നാട്ടില്‍ എവിടെ ഉത്സവം ഉണ്ടേലും വൈകുന്നേരം ആകുമ്പോള്‍ "ഞാനും ഉണ്ടേ" എന്നും പറങ്ങു കയ്യില്‍ കിട്ടുന്നതും എടുത്തു ഉടുത്തു ഒറ്റ പോക്കാ അമ്പലത്തിലേക്ക്, അവിടെ ചെന്ന് രണ്ടു കോളം വായി നോക്കുമ്പോള്‍ കിട്ടുന്ന ഒരു സമാധാനം ഉണ്ടല്ലോ അത് പറങ്ങു അറിയിക്കാന്‍ ഒക്കില്ല, പക്ഷെ ഉത്സവം കാണാന്‍ പോയവന്‍ പിറ്റേന്ന് രാവിലെ അല്ലെ വീട്ടില്‍ തിരികെ വരൂ എന്ന് കരുതി കതകും പൂട്ടി വീട്ടുകാര്‍ കിടന്നാല്‍ പിന്നെ ഇടയ്ക്കു ചെന്ന് വിളിച്ചാല്‍ ഒരു കാര്യോമില്ല, അത് കൊണ്ട് നമ്മള്‍ സുഹ്രത്തുക്കള്‍ എല്ലാം കൂടെ കണ്ടു പിടിച്ച നമ്മുടെ താല്‍കാലിക കിടപ്പാടം ആണ് നമ്മുടെ പവിത്ര പരിപാപനമായ സ്കൂള്‍, സുഹ്രത്തുക്കള്‍ എല്ലാം സ്കൂളിന് അടുത്ത് ഉള്ളവര്‍ ആയതിനാല്‍ രാവിലെ എണീറ്റ് വീട്ടില്‍ പോകുന്നതാ പതിവ്, ഇത് നാട്ടിലെ സാമൂഹ്യ വിരുധര്‍ക്ക് ഒട്ടും പിടിക്കണില്ല എന്ന് നമുക്ക് നല്ല പോലെ അറിയാമായിരുന്നു, എന്നാലും നമ്മുടെ കിടപ്പാടം മാറ്റാന്‍ ഒക്കില്ലല്ലോ!......
രാത്രി അല്പം സ്മാള്‍ ഒക്കെ അടിക്കാനും, അല്‍പ സ്വല്പം തരികിട ഏര്‍പ്പാടിനൊക്കെ ആയി വരുന്ന ആശന്മാര്‍ക്ക് നമ്മുടെ ഈ ഉത്സവകാല വിശ്രമം ഒരു തല വേദന ആയി മാറി.....
അങ്ങനെ പലരേം നമ്മള്‍ കയ്യോടു പോക്കുകേം ചെയ്തു.....!!!
"ഒരു ദിവസം അര്‍ദ്ധ രാത്രി സൂര്യന്‍ ഉഭിച്ചാല്‍ മുണ്ട് ഇട്ടു നടക്കുന്ന പലരേം കയ്യോടെ പിടി കൂടാം എന്ന് പറയുന്നത് എത്ര ശെരി ആണ് എന്ന് ആ കാലത്താണ് നമുക്ക് മനസിലായത്".
ഇനി അല്പം സീരിയസ് ആയി തന്നെ പറയാം, 'പ്രേതത്തിലും ഭൂതത്തിലും' ഒന്നും ലെവലേശം വിശ്വാസം ഇല്ലാതിരുന്നു നമ്മള്‍ ആദ്യമായി പ്രേതം എന്തെന്ന് മനസിലാക്കുകയും, അത് കണ്ടു കിടു കിടാ വിറക്കുകയും ചെയ്ത കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത് .....
(മനസ്സിന് നല്ല കട്ടി ഉള്ളവര്‍ മാത്രമേ താഴേക്ക് വായിക്കാന്‍ പാടുള്ളു )
അന്നും നമ്മള്‍ ഉത്സവത്തിന് പോകുന്നു എന്ന് പറങ്ങു വീട്ടില്‍ നിന്നും ഇറങ്ങി......
'പക്ഷെ പോയത് അമ്പലത്തിലെക്കല്ല'...... നേരെ പട്ടണത്തില്‍ പോയി ഒരു സിനിമ കണ്ടു,
തിരികെ വന്നപ്പോള്‍ 12 മണി കഴിങ്ങു കാണും,
പതിവ് പോലെ സ്കൂള്‍ ലക്ഷ്യമാക്കി നടന്നു,
40 ഏക്കറില്‍ ആയി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന സ്കൂളില്‍ നമുക്ക് നല്ല തിട്ടമാണ്, എത്ര ഇരുട്ടയാലും ഇന്നും ഏതൊക്കെ വഴി എങ്ങട്ടൊക്കെ പോകുന്നു, ഏതൊക്കെ ബഞ്ചുകള്‍ എവിടെ ഒക്കെ കിടക്കുന്നു എന്ന് കണ്ടു പിടിക്കാന്‍ ഒരു പാടുമില്ല, കാരണം അത്രയ്ക്ക് അടുപ്പമാണ് സ്കൂളിനോട്.
എന്തൊക്കെ ആയാലും നമ്മള്‍ എന്നും കിടക്കുന്ന ക്ലാസ്സില്‍ തന്നെ കേറി കിടന്നു, ബെഞ്ച് ഒക്കെ പിടിച്ചു ചേര്‍ത്ത് ഇട്ടു ഒരുമിച്ചു ആണ് നമ്മള്‍ 6 പെരുടെം കിടപ്പ്
വെറുതെ കിടക്കുന്നതിനു ഇടയ്ക്കു ഒരു മഹാന്‍ സ്കൂളിന്റെ ചരിത്രം ഒക്കെ പറയാന്‍ തുടങ്ങി,
"""അങ്ങ് അപ്പുറത്ത് ഉള്ള ഒരു സര്‍പ്പ കാവിലേക്കു മാടന്‍ പോക്ക് എന്ന ഒരു സംഭവം ഉണ്ട് എന്നും,
മാടന്‍ പോകുമ്പോള്‍ ആ വഴിയില്‍ നില്‍ക്കുന്ന ആള്‍കാരെ ഒക്കെ കൊന്നിട്ടെ പോകൂ എന്നും,
മാടന്‍ ചങ്ങലയും വലിച്ചു കൊണ്ട് ആണ് പോകുന്നത്,
അപ്പോള്‍ ആ ശബ്ദം കേട്ട് ആളുകളൊക്കെ മാറി നില്‍ക്കണമെന്നും അല്ലങ്കില്‍ നമ്മളെ ഒടിച്ചു മടക്കി മാടന്‍ കൂടെ കൊണ്ട് പോകുമെന്നും എന്നിട്ട് ആരും കാണാത്ത സ്ഥലത്ത് ചെന്ന് കൊന്നു തിന്നുമെന്നും എന്നൊക്കെ അടിച്ചു കസറുക ആണ് ആശാന്‍"""....
പുള്ളിക്ക് പേടി കൊണ്ട് ഒരു മനസമാധാനത്തിനു വേണ്ടി പറയുന്നതാണ് എന്നാ എനിക്ക് തോന്നിയത്, എന്തായാലും ഇത്ര ഒന്നും ഞാന്‍ കേട്ടിട്ടില്ല എങ്കിലും പണ്ട് അമ്മുമ്മയുടെ അടുത്തുന്നു ഈ മാടനെ കുറിച്ചൊക്കെ ഞാനും കേട്ടിട്ടുണ്ട്, അവന്റെ വക വിവരണം കഴിങ്ങപ്പോള്‍ അടുത്തവന്‍ തുടങ്ങി,
""""പണ്ട് സ്കൂളില്‍ പഠിപ്പിക്കാന്‍ വന്ന 24 കാരി ടീച്ചര്‍ പ്രേമ നൈരാശ്യം കാരണം അവിടെ ഒരു മരകൊമ്പില്‍ തൂങ്ങി മരിച്ചു എന്നൊക്കെ അവനും പറയാന്‍ തുടങ്ങി, ഇപ്പോഴും വെള്ളിയാഴ്ച കളില്‍ അവിടെ ഒരു 24 കാരിയുടെ വരവും പോക്കും ഉണ്ട് എന്നും കൂടെ അവന്‍ പറങ്ങു വച്ചു"
( ആ 24 കാരി ഒന്ന് വന്നു എങ്കില്‍ എന്ന് ഞാന്‍ വെറുതെ മനസ്സില്‍ ഓര്‍ത്തു!!!, പ്രേതം ആയാലും പെണ്ണല്ലേ!!! പോരാത്തേന് 24 വയസും, ആ കാലത്ത് പഠിക്കാന്‍ ഒക്കാതെ പോയതിന്റെ സങ്കടം തീര്‍ക്കാന്‍ എങ്കിലും ഒന്ന് കാണാമല്ലോ ),
സംസാരിച്ചു സംസാരിച്ചു എല്ലാവരും ഉറങ്ങി കാണും കുറെ നേരം അനക്കം ഒന്നും കേട്ടില്ല, പേടി ആയതു കൊണ്ടാകും എനിക്ക് ഉറക്കമേ വന്നില്ല .
സമയം എത്ര ആയി എന്ന് അറിയില്ല, പുറത്തു നല്ല മഴ ഉണ്ട്, നല്ല കാറ്റുമുണ്ട്, മിന്നലിന്റെ വെളിച്ചത്തില്‍ നമുക്ക് പരസ്പരം കാണാം, അത്രയ്ക്ക് മിന്നലും ഇടിയും, കാറ്റ് കൊണ്ട് നമ്മള്‍ കിടക്കുന്ന റൂമിന്റെ ജനലുകള്‍ പരസ്പരം അടയുന്നുണ്ട്, ആകെ പാടെ പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷം, ശരിക്കും നമ്മള്‍ പേടിച്ചു ഇരിക്കുക ആണ്.
ദൂരെ നിന്നും എന്തോ ശബ്ദം കേള്‍ക്കുന്നുണ്ട്.......
പെട്ടന്ന് ആ ശബ്ദം നമുക്ക് തിരിച്ചറിയാന്‍ കഴിങ്ങു, അതെ ചങ്ങല യുടെ ശബ്ദം തന്നെ,
ദൂരെ നിന്നും ആ ശബ്ദം നമ്മുടെ അടുത്തേക്ക് വരുകയാണ്, ആദ്യമൊക്കെ പതിയെ കേട്ട് കൊണ്ടിരുന്ന ശബ്ദം ഇപ്പോള്‍ നമുക്ക് നല്ല പോലെ കേള്‍ക്കാം.
അതെ ആ ശബ്ദം നമ്മുടെ അടുത്തേക്ക് തന്നെ ആണ്,
നേരത്തെ പറങ്ങ മാടന്‍ നമ്മുടെ അടുത്തേക്ക് വരിക ആണല്ലോ ദൈവമേ,
ആര്‍ക്കും പരസ്പരം ഒന്നും മിണ്ടാന്‍ ഒക്കുന്നില്ല,
മാടന്‍ വരുമ്പോള്‍ മാറി നില്‍കണമെന്ന പഴമക്കാര്‍ പറയുന്നത്!!!!,
പക്ഷെ നമ്മള്‍ എങ്ങോട്ട് മാറും???,
പുറത്തേക്കു ഇറങ്ങാന്‍ ഒക്കില്ല, കൂകി വിളിച്ചാല്‍ തന്നെ ആരും കേള്‍ക്കില്ല,
അത്ര വലിയ ഒരു സ്ഥലത്ത് നമ്മള്‍ ഒന്നിച്ചു കൂകിയാല്‍ പോലും ആരും കേള്‍ക്കാന്‍ ഉണ്ടാകില്ല.
ഇടയ്ക്കു എപ്പോളോ കണ്ണ് തുറന്നു പുറത്തേക്കു നോക്കിയപ്പോള്‍ മിന്നലിന്റെ വെളിച്ചത്തില്‍ ആ രൂപത്തെ നമ്മള്‍ കണ്ടു!...
"വലിയ ശരീരം...... ഭീമാകാരമായ രൂപം, നെറ്റിയില്‍ സ്വര്‍ണ്ണ വര്‍ണ്ണങ്ങള്‍",,,,,,
ഒന്നേ നോക്കിയോളു പിന്നീട് നോക്കാന്‍ ഉള്ള ധൈര്യം നമുക്ക് ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല,........
'മാടന്‍' ആണോ അതോ തൂങ്ങി മരിച്ച ചെറുപ്പക്കാരി ആയ 'ടീച്ചര്‍' ആണോ???,
എന്താണ് ആ രൂപം എന്ന് നമുക്ക് തന്നെ ഉറപ്പിക്കാന്‍ കഴിയുന്നില്ല !!,
ഇടയ്ക്കു കേള്‍ക്കുന്ന ചങ്ങലയുടെ ശബ്ദം നമ്മളുടെ ബാക്കി ഉള്ള ധൈര്യം കൂടി ചോര്‍ത്തി കളയുക ആണ്.
അതെ, ആരോ പയ്യനെ സംസ്സാരിക്കുന്നുണ്ട് .
മാടന്‍ സംസാരിക്കുമോ?? ഇനി സംസാരിച്ചാല്‍ തന്നെ നാഗവല്ലി ഒക്കെ സംസാരിക്കുന്നതു പോലെ തമിഴില്‍ അല്ലെ സംസാരിക്കുകയുള്ളൂ??.. !!!
അല്ലങ്കില്‍ തന്നെ ഒറ്റയ്ക്ക് വന്ന മാടന്‍ എന്തിനാ സംസാരിക്കുന്നത് ?
അതോ ഇനി ഒന്നിലധികം മാടന്മാര്‍ ഉണ്ടോ?
അതോ ആദ്യം ഒറ്റയ്ക്ക് വന്ന മാടന്‍ നമ്മള്‍ ആള്‍ക്കാര്‍ കൂടുതല്‍ ഉള്ളതിനാല്‍ തിരികെ പോയി കുറച്ചു മാടന്മാരെ കൂടി കൊണ്ട് വന്നതാണോ??
ഇമ്മാതിരി ചോദ്യങ്ങള്‍ എല്ലാം നമ്മുടെ മനസ്സില്‍ കൂടെ കടന്നു പോയി.........
കണ്ണ് തുറന്നു മുറ്റത്തേക്ക് നോക്കിയാല്‍ മുന്നില്‍ കാണുന്നത് സ്വര്‍ണ്ണ വര്‍ണമുള്ള ഒരു രൂപമാണ്, അത് കൊണ്ട് തന്നെ ആരും കണ്ണ് തുറക്കുന്നില്ല. ....!!!!
ചങ്ങലയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്, അതിന്റെ കൂടെ ഇപ്പോള്‍ എന്തോ ഒടിക്കുന്ന ശബ്ധവുമുണ്ട്??.......,
നമ്മള്‍ 6 പേരും പരസ്പരം എണ്ണി നോക്കി. ഇനി നമ്മളില്‍ ആരെ എങ്കിലും കൊണ്ട് പോയി ഓടിച്ചു മടക്കുക ആണോ മാടന്‍???.
അല്ല, നമ്മള്‍ എല്ലാവരും ഉണ്ട് , പിന്നെ ആരെ ആണ് ഒടിച്ചു മടക്കുന്നത് ??
വെളിയില്‍ അലര്‍ച്ചകള്‍ കേള്‍ക്കുന്നുണ്ട് ...ആരാണ് ആ അലറുന്നത് ??
എന്തോ നമുക്ക് അറിയില്ല എന്തായാലും നമ്മള്‍ എല്ലാവരുമുണ്ട് ..
നമ്മള്‍ ചാകാന്‍ തയ്യാര്‍ ആയി തന്നെ കിടക്കുക ആണ് ..
അവസാനമായി എല്ലാവരും മനസ്സില്‍ ഓര്‍ത്തു
"ഏതു നിമിഷവും കാലന്‍ നമ്മളെ പിടി കൂടും, ഇതേ പോലെ ഒടിച്ചു മടക്കും. ഇനി രെക്ഷ ഇല്ല, മരണത്തിനു കീഴടങ്ങാതെ വേറെ മാര്‍ഗമില്ല"...
മാടന്‍ പിടിച്ചാല്‍ ജഡം പോലും ബാക്കി ഉണ്ടാകില്ല അത് ഉറപ്പാണ് .. വീട്ടുകാരെ പറ്റിച്ചു ഇറങ്ങി നടക്കുന്നതിന്റെ ദോഷം ഇപ്പോള്‍ ആണ് മനസിലായത് ..
ഇനി അതൊന്നും പറങ്ങിട്ടു കാര്യമില്ല ..നമ്മുടെ വിധി അല്ലാതെ എന്ത് പറയാന്‍. .....
അപ്പുറത്തെ ക്ലാസ്സ് റൂമില്‍ എന്തോ ഒരു അനക്കം!!....
കണ്ണും ചെവിയും അങ്ങോട്ടേക്ക് ശ്രദ്ധിച്ചു. കാലന്‍ നമ്മുടെ അടുത്ത് എത്തിയിരിക്കുന്നു അതെ അവിടെ തീ കാണുന്നുണ്ട്, പുകയുമുണ്ട്. നമ്മളെ ചുട്ടു തിന്നാന്‍ മാടന്‍ തീ കൂട്ടുക ആണ്. ...........
ഇനി വന്നു ഓരോ ആള്‍കാരെ ആയി കൊണ്ട് പോകും.
അല്പം കഴിങ്ങപ്പോള്‍ മഴയ്ക്ക് ഒരു ശമനം വന്നു ....
പയ്യെ പയ്യെ ചങ്ങലയുടെ ശബ്ദവും നിന്നു,
പക്ഷെ പുറത്തേക്കു പോകാന്‍ നമുക്ക് ആര്‍ക്കും ധൈര്യം വന്നില്ല..
എന്തോ വരട്ടെ എന്ന് കരുതി അവിടെ തന്നെ കിടന്നു.
നേരം വെളുത്തു ഉണര്‍ന്നവര്‍ ഉണര്‍ന്നവര്‍ മറ്റുള്ളവരെ വിളിച്ചു ഉണര്‍ത്തി,
മുറ്റത്ത് ഒരു ആള്‍കൂട്ടം, അവിടെ കിടന്നു കൊണ്ട് തന്നെ നമുക്ക് കാണാം പോലീസ് വണ്ടി കിടപ്പുണ്ട് അങ്ങ് ദൂരെ...
നമ്മള്‍ ഉറപ്പിച്ചു ഇന്നലെ ആരോ കൊല ചെയ്യപ്പെട്ടു .....
എന്തായാലും നമ്മളില്‍ ആരുമല്ല കാരണം നമ്മള്‍ എല്ലാവരും ഉണ്ട് ...
എണീറ്റ് പുറത്തേക്കു നോക്കിയ നമ്മള്‍ക്ക് ചിരിക്കാതിരിക്കാന്‍ കഴിങ്ങില്ല.
മുറ്റത്ത് തെങ്ങിന്റെ ചോട്ടില്‍ കെട്ടിയിരിക്കുന്നു, ഒരു ആനയെ .....
ഇന്നലെ കേട്ട ചങ്ങല കിലുക്കത്തിന്റെ കാരണം തേടാന്‍ പിന്നെ ഒന്ന് കൂടി നമുക്ക് ആലോചിക്കേണ്ടി വന്നില്ല....
ആന നില്‍ക്കുന്നത് നെറ്റിപട്ടത്തോട് കൂടി ആണ് ,
ഇന്നലെ കണ്ട സ്വര്‍ണ്ണ വര്‍ണ്ണ രൂപവും എന്താണ് എന്ന് അതോടു കൂടി നമുക്ക് പിടി കിട്ടി, ആനയുടെ അടുത്ത് തെങ്ങിന്റെ ഓലയും പനംപട്ടയും ധാരാളം കിടപ്പുണ്ട്,
ഇന്നലെ ഓടിച്ചു മടക്കിയതും എന്താന്ന് അതോടു കൂടി മനസിലായി.
പുറത്തു ഇറങ്ങി പാപ്പന്‍ എന്ന് തോന്നിച്ചവനോട് ചോദിച്ചു!
"ഇതെന്നാ ആനയെ ഇവിടെ കേട്ടിയെക്കുന്നത്?"
ഇന്നലെ ഉത്സവ സ്ഥലത്ത് വച്ചു ആന ഇടങ്ങു എന്നും ആനയെ അവിടുന്ന് കൊണ്ട് പോകുന്ന വഴിക്ക് മഴ പെയ്തു എന്നും അപ്പോള്‍ ഇവിടെ അടുത്ത് കണ്ട തെങ്ങില്‍ കെട്ടി എന്നും പാപ്പന്‍ തട്ടി വിട്ടപ്പോള്‍ ധൈര്യ ശാലികളായ നമ്മള്‍ പരസ്പരം നോക്കി ............
ആനയെ കെട്ടിയതിനു ശേഷം ഇന്നലെ പാപ്പാന്മാര്‍ നമ്മുടെ അടുത്തുള്ള റൂമില്‍ ആണ് കിടന്നു എന്ന് കൂടി കേട്ടപ്പോള്‍ ഇന്നലെ കേട്ട സംസാരവും തീയും പുകയും എല്ലാം എവിടുന്നു ആണ് എന്ന് ഒന്നൂടെ ഊഹിക്കണ്ടി വന്നില്ല ........
ഇടങ്ങ ആനയെ അഴിപ്പിച്ചു സ്കൂള്‍ തുറപ്പിക്കാന്‍ വന്നു നില്‍ക്കുന്ന പോലീസ് ഏമാന്മാരെ നോക്കി ഇന്നലെ ഇവിടെ ഒരു സാമൂഹിക പ്രശനം ഉണ്ടായപ്പോള്‍ ആനക്കും പാപ്പാന്മാര്‍ക്കും കാവല്‍ ഇരിക്കാന്‍ നമ്മള്‍ ഈ നാട്ടിലെ നല്ല 6 ചെറുപ്പക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന ഒരു കമന്റും പാസ്സ് ആക്കി വീടുകളിലേക്ക് പോയി. ...........
അന്നത്തോടെ എന്തായാലും സ്കൂളില്‍ കിടക്കുന്ന പണി നമ്മള്‍ ഉപേക്ഷിച്ചു. എവിടെ പോയാലും എത്ര താമസിച്ചാലും വീട്ടില്‍ പോയേ കിടക്കൂ,
"അവിടെ ആരും ആനയെ കൊണ്ട് കെട്ടി നമ്മളെ പേടിപ്പിക്കില്ലല്ലോ "
സ്നേഹത്തോടെ വിനോദ് ഗോപാല്‍
കംപ്യൂട്ടറില്‍ മലയാളം വായിക്കാം.
12 years ago