കലാലയത്തിന്റെ ഇടനാഴിയില്‍ കൂടി നടക്കുമ്പോള്‍ ഞാന്‍ അറിയാതെ തിരയുന്ന ഒരു മുഖമുണ്ടായിരുന്നു, കിലു കിലാ ചിരിക്കുന്ന, ആരോടും പരിഭവമില്ലാത്ത വെള്ളാരം കണ്ണുകള്‍ ഉള്ള ഒരു സുന്ദരി.....................
ചരിത്രം ക്ലാസ്സുകളില്‍ കൂടി പരതി നടക്കുമ്പോള്‍ ഞാന്‍ പലപ്പോഴും അവളെ കണ്ടിട്ടുണ്ട് ........
ഒരിക്കല്‍ പോലും എന്നോട് മിണ്ടാത്ത അവളെ, ഞാന്‍ ഒരുപാടു സ്നേഹിച്ചു.........
എന്നെ കണ്ടില്ലന്നു നടിക്കുബോളും ഞാനവളെ കാണാന്‍ കോളേജിന്റെ ഇടനാഴികളില്‍ കാത്തു നിന്നു..........
അവള്‍ ചിരിക്കുന്നത് കാണാന്‍ , ഞാന്‍ അവള്‍ പോകുന്ന വഴിയെ പോയി ....
അവളെന്നോട് ഒന്ന് മിണ്ടി എങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു .............
ഒരുപാട് നാളത്തെ പരിശ്രമത്തിനു ശേഷം ഞാന്‍ അവളുടെ പേര് കണ്ടു പിടിച്ചു .....അല്ലങ്കില്‍ തന്നെ ആ പേരില്‍ എന്ത് കാര്യം?.പേരില്ലാതെ തന്നെ ഞാനവളെ ഒരുപാട് സ്നേഹിച്ചു പോയിരുന്നു !!!........
എനിക്ക് നിന്നെ ഇഷ്ടം ആണ് എന്ന് അവളെ നോക്കി വിളിച്ചു പറയണം എന്നുണ്ടായിരുന്നു, പക്ഷെ എന്തോ അതിനുള്ള ധൈര്യം എനിക്കുണ്ടായില്ല, അങ്ങനെ പറഞ്ഞാല്‍ അവള്‍ പിന്നെ എന്നെ കണ്ടാല്‍ വഴി മാറി നടക്കുമോ എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു ? എന്തോ പല കാരണങ്ങള്‍ കൊണ്ടും എന്റെ ആഗ്രഹം അവളോട് പറയാന്‍ സാധിച്ചില്ല .............
വാക മരങ്ങള്‍ പൂക്കുന്ന ആ മാര്‍ച്ച് മാസം വന്നെത്തി... കോലാഹലങ്ങള്‍ ഇല്ലാത്ത കോളേജില്‍ എല്ലാവരും പരീക്ഷ ചൂടില്‍ .................
ഇപ്പോളെങ്കിലും അവളെ നോക്കി "ഇഷ്ടമാണ്" എന്ന് പറയാന്‍ സാധിക്കണേ എന്ന് ഞാന്‍ പെരറിയാവുന്ന എല്ലാ ദൈവങ്ങളേം വിളിച്ചു പ്രാര്‍ത്ഥിച്ചു,.............
എല്ലാവരും പഠിക്കുമ്പോള്‍ അവള്‍ വരുന്നതും കാത്തു ഞാന്‍ ഒറ്റക്കിരുന്നു,.............
കൂട്ടുകാര്‍ എന്നെ കളിയാക്കി, ചിലര്‍ ഉപദേശിച്ചു! പക്ഷെ അതൊന്നും എന്റെ സ്നേഹത്തിനെ ബാധിച്ചില്ല ........
പരീക്ഷക്ക് ബെല്‍ അടിച്ചു........... പക്ഷെ അവളെ കണ്ടില്ല. അവസാന ബെല്‍ വരെ വഴിയില്‍ കണ്ണും നട്ടു കാത്തിരുന്നു ....................
ക്ലാസ്സില്‍ കയറി എന്റെ സ്ഥലം കണ്ടു പിടിക്കുബോളെക്കും അവസാന മണിയും മുഴങ്ങി കഴിങ്ങിരുന്നു.
കയറി വരൂ കുട്ടി എന്ന് പറയുന്നത് കേട്ടാണ് വാതലിലേക്ക് നോക്കിയത് .......
എന്താ താമസിച്ച എന്ന സാറിന്റെ ചോദ്യത്തിന് അവള്‍ പതിയെ മറുപടി പറഞ്ഞു
അവളുടെ സ്വരത്തിന് സംഗീതത്തിന്റെ സൗന്ദര്യം ഉണ്ടായിരുന്നു,
എന്റെ ബെഞ്ചില്‍ ഒഴിങ്ങു കിടക്കുന്ന സ്ഥലത്തെ നോക്കി ഞാന്‍ പ്രാര്‍ത്ഥിച്ചു
"ഭഗവാനെ ഇവിടെ ആയിരിക്കണമേ അവളുടെ സ്ഥാനം"...............
എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിട്ട് ആകണം അവള്‍ അവിടെ തന്നെ ഇരുന്നു.
അതെ എന്റെ അടുത്ത്! തൊട്ടടുത്ത്!!!!ഇത്രയും നാള്‍ ദൂരെ നിന്നു കണ്ട ആ സുന്ദരി എന്റെ അടുത്തിരിക്കുന്നു!!!! .........
അഴിച്ചിട്ട മുടി സൈടിലേക്കു ഒതുക്കി അവള്‍ വന്നിരുന്നു, എന്നെ ഒന്ന് നോക്കുമായിരിക്കും എന്ന് ഞാന്‍ കരുതിയെങ്കിലും അതുണ്ടായില്ല ........
ആ മുടിയില്‍ നിന്നും അപ്പോളും വെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു, അവള്‍ ചൂടിയിരിക്കുന്ന മുല്ല പൂവിന്റെ മണം ആ ക്ലാസ്സിനെ മത്തു പിടിപ്പിച്ചു............
പരീക്ഷ തീരുന്നത് വരെ ഞാന്‍ അവളെ നോക്കി ഇരുന്നു.........
ഇടയ്ക്കെപ്പോഴോ അവള്‍ ഒളി കണ്ണിട്ടു എന്നെ നോക്കി , നമ്മുടെ കണ്ണുകള്‍ പരസ്പരം കണ്ടു .........
പക്ഷെ രണ്ടു പേരും പരസ്പരം ഒന്നും മിണ്ടീല്ല ..പരീക്ഷ കഴിങ്ങു അവള്‍ പോയി
പോകുന്നത് വരെ ഞാന്‍ വഴിയരുകില്‍ കാത്തു നിന്നു ....
പോകുമ്പോള്‍ നാളെ എന്താ വിഷയം എന്ന് അവള്‍ എന്നോട് ചോദിച്ചു. അതിനു മറുപടി പറഞ്ഞു ആ സംസാരം അവിടെ അവസാനിച്ചു.
നീ എന്താ അവളോട് നിന്റെ ആഗ്രഹം പറയാത്ത എന്ന് എന്റെ മനസ്സ് എന്നോട് ചോദിച്ചു .....അതെ നാളെ അവളോട് ഞാന്‍ പറയും.......
പതിവ് പോലെ അവള്‍ വരുന്നതും കാത്തു ഞാനിരുന്നു, അവള്‍ വന്നില്ല!!
ഇന്നലത്തെ പോലെ അവസാന സമയത്തെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു പക്ഷെ കണ്ടില്ല ..........
പരീക്ഷ തീരുന്നത് വരെ കാത്തിരുന്നു അവളെ കണ്ടില്ല, പലരോടും ചോദിച്ചു ആരും കണ്ടില്ല.......................
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അവളെ കുറിച്ച് മാത്രം ആലോചിച്ചു, എന്താണ് അവള്‍ വരാതിരുന്നത് ? എന്തായിരിക്കും സംഭവിച്ചത്? നാളെ എങ്കിലും അവള്‍ വരുമോ?...........
രാവിലെ കോളേജില്‍ ചെന്നപ്പോള്‍ എല്ലാവരും എങ്ങോട്ടോ പോകാന്‍ ഒരുങ്ങുന്നു,
ചോദിക്കാതെ തന്നെ കൂട്ടുകാര്‍ കാര്യം പറഞ്ഞു?
"നീ അറിഞ്ഞില്ലേ നമ്മുടെ പ്രീതി മരിച്ചു" ............
ഒരു ഇടിത്തീ പോലെ ആണ് ആ വാര്‍ത്ത ഞാന്‍ കേട്ടു നിന്നത് ........
എങ്ങനെ മരിച്ചു എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ ഒന്നും പുറത്തു വന്നില്ല? ചോദിക്കാതെ തന്നെ പലരും പറയുന്നത് ഞാന്‍ കേട്ടു
"ആ കുടുമ്പത്തിലെ എല്ലാവരും മരിച്ചു, ആത്മഹത്യ ആണ് എന്ന് പറയുന്നു, മക്കളേം അമ്മേം കെട്ടി ഇട്ടു റബ്ബര്‍ ഷീറ്റ് ഇട്ടു തീ കൊളുത്തി അച്ഛനും അതില്‍ ചാടി മരിച്ചു "
എല്ലാരോടും കൂടെ ഞാനും പോയി, ദൂരെ നിന്നു കണ്ടു......ഇന്നലെ എന്റെ അടുത്തിരുന്ന വെള്ളാരം കണ്ണുള്ള സുന്ദരി കരിഞ്ഞു ഒരു പിടി ചാരം ആയിരിക്കുന്നു , തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തില്‍ കരിഞ്ഞിരിക്കുന്നു
ആ ഇടനാഴികള്‍ക്ക് ഇടയിലൂടെ ഇനി അവള്‍ ഓടി നടക്കില്ല ....ഒളി കണ്ണിട്ടു എന്നെ നോക്കില്ല ..എന്റെ അടുത്തിരുന്നു പരീക്ഷ എഴുതില്ല ..........വരുന്നതും കാത്തു വഴിയിലേക്കു കണ്ണും നട്ടിരിക്കാന്‍ എനിക്കിനി ആരുമില്ല .........
കരയണം എന്നുണ്ടായിരുന്നു പക്ഷെ അതിനു കഴിഞ്ഞില്ല ..........
ദൈവത്തിനു ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കും എന്ന് അമ്മുമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്, എന്റെ ദൈവമേ നീ എന്തിനാണ് ഇവളെ ഇത്ര നേരത്തെ വിളിച്ചത് എന്ന് എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു ........
ഹേ മനുഷ്യ എന്തിനു നീ ഇത് ചെയ്തു എന്ന് ചോദിക്കാന്‍ അവളെ അച്ഛനും ജീവനോടെ ഇല്ല .....പോകാന്‍ നേരം അവളോടായി ഞാന്‍ പറഞ്ഞു "നിന്നെ എനിക്ക് ഇഷ്ടമായിരുന്നു കുട്ടി ഒരുപാട് ഒരുപാട് ഇഷ്ടം, ഇനി ഒരു ജന്മം ഉണ്ടേല്‍ നീ ഈ അച്ഛന്റെ മോളായി ജനിക്കാതെ ഇരിക്കട്ടെ, ആ ജന്മത്തില്‍ മനസ്സിലെ ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം എനിക്കുണ്ടാകട്ടെ"
വൈകി ആണെങ്കിലും ഞാന്‍ പറഞ്ഞത് അവള്‍ സ്വര്‍ഗത്തില്‍ ഇരുന്നു കേള്‍ക്കുന്നുണ്ടാകും .........
കംപ്യൂട്ടറില്‍ മലയാളം വായിക്കാം.
12 years ago
No comments:
Post a Comment