുടെ പേരില്‍ ആര് വന്നു ചോദിച്ചാലും ദോശ ഇനി കൊടുക്കരുതേ ..........
30 ദോശക്കു 500 രൂപ ആണ് കണക്കില്‍ ഉള്ളത്"

Sunday, October 4, 2009

ശുഭ യാത്ര

അല്ലടാ നീ ഇത് വരെ ഉറക്കം എണീറ്റില്ലേ??.....എടാ കോപ്പാ രാവിലെ ചെന്നില്ലേ നിന്റെ അപ്പന്‍ എടുത്തു തരുമോ ടിക്കറ്റ്‌??.............
സതീശന്‍, ഉറങ്ങി കിടന്ന എന്നെ വന്നു സ്നേഹത്തോടെ തന്തക്കു വിളിക്കുന്നത്‌ കേട്ടാണ് കണ്ണ് തുറന്നത് ...............
അതിന്റെ കൂട്ടത്തില്‍ അടുക്കളയില്‍ നിന്നും അമ്മ വിളിച്ചു പറയുന്നത് കേള്‍ക്കാമായിരുന്നു .........
"സതീശാ, അവനു പഠിക്കണം എന്നൊന്നും ഇല്ലടാ? പിന്നെ എല്ലാരും നിര്‍ബന്ധിക്കുന്നത്‌ കൊണ്ട് അവന്‍ അങ്ങ് പോണു?"........
"ശെരിയാണ്‌ അമ്മെ, ഇങ്ങനെ പോയാ ഇവന്‍ എങ്ങനെ ജീവിക്കും" അതിനു അവന്റെ വക മറുപടീം ......
എന്റെ അമ്മേം അവന്റെ അമ്മേം ഒരേ പോലെ ആണല്ലോ പറയുന്നത്, ഇപ്പോള്‍ ഈ കേട്ട വാചകം ഞാന്‍ പലപ്പോളും ഇതേ പോലെ അവനെ വിളിക്കാന്‍ ചെല്ലുമ്പോള്‍, അവന്റെ വീട്ടിന്നു കേട്ടിട്ടുണ്ട്, .....
ആ സമയത്ത് ഇവന്‍ പറഞ്ഞ പോലത്തെ മറുപടി തന്നെ ആണ് ഞാനും പറഞ്ഞിട്ടുള്ളത്
"മിണ്ടാതിരിക്കെടാ കള്ള വടുവാ, രാവിലെ എന്നെ തെറി കേള്‍പ്പിക്കാതെ"...............
ഇന്നലെ ഉടുത്തോണ്ട് കിടന്ന മുണ്ട് തപ്പി പിടിക്കുന്നതിനു ഇടയില്‍ ഞാന്‍ അവനോടു പറഞ്ഞു ....
"നീ വരുന്നോ? ഇല്ലയോ, എനിക്ക് പോണം രാവിലെ അവള്‍ ബസ്‌ സ്റ്റാന്‍ഡില്‍ കാത്തു നില്‍ക്കും, ഞാന്‍ ചെന്നില്ലേല്‍ അവള്‍ കണ്ടവന്റെ കൂടെ പോകും" ....
""പിന്നെ അവളെ കൊണ്ട് പോകാന്‍ കൊല്ലത്ത് ഒരുത്തനും വരില്ല, അവര്‍ക്കൊക്കെ നല്ല വേറെ കിടിലം പിള്ളേരെ കിട്ടും, നിന്റെ കൂതറയെ ആര്‍ക്കു വേണം, ഇനി അത് പോയാ പോട്ടെ, വേറെ ഇഷ്ടം പോലെ ഉണ്ടല്ലോ കയ്യില്‍ ??"""
അവന്റെ കാമുകിയെ പറ്റി പറഞ്ഞോണ്ട് ആകും അവനു ദേഷ്യം വന്നു .......
"ഞാന്‍ പോണു, നീ നിന്റെ വണ്ടീല്‍ വാ, ഞാന്‍ ടിക്കറ്റ്‌ എടുത്തു വച്ചേക്കാം".......
"അളിയാ പോകല്ലെടാ, എന്റെ മുണ്ട് കണ്ടില്ല!!! നീ ഇല്ലെ കിടക്കുന്ന മുണ്ട് ഇങ്ങു എടുക്കു, ഞാന്‍ ഉടുക്കട്ടെ എന്നാലെ എനിക്ക് എണീക്കാന്‍ ഒക്കു??....."
ഞാന്‍ മുണ്ട് ഉടുക്കാതെ എണീക്കും എന്ന് പേടിച്ചിട്ടു ആകണം അവന്‍ ഓടി പൊയ് മുണ്ട് എടുത്തു കൊണ്ട് വന്നു
"ഹൂ എന്തൊക്കെ ഗതി കേടാണ് ഭഗവാനെ? രാവിലെ വന്നു അവനെ മുണ്ട് ഉടുപ്പിച്ചു കുളിപ്പിച്ച് കൊണ്ട് പോകണം"...........
അവന്റെ ധര്‍മ സങ്കടം കേട്ട് ചിരി വന്നു .........
"കുഴപ്പം ഇല്ല അളിയാ ഇന്ന് ബൈക്കിനു പെട്രോള്‍ ഞാന്‍ അടിച്ചു തരാം" ...............
എന്തായാലും കുളിച്ചു പോകാന്‍ നേരം അമ്മ പറയുന്ന കേട്ട് ............
"ഊര് തെണ്ടാന്‍ പോക അല്ലെ, കാപ്പി കൂടെ കുടിച്ചോണ്ട് പോയിനടാ !!!!"
"വേണ്ട അമ്മെ...... സതീശനെ തിരക്കി ഒരു പ്രധാനപെട്ട ആള്‍ കൊല്ലത്ത് നില്‍പ്പുണ്ട്‌.?"
ആളിനെ കൂടെ ഞാന്‍ പറയും എന്ന് പേടിച്ചു ആകണം അത് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ ബൈക്കെ ഗേറ്റ് കടന്നു ...........
"എടാ സംസാരിച്ചു കൊണ്ട് നിന്നാല്‍ പടം കാണാന്‍ ടിക്കറ്റ്‌ കിട്ടില്ല, അവള്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് മടുത്തു കാണും"............
"എളുപ്പത്തിനു പോകാന്‍ വേണ്ടി കുറുക്കു വഴിയെ പോകാം ഇന്ന്"
"നീ ഏതിലെ എങ്കിലും പൊക്കോ!!! പയ്യെ പോയാ മതി. ഞാന്‍ ഇതിന്റെ പുറകെ ഇരുന്നോളം"
എന്റെ നിരുത്തരവാതപരമായ സംസാരം കേട്ടിട്ട് ആകണം അവന്‍ സ്പീഡിനു വിട്ടു .......
ഞാന്‍ T V യില്‍ കാണുന്ന മൂഡ്‌ ന്റെ പരസ്യത്തില്‍ ബൈകിന്റെ പുറകില്‍ ഇരിക്കുന്ന പെണ്ണിനെ പോലെ അള്ളി പിടിച്ചു ഇരുന്നു ........................
കുറച്ചു ദൂരം ചെന്നപ്പോള്‍ ഒരു പാവം പയ്യന്‍ റോഡില്‍ നില്‍ക്കുന്നു, ബസ്‌ കാത്തു നില്‍ക്കുക ആണ് എന്ന് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അറിയാം ..........
"എടാ ആ പയ്യന്‍ കൂടെ വരട്ടടാ , കൊട്ടിയത് സ്കൂളില്‍ പോകാനാ? പാവം സ്കൂള്‍ ബസ്‌ പോയെന്ന തോന്നുന്ന"
"നിന്നെ കൊണ്ട് ഞാന്‍ തോറ്റു, എടാ സമയമില്ലടാ"
പക്ഷെ എന്തോ അവന്‍ ബൈക്ക് നിര്‍ത്തി ..............
ഞാന്‍ പുറകില്‍ ഇരുന്നു വിളിച്ചു ..........
"എടാ നീ വരുന്നോ?......................"
"വരുന്നു അണ്ണാ? ഞാനും വരുന്നു, ഇന്ന് എനിക്ക് SSLC എക്സാം ആണ്, സ്കൂള്‍ ബസ്‌ ഇല്ല, ബസ്‌ കാത്തു നിന്ന് ഞാന്‍ മടുത്തു"
"എന്നാ കേറിക്കോ", ഞാന്‍ ഇറങ്ങി അവനെ നടുക്ക് കയറ്റി.................
ഞാന്‍ കരുതി മൂന്നു പേര്‍ ഉള്ളപ്പോള്‍ എങ്കിലും ഇല്ലേ താന്തോന്നി അല്പം പതുക്കനെ പോകും എന്ന്,...............
ഇത്രേം നേരം പോയതിന്റെ ഇരട്ടി വേഗത്തിലാ അവന്‍ ഇപ്പോള്‍ പോകുന്നത് ...........
NH ഇല്‍ കൂടി രണ്ടു പേര് പോയാല്‍ തന്നെ എപ്പോള്‍ പോലീസ് പിടിച്ചു എന്ന് ചോദിച്ചാ മതി അപ്പോളാണ് മൂന്നു പേരുമായി ഇമ്മാതിരി പോക്ക് ...............
കൊട്ടിയം എത്താറായി കാണും, ഒരു അമ്മുമ്മ സൈഡില്‍ നില്‍ക്കുന്നത് കണ്ടു......
ചാടല്ലേ......... ചാടല്ലേ............... ചാടി .....................അയ്യോ .............
അമ്മുമ്മ എടുത്തു വണ്ടീടെ മുന്നില്‍ ചാടി..............
ഹാന്‍ഡില്‍ ആണ് ഇടിച്ചത് അമ്മുമ്മയുടെ ദേഹത്ത് ..........
ഇടിച്ച സ്പീഡില്‍ ഞാന്‍ തെറിച്ചു വെളീല്‍ വീണു .......
അമ്മുമ്മ എവിടെ വീണോ എന്തോ? അമ്മുമ്മയെ കാണാന്‍ ഇല്ല
അമുലിന്റെ പരസ്യം പോലെ ആയി പോയി "പൊടി പോലുമില്ല കണ്ടു പിടിക്കാന്‍"
തറയില്‍ വീണ ഞാന്‍ കിടന്നോണ്ടു തന്നെ നോക്കി, സതീശനും, ആ പയ്യനും ബൈക്കും കൂടി, ഹിമാലയത്തിലെ മഞ്ഞില്‍ കൂടെ പോകുന്നത് പോലെ നിരങ്ങി ചെന്ന് ഒരടുത്തു ഇടിച്ചു നിന്ന് .........
എവിടുന്നൊക്കെയോ കുറെ അല്കാര്‍ ഓടി വന്നു ................
പിന്നെ എപ്പോളോ എനിക്ക് ബോധം വന്നു കണ്ണ് തുറന്നു നോക്കീപ്പോള്‍ മുകളില്‍ ഫാന്‍ കറങ്ങുന്നു.
ആ ഫാനിന്റെ നിറവും സൌണ്ടും കേട്ടപ്പോള്‍ തന്നെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു ...ഇത് ഏതോ സര്‍ക്കാര്‍ ഹോസ്പിറ്റല്‍ ആണ് .................
" എന്റെ മോനെ കൊണ്ട് പോയി കൊല്ലാന്‍ നോക്കിയ നീ ഒന്നും ഒരു കാലത്തും കൊണം പിടിക്കില്ല"........
ദൂരെ ഇരുന്നു ഒരു സ്ത്രീ വിളിച്ചു പറയുന്നത് എനിക്ക് കേള്‍ക്കേം കാണേം ചെയ്യാം ..........
അടുത്ത് നിന്ന വെള്ള സാരി ഉടുത്ത സുന്ദരിയോട്‌ ചോദിച്ചു
"ആരെ ആണ് അവര്‍ പറയുന്നത്"
മറുപടി പെട്ടന്ന് തന്നെ കിട്ടി ..........
"നിന്നെ ഒക്കെ തന്നെ, അല്ലാതെ പിന്നെ ആരെ? നീയൊക്കെ അല്ലെ അവരെ മകനെ ബൈക്കില്‍ കയറ്റി കൊണ്ട് പോയി കൊല്ലാന്‍ നോക്കിയത്"???
അപ്പുറത്തേക്ക് നോക്കീപ്പോള്‍ സതീശന്‍ എന്നെ തന്നെ നോക്കി കിടപ്പുണ്ട്
"ഞാന്‍ ഇത്രേം നേരം കൊണ്ടും കേള്‍ക്ക ആയിരുന്നു അളിയാ? ഇത് നിനക്കുള്ള പങ്കാ, കേട്ട് കൊട്, നീ അല്ലെ അവനെ വിളിച്ചു കയറ്റിയ? അവന്റെ അമ്മയും അച്ഛനും ആണ് അത് "
അത്ര ഉറക്കനെ അല്ലങ്കിലും അതിന്റെ അപ്പുറത്ത് നിന്നും ഒരു തെറി വിളി കൂടി കേള്‍ക്കാന്‍ സാധിക്കുന്നുണ്ട് ............
"വെറുതെ റോഡ്‌ സൈഡില്‍ കൂടി നടന്നു പോയ എന്നെ ഈ കാലമാടന്മാര്‍ വണ്ടി കൊണ്ട് വച്ച് ഇടിച്ചു കൊല്ലാന്‍ നോക്കിയേ ..........അയ്യോ ഇതൊന്നും കാണാന്‍ ഈ നാട്ടില്‍ ആരുമില്ലേ?? ഇവന്മാരെ ഞാന്‍ ജയിലില്‍ അടപ്പിക്കും നോക്കിക്കോ ?..........."
അതാരെ സൌണ്ട് എന്ന് അറിയാന്‍ കട്ടിലില്‍ എണീറ്റിരുന്നു നോക്കി
"അത് ആ അമ്മുമ്മ ആണെടാ!! അവര്‍ പറയുന്നത് നമ്മള്‍ മനഃപൂര്‍വം ഇടിച്ചു കൊല്ലാന്‍ നോക്കി എന്നാ? അവരുടെ കൈ ഓടിങ്ങു "
സതീഷ്‌ അവനു അറിയ‌ാവുന്ന വിവരം എന്നോട് കൂടി പറഞ്ഞു ........
അമ്മുമ്മ അല്ലെ അല്പം ഓടിങ്ങാലും കുഴപ്പമില്ല എന്ന് എനിക്ക് പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ വീണ്ടും തെറി കേള്‍ക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ വേണ്ടന്ന് വച്ചു
"ആ പയ്യന് എന്ത് പറ്റിയെടാ"? ആരും കേള്‍ക്കാതെ ഞാന്‍ സതീശനോട് ചോദിച്ചു
പണ്ടാരം അടുത്ത് നിന്ന സിസ്റ്റര്‍ കേട്ട് അത് ...........
പെണ്ണല്ലേ അവള്‍ അവളെ തനി സ്വഭാവം കാണിച്ചു
അവള്‍ വിളിച്ചു കൂവി ............
"പയ്യന്റെ കാലില്‍ പൊട്ടല്‍ ഒണ്ടു .....കുറെ മുറിവും ഉണ്ട് "
പയ്യന്റെ അമ്മ കേട്ടിട്ടാകണം വിളിച്ചോണ്ട് ഇരുന്ന തെറി അവര്‍ സൌണ്ട് കൂട്ടി വിളിച്ചു
"എന്റെ മോന്റെ പരീക്ഷയും ഈ കാലന്മാര്‍ നശിപ്പിച്ചു അവന്റെ ഭാവീം തുലച്ചു"
സതീശന് ഒരു ഭാവ മാറ്റോം ഇല്ല ...അവന്‍ കുറെ നേരം കേള്‍ക്കുന്നത് കൊണ്ട് ആകും,
ഞാന്‍ കുറെ നേരമായി കേള്‍ക്കണ് ഇനി നീ കേട്ടോ എന്ന ഒരു ഭാവം ആണ് അവന്റെ മുഖത്ത്
സതീശനെ നോക്കി, അവന്‍ കാലു കാണിച്ചു തന്നു കമ്പ്ലീറ്റ്‌ വെള്ള തുണി കൊണ്ട് കേട്ടിയിരിക്കുക ആണ്
"ഓടിവോന്നും ഇല്ല അളിയാ, പക്ഷെ ഇവിടുത്തെ തുണി എല്ലാം തീര്‍ന്നു? എല്ലാം എന്റെ ദേഹത്താണ്"....
എല്ലാരേം നോക്കി ഇനി അവസാനം എന്നെ തന്നെ ഒന്ന് നോക്കണമല്ലോ എന്ന് കരുതി എന്നെ തന്നെ ഒന്ന് നോക്കി
ഒരു കാര്യം എനിക്ക് മനസിലായി. ഓടിവില്ല, എല്ലാ സ്ഥലവും അനക്കാന്‍ ഒക്കുന്നുണ്ട് ..........
പക്ഷെ എന്തോ ഒരു വേദന ഉണ്ട് ................
ഒരു ചെറിയ ഒട്ടിപ്പ് ഉണ്ട് ...............
ഇളക്കി നോക്കാന്‍ നോക്കീപ്പോള്‍ ആ സിസ്റ്റര്‍ പറഞ്ഞു തൊടല്ലേ
"സ്റ്റിച്ച് ഉണ്ട് ഏഴു എണ്ണം, അനക്കാന്‍ പാടില്ല"
"എന്റെ അമ്മോ ഏഴു സ്ടിച്ചോ ......."
എന്റെ പറച്ചില്‍ കേട്ടിട്ടാകണം സതീശന്‍ ചിരിച്ചു .............
"നീ ചിരിക്കല്ല് തയോളി, നിന്റെ ഒരു പെണ്ണ്, സിനിമ അതൊക്കെ ആണ് ഇതിനെല്ലാം കാരണം, രാവിലെ എന്നെ ഉറക്കത്തീന്ന് ഉണര്‍ത്തി മുണ്ടും ഉടുപ്പിച്ചു കൊണ്ട് കിടത്തിയെക്കുന്ന കണ്ടില്ലേ"
ദേഷ്യം സഹിക്കാതെ അവനെ ചീത്ത പറഞ്ഞു ഞാന്‍
ഉടനെ അവന്റെ മറുപടീം വന്നു
"നീ ആ ചെറുക്കനെ വിളിച്ചു കയറ്റിയപ്പോളെ എനിക്കറിയാം, ഇങ്ങനെ എന്തേലും നടക്കുമെന്ന്"
രണ്ടു ദിവസം അവിടെ കിടന്നു, പിറ്റേ ദിവസം രാവിലെ പോലീസ് ജീപ്പ് വന്നു
S I വിളിക്കുന്നു എന്നും പറഞ്ഞു ഞങ്ങളെ കൊണ്ട് പോയി
സ്റ്റേഷനില്‍ ചെന്നപ്പോള്‍ നമ്മുടെ വാഹനം മുറ്റത്ത്‌ തന്നെ ഉണ്ട്
അകത്തു കയറിയപ്പോള്‍ അമ്മുമ്മയുടെ മകന്‍ എന്ന ഒരാളും, ആ പയ്യന്റെ അച്ഛനും ഉണ്ട്
അമ്മുമ്മയുടെ മകന്‍ പറയുന്നത് നമ്മള്‍ വണ്ടി കൊണ്ട് ഇടിച്ചു കൊല്ലാന്‍ നോക്കി എന്നാണു
നമ്മള്‍ ആകുന്നതു പോലെ പറഞ്ഞു നോക്കി അവര്‍ എടുത്തു ചാടിയതാണ് എന്ന് ...പക്ഷെ ആര് കേള്‍ക്കാന്‍, നമ്മള്‍ ആണ് കുറ്റക്കാര്‍ എന്ന് അവര്‍ തര്‍ക്കിക്കുക ആണ്
SI പറഞ്ഞു കേസ് ആക്കണ്ട, പകരം നഷ്ടപരിഹാരം കൊടുക്കണം എന്ന്
5000 RS വച്ചു രണ്ടു പേര്‍ക്കും കൊടുക്കണം അല്ലങ്കില്‍ കേസ് ആക്കും ...........
നമ്മള്‍ സമ്മധിച്ചു, രണ്ടു ദിവസം കഴിങ്ങു, പയിസ കൊണ്ട് കൊടുത്തു ............
പിന്നെയും നമ്മള്‍ അത് വഴി പോകുമ്പോള്‍ ആ പയ്യനെ കാണും ............
ഒരിക്കല്‍ വരുന്നോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ മറുപടി പറഞ്ഞു ...............
........."വേണ്ട, എന്നെ കൊണ്ട് പോയി കൊല്ലാന്‍ കൊടുക്കാന്‍ അല്ലെ"...................