അല്ലടാ നീ ഇത് വരെ ഉറക്കം എണീറ്റില്ലേ??.....എടാ കോപ്പാ രാവിലെ ചെന്നില്ലേ നിന്റെ അപ്പന്‍ എടുത്തു തരുമോ ടിക്കറ്റ്??.............
സതീശന്‍, ഉറങ്ങി കിടന്ന എന്നെ വന്നു സ്നേഹത്തോടെ തന്തക്കു വിളിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത് ...............
അതിന്റെ കൂട്ടത്തില്‍ അടുക്കളയില്‍ നിന്നും അമ്മ വിളിച്ചു പറയുന്നത് കേള്‍ക്കാമായിരുന്നു .........
"സതീശാ, അവനു പഠിക്കണം എന്നൊന്നും ഇല്ലടാ? പിന്നെ എല്ലാരും നിര്‍ബന്ധിക്കുന്നത് കൊണ്ട് അവന്‍ അങ്ങ് പോണു?"........
"ശെരിയാണ് അമ്മെ, ഇങ്ങനെ പോയാ ഇവന്‍ എങ്ങനെ ജീവിക്കും" അതിനു അവന്റെ വക മറുപടീം ......
എന്റെ അമ്മേം അവന്റെ അമ്മേം ഒരേ പോലെ ആണല്ലോ പറയുന്നത്, ഇപ്പോള്‍ ഈ കേട്ട വാചകം ഞാന്‍ പലപ്പോളും ഇതേ പോലെ അവനെ വിളിക്കാന്‍ ചെല്ലുമ്പോള്‍, അവന്റെ വീട്ടിന്നു കേട്ടിട്ടുണ്ട്, .....
ആ സമയത്ത് ഇവന്‍ പറഞ്ഞ പോലത്തെ മറുപടി തന്നെ ആണ് ഞാനും പറഞ്ഞിട്ടുള്ളത്
"മിണ്ടാതിരിക്കെടാ കള്ള വടുവാ, രാവിലെ എന്നെ തെറി കേള്‍പ്പിക്കാതെ"...............
ഇന്നലെ ഉടുത്തോണ്ട് കിടന്ന മുണ്ട് തപ്പി പിടിക്കുന്നതിനു ഇടയില്‍ ഞാന്‍ അവനോടു പറഞ്ഞു ....
"നീ വരുന്നോ? ഇല്ലയോ, എനിക്ക് പോണം രാവിലെ അവള്‍ ബസ് സ്റ്റാന്‍ഡില്‍ കാത്തു നില്‍ക്കും, ഞാന്‍ ചെന്നില്ലേല്‍ അവള്‍ കണ്ടവന്റെ കൂടെ പോകും" ....
""പിന്നെ അവളെ കൊണ്ട് പോകാന്‍ കൊല്ലത്ത് ഒരുത്തനും വരില്ല, അവര്‍ക്കൊക്കെ നല്ല വേറെ കിടിലം പിള്ളേരെ കിട്ടും, നിന്റെ കൂതറയെ ആര്‍ക്കു വേണം, ഇനി അത് പോയാ പോട്ടെ, വേറെ ഇഷ്ടം പോലെ ഉണ്ടല്ലോ കയ്യില്‍ ??"""
അവന്റെ കാമുകിയെ പറ്റി പറഞ്ഞോണ്ട് ആകും അവനു ദേഷ്യം വന്നു .......
"ഞാന്‍ പോണു, നീ നിന്റെ വണ്ടീല്‍ വാ, ഞാന്‍ ടിക്കറ്റ് എടുത്തു വച്ചേക്കാം".......
"അളിയാ പോകല്ലെടാ, എന്റെ മുണ്ട് കണ്ടില്ല!!! നീ ഇല്ലെ കിടക്കുന്ന മുണ്ട് ഇങ്ങു എടുക്കു, ഞാന്‍ ഉടുക്കട്ടെ എന്നാലെ എനിക്ക് എണീക്കാന്‍ ഒക്കു??....."
ഞാന്‍ മുണ്ട് ഉടുക്കാതെ എണീക്കും എന്ന് പേടിച്ചിട്ടു ആകണം അവന്‍ ഓടി പൊയ് മുണ്ട് എടുത്തു കൊണ്ട് വന്നു
"ഹൂ എന്തൊക്കെ ഗതി കേടാണ് ഭഗവാനെ? രാവിലെ വന്നു അവനെ മുണ്ട് ഉടുപ്പിച്ചു കുളിപ്പിച്ച് കൊണ്ട് പോകണം"...........
അവന്റെ ധര്‍മ സങ്കടം കേട്ട് ചിരി വന്നു .........
"കുഴപ്പം ഇല്ല അളിയാ ഇന്ന് ബൈക്കിനു പെട്രോള്‍ ഞാന്‍ അടിച്ചു തരാം" ...............
എന്തായാലും കുളിച്ചു പോകാന്‍ നേരം അമ്മ പറയുന്ന കേട്ട് ............
"ഊര് തെണ്ടാന്‍ പോക അല്ലെ, കാപ്പി കൂടെ കുടിച്ചോണ്ട് പോയിനടാ !!!!"
"വേണ്ട അമ്മെ...... സതീശനെ തിരക്കി ഒരു പ്രധാനപെട്ട ആള്‍ കൊല്ലത്ത് നില്‍പ്പുണ്ട്.?"
ആളിനെ കൂടെ ഞാന്‍ പറയും എന്ന് പേടിച്ചു ആകണം അത് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ ബൈക്കെ ഗേറ്റ് കടന്നു ...........
"എടാ സംസാരിച്ചു കൊണ്ട് നിന്നാല്‍ പടം കാണാന്‍ ടിക്കറ്റ് കിട്ടില്ല, അവള്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മടുത്തു കാണും"............
"എളുപ്പത്തിനു പോകാന്‍ വേണ്ടി കുറുക്കു വഴിയെ പോകാം ഇന്ന്"
"നീ ഏതിലെ എങ്കിലും പൊക്കോ!!! പയ്യെ പോയാ മതി. ഞാന്‍ ഇതിന്റെ പുറകെ ഇരുന്നോളം"
എന്റെ നിരുത്തരവാതപരമായ സംസാരം കേട്ടിട്ട് ആകണം അവന്‍ സ്പീഡിനു വിട്ടു .......
ഞാന്‍ T V യില്‍ കാണുന്ന മൂഡ് ന്റെ പരസ്യത്തില്‍ ബൈകിന്റെ പുറകില്‍ ഇരിക്കുന്ന പെണ്ണിനെ പോലെ അള്ളി പിടിച്ചു ഇരുന്നു ........................
കുറച്ചു ദൂരം ചെന്നപ്പോള്‍ ഒരു പാവം പയ്യന്‍ റോഡില്‍ നില്‍ക്കുന്നു, ബസ് കാത്തു നില്‍ക്കുക ആണ് എന്ന് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അറിയാം ..........
"എടാ ആ പയ്യന്‍ കൂടെ വരട്ടടാ , കൊട്ടിയത് സ്കൂളില്‍ പോകാനാ? പാവം സ്കൂള്‍ ബസ് പോയെന്ന തോന്നുന്ന"
"നിന്നെ കൊണ്ട് ഞാന്‍ തോറ്റു, എടാ സമയമില്ലടാ"
പക്ഷെ എന്തോ അവന്‍ ബൈക്ക് നിര്‍ത്തി ..............
ഞാന്‍ പുറകില്‍ ഇരുന്നു വിളിച്ചു ..........
"എടാ നീ വരുന്നോ?......................"
"വരുന്നു അണ്ണാ? ഞാനും വരുന്നു, ഇന്ന് എനിക്ക് SSLC എക്സാം ആണ്, സ്കൂള്‍ ബസ് ഇല്ല, ബസ് കാത്തു നിന്ന് ഞാന്‍ മടുത്തു"
"എന്നാ കേറിക്കോ", ഞാന്‍ ഇറങ്ങി അവനെ നടുക്ക് കയറ്റി.................
ഞാന്‍ കരുതി മൂന്നു പേര്‍ ഉള്ളപ്പോള്‍ എങ്കിലും ഇല്ലേ താന്തോന്നി അല്പം പതുക്കനെ പോകും എന്ന്,...............
ഇത്രേം നേരം പോയതിന്റെ ഇരട്ടി വേഗത്തിലാ അവന്‍ ഇപ്പോള്‍ പോകുന്നത് ...........
NH ഇല്‍ കൂടി രണ്ടു പേര് പോയാല്‍ തന്നെ എപ്പോള്‍ പോലീസ് പിടിച്ചു എന്ന് ചോദിച്ചാ മതി അപ്പോളാണ് മൂന്നു പേരുമായി ഇമ്മാതിരി പോക്ക് ...............
കൊട്ടിയം എത്താറായി കാണും, ഒരു അമ്മുമ്മ സൈഡില്‍ നില്‍ക്കുന്നത് കണ്ടു......
ചാടല്ലേ......... ചാടല്ലേ............... ചാടി .....................അയ്യോ .............
അമ്മുമ്മ എടുത്തു വണ്ടീടെ മുന്നില്‍ ചാടി..............
ഹാന്‍ഡില്‍ ആണ് ഇടിച്ചത് അമ്മുമ്മയുടെ ദേഹത്ത് ..........
ഇടിച്ച സ്പീഡില്‍ ഞാന്‍ തെറിച്ചു വെളീല്‍ വീണു .......
അമ്മുമ്മ എവിടെ വീണോ എന്തോ? അമ്മുമ്മയെ കാണാന്‍ ഇല്ല
അമുലിന്റെ പരസ്യം പോലെ ആയി പോയി "പൊടി പോലുമില്ല കണ്ടു പിടിക്കാന്‍"
തറയില്‍ വീണ ഞാന്‍ കിടന്നോണ്ടു തന്നെ നോക്കി, സതീശനും, ആ പയ്യനും ബൈക്കും കൂടി, ഹിമാലയത്തിലെ മഞ്ഞില്‍ കൂടെ പോകുന്നത് പോലെ നിരങ്ങി ചെന്ന് ഒരടുത്തു ഇടിച്ചു നിന്ന് .........
എവിടുന്നൊക്കെയോ കുറെ അല്കാര്‍ ഓടി വന്നു ................
പിന്നെ എപ്പോളോ എനിക്ക് ബോധം വന്നു കണ്ണ് തുറന്നു നോക്കീപ്പോള്‍ മുകളില്‍ ഫാന്‍ കറങ്ങുന്നു.
ആ ഫാനിന്റെ നിറവും സൌണ്ടും കേട്ടപ്പോള്‍ തന്നെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു ...ഇത് ഏതോ സര്‍ക്കാര്‍ ഹോസ്പിറ്റല്‍ ആണ് .................
" എന്റെ മോനെ കൊണ്ട് പോയി കൊല്ലാന്‍ നോക്കിയ നീ ഒന്നും ഒരു കാലത്തും കൊണം പിടിക്കില്ല"........
ദൂരെ ഇരുന്നു ഒരു സ്ത്രീ വിളിച്ചു പറയുന്നത് എനിക്ക് കേള്‍ക്കേം കാണേം ചെയ്യാം ..........
അടുത്ത് നിന്ന വെള്ള സാരി ഉടുത്ത സുന്ദരിയോട് ചോദിച്ചു
"ആരെ ആണ് അവര്‍ പറയുന്നത്"
മറുപടി പെട്ടന്ന് തന്നെ കിട്ടി ..........
"നിന്നെ ഒക്കെ തന്നെ, അല്ലാതെ പിന്നെ ആരെ? നീയൊക്കെ അല്ലെ അവരെ മകനെ ബൈക്കില്‍ കയറ്റി കൊണ്ട് പോയി കൊല്ലാന്‍ നോക്കിയത്"???
അപ്പുറത്തേക്ക് നോക്കീപ്പോള്‍ സതീശന്‍ എന്നെ തന്നെ നോക്കി കിടപ്പുണ്ട്
"ഞാന്‍ ഇത്രേം നേരം കൊണ്ടും കേള്‍ക്ക ആയിരുന്നു അളിയാ? ഇത് നിനക്കുള്ള പങ്കാ, കേട്ട് കൊട്, നീ അല്ലെ അവനെ വിളിച്ചു കയറ്റിയ? അവന്റെ അമ്മയും അച്ഛനും ആണ് അത് "
അത്ര ഉറക്കനെ അല്ലങ്കിലും അതിന്റെ അപ്പുറത്ത് നിന്നും ഒരു തെറി വിളി കൂടി കേള്‍ക്കാന്‍ സാധിക്കുന്നുണ്ട് ............
"വെറുതെ റോഡ് സൈഡില്‍ കൂടി നടന്നു പോയ എന്നെ ഈ കാലമാടന്മാര്‍ വണ്ടി കൊണ്ട് വച്ച് ഇടിച്ചു കൊല്ലാന്‍ നോക്കിയേ ..........അയ്യോ ഇതൊന്നും കാണാന്‍ ഈ നാട്ടില്‍ ആരുമില്ലേ?? ഇവന്മാരെ ഞാന്‍ ജയിലില്‍ അടപ്പിക്കും നോക്കിക്കോ ?..........."
അതാരെ സൌണ്ട് എന്ന് അറിയാന്‍ കട്ടിലില്‍ എണീറ്റിരുന്നു നോക്കി
"അത് ആ അമ്മുമ്മ ആണെടാ!! അവര്‍ പറയുന്നത് നമ്മള്‍ മനഃപൂര്‍വം ഇടിച്ചു കൊല്ലാന്‍ നോക്കി എന്നാ? അവരുടെ കൈ ഓടിങ്ങു "
സതീഷ് അവനു അറിയാവുന്ന വിവരം എന്നോട് കൂടി പറഞ്ഞു ........
അമ്മുമ്മ അല്ലെ അല്പം ഓടിങ്ങാലും കുഴപ്പമില്ല എന്ന് എനിക്ക് പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ വീണ്ടും തെറി കേള്‍ക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ വേണ്ടന്ന് വച്ചു
"ആ പയ്യന് എന്ത് പറ്റിയെടാ"? ആരും കേള്‍ക്കാതെ ഞാന്‍ സതീശനോട് ചോദിച്ചു
പണ്ടാരം അടുത്ത് നിന്ന സിസ്റ്റര്‍ കേട്ട് അത് ...........
പെണ്ണല്ലേ അവള്‍ അവളെ തനി സ്വഭാവം കാണിച്ചു
അവള്‍ വിളിച്ചു കൂവി ............
"പയ്യന്റെ കാലില്‍ പൊട്ടല്‍ ഒണ്ടു .....കുറെ മുറിവും ഉണ്ട് "
പയ്യന്റെ അമ്മ കേട്ടിട്ടാകണം വിളിച്ചോണ്ട് ഇരുന്ന തെറി അവര്‍ സൌണ്ട് കൂട്ടി വിളിച്ചു
"എന്റെ മോന്റെ പരീക്ഷയും ഈ കാലന്മാര്‍ നശിപ്പിച്ചു അവന്റെ ഭാവീം തുലച്ചു"
സതീശന് ഒരു ഭാവ മാറ്റോം ഇല്ല ...അവന്‍ കുറെ നേരം കേള്‍ക്കുന്നത് കൊണ്ട് ആകും,
ഞാന്‍ കുറെ നേരമായി കേള്‍ക്കണ് ഇനി നീ കേട്ടോ എന്ന ഒരു ഭാവം ആണ് അവന്റെ മുഖത്ത്
സതീശനെ നോക്കി, അവന്‍ കാലു കാണിച്ചു തന്നു കമ്പ്ലീറ്റ് വെള്ള തുണി കൊണ്ട് കേട്ടിയിരിക്കുക ആണ്
"ഓടിവോന്നും ഇല്ല അളിയാ, പക്ഷെ ഇവിടുത്തെ തുണി എല്ലാം തീര്‍ന്നു? എല്ലാം എന്റെ ദേഹത്താണ്"....
എല്ലാരേം നോക്കി ഇനി അവസാനം എന്നെ തന്നെ ഒന്ന് നോക്കണമല്ലോ എന്ന് കരുതി എന്നെ തന്നെ ഒന്ന് നോക്കി
ഒരു കാര്യം എനിക്ക് മനസിലായി. ഓടിവില്ല, എല്ലാ സ്ഥലവും അനക്കാന്‍ ഒക്കുന്നുണ്ട് ..........
പക്ഷെ എന്തോ ഒരു വേദന ഉണ്ട് ................
ഒരു ചെറിയ ഒട്ടിപ്പ് ഉണ്ട് ...............
ഇളക്കി നോക്കാന്‍ നോക്കീപ്പോള്‍ ആ സിസ്റ്റര്‍ പറഞ്ഞു തൊടല്ലേ
"സ്റ്റിച്ച് ഉണ്ട് ഏഴു എണ്ണം, അനക്കാന്‍ പാടില്ല"
"എന്റെ അമ്മോ ഏഴു സ്ടിച്ചോ ......."
എന്റെ പറച്ചില്‍ കേട്ടിട്ടാകണം സതീശന്‍ ചിരിച്ചു .............
"നീ ചിരിക്കല്ല് തയോളി, നിന്റെ ഒരു പെണ്ണ്, സിനിമ അതൊക്കെ ആണ് ഇതിനെല്ലാം കാരണം, രാവിലെ എന്നെ ഉറക്കത്തീന്ന് ഉണര്‍ത്തി മുണ്ടും ഉടുപ്പിച്ചു കൊണ്ട് കിടത്തിയെക്കുന്ന കണ്ടില്ലേ"
ദേഷ്യം സഹിക്കാതെ അവനെ ചീത്ത പറഞ്ഞു ഞാന്‍
ഉടനെ അവന്റെ മറുപടീം വന്നു
"നീ ആ ചെറുക്കനെ വിളിച്ചു കയറ്റിയപ്പോളെ എനിക്കറിയാം, ഇങ്ങനെ എന്തേലും നടക്കുമെന്ന്"
രണ്ടു ദിവസം അവിടെ കിടന്നു, പിറ്റേ ദിവസം രാവിലെ പോലീസ് ജീപ്പ് വന്നു
S I വിളിക്കുന്നു എന്നും പറഞ്ഞു ഞങ്ങളെ കൊണ്ട് പോയി
സ്റ്റേഷനില്‍ ചെന്നപ്പോള്‍ നമ്മുടെ വാഹനം മുറ്റത്ത് തന്നെ ഉണ്ട്
അകത്തു കയറിയപ്പോള്‍ അമ്മുമ്മയുടെ മകന്‍ എന്ന ഒരാളും, ആ പയ്യന്റെ അച്ഛനും ഉണ്ട്
അമ്മുമ്മയുടെ മകന്‍ പറയുന്നത് നമ്മള്‍ വണ്ടി കൊണ്ട് ഇടിച്ചു കൊല്ലാന്‍ നോക്കി എന്നാണു
നമ്മള്‍ ആകുന്നതു പോലെ പറഞ്ഞു നോക്കി അവര്‍ എടുത്തു ചാടിയതാണ് എന്ന് ...പക്ഷെ ആര് കേള്‍ക്കാന്‍, നമ്മള്‍ ആണ് കുറ്റക്കാര്‍ എന്ന് അവര്‍ തര്‍ക്കിക്കുക ആണ്
SI പറഞ്ഞു കേസ് ആക്കണ്ട, പകരം നഷ്ടപരിഹാരം കൊടുക്കണം എന്ന്
5000 RS വച്ചു രണ്ടു പേര്‍ക്കും കൊടുക്കണം അല്ലങ്കില്‍ കേസ് ആക്കും ...........
നമ്മള്‍ സമ്മധിച്ചു, രണ്ടു ദിവസം കഴിങ്ങു, പയിസ കൊണ്ട് കൊടുത്തു ............
പിന്നെയും നമ്മള്‍ അത് വഴി പോകുമ്പോള്‍ ആ പയ്യനെ കാണും ............
ഒരിക്കല്‍ വരുന്നോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ മറുപടി പറഞ്ഞു ...............
........."വേണ്ട, എന്നെ കൊണ്ട് പോയി കൊല്ലാന്‍ കൊടുക്കാന്‍ അല്ലെ"...................
കംപ്യൂട്ടറില്‍ മലയാളം വായിക്കാം.
12 years ago
No comments:
Post a Comment