Sunday, July 5, 2009

" അദ്ധ്യാപനത്തിന്റെ പുതു വഴികള്‍"
(some old students from Pakalkury School)
ഞങ്ങളെ വളരെ ഏറെ വേദനിപ്പിക്കുകയും സങ്കടപെടുത്തുകയും ചെയ്ത ഒരു വാര്‍ത്ത‍ കാണാന്‍ ഇട ആയതിനാല്‍ ആണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ ഞങ്ങള്‍ തയ്യാറായത് .......സ്കൂള്‍ അധ്യാപകന്‍ നാട്ടുകാരെ കുത്തി പരിക്കേല്പിച്ചു എന ഒരു വാര്‍ത്ത‍ mathrubhumiyil കാണാന്‍ ഇട ആയി, അത്യന്തം സങ്കടം ഉള്ളതും അതില്‍ ഏറെ ലജ്ജ ഉളവാക്കുന്നതും അയ ഒരു വാര്‍ത്ത‍ ആയിരുന്നു അത്. ഈ ബ്ലോഗില്‍ മുന്‍ കുറിപ്പുകളില്‍ അദ്ധ്യാപകരെ കുറിച്ച് ഞാന്‍ എഴുതിയ ചില നല്ല കാര്യങ്ങള്‍ തിരുത്തി പറയാന്‍ തക്കവണ്ണം ഉള്ള കാര്യങ്ങള്‍ ആണ് നടക്കുന്നതും കേള്‍ക്കാന്‍ കഴിയുന്നതും. വളരെ നല്ല അദ്ധ്യാപകര്‍ ഉള്ളതിനാല്‍ നല്ല പോലെ നടന്നു പോകുന്ന സ്കൂളില്‍ ആണ് പെരുദോഷത്തിനു വേണ്ടി ഇത്തരത്തില്‍ ഉള്ള ചില ആള്‍കാര്‍ ഉള്ളത് ....കുട്ടികളെ പാഠപുസ്തകത്തിനു ഉപരി അവരെ മാനസികമായും സാമൂഹികമായും പോഷിപ്പികുന്നതിനു ഉപകരിക്കണ്ട അധ്യാപകന്‍ ആണ് കത്തിയും കഠാരയും ആയി റോഡില്‍ ഇറങ്ങി നര നായാട്ടു നടത്തുന്നത്. അതും തന്‍റെ അച്ഛനോളം പ്രായം ഉള്ള ഒരു പാവം മനുഷ്യനെ കുത്തി പരിക്കേല്പിച്ചു കൊണ്ട് ആണ് തന്‍റെ പുതിയ അദ്ധ്യാപന രീതി നാട്ടുകാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. ഇത്തരത്തില്‍ആണ് വിദ്യഭാസം പരിപോഷിപ്പിക്കുന്നത് എങ്കില്‍ അതിനെ എതിര്‍ക്കാന്‍ ഈ നാട്ടിലെ നിയമ വ്യവസ്ഥ മതി ആകാതെ വരും, അധ്യാപകര്‍ക്ക് സമൂഹം നല്‍കുന്ന മാന്യത കാത്തു സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല എങ്കില്‍ സമൂഹം അവരെ കൈകാര്യം ചെയ്യാന്‍ ആയി ഇറങ്ങി പുറപ്പെടും.കുട്ടികളും സമൂഹവും എന്നും സ്നേഹത്തോടും ബഹുമാനത്തോട്‌ കൂടി ഓര്‍ക്കുന്ന ഒരു പിടി നല്ല അദ്ധ്യാപകരുടെ ചോരയും നീരും അതിനെ സ്നേഹിക്കുന്ന ഒരു പാട് നാട്ടുകാരുടെ പ്രയത്നം കൊണ്ട് നിര്‍മിച്ചതാണ് ആ സ്കൂള്‍, തന്നോളം പോന്ന കുട്ടികളെ താന്‍ എന്ന് മാത്രം വിളിക്കുന്ന അദ്ധ്യാപകര്‍ പഠിപ്പിച്ച ഒരു സ്കൂള്‍ ആണ് അത്, അവിടെ ആണ് വെട്ടു കത്തിയും മാരക ആയുധങ്ങളും ആയി സ്കൂളില്‍ വരുന്ന അദ്ധ്യാപകര്‍ ഉണ്ട് എന്ന് അറിയാന്‍ കഴിങ്ങത്. കാര്യം എന്ത് തന്നെ ആയാലും ഒരു പാവം മനുഷ്യനെ കുത്തി പരിക്കേല്പിച്ച ആ അധ്യാപകന്‍ ചെയ്തത് മാപ്പ് അര്‍ഹിക്കാന്‍ ആകാത്ത കുറ്റം തന്നെ ആണ്.
ആ സ്കൂളിന്‍റെ തിരു മുറ്റത്തു നിന്നും പഠിച്ചു ഇറങ്ങിയ ഞങ്ങളെ പോലെ ഉള്ള നൂറു കണക്കിന് വിദ്യാര്‍ഥികളുടെ പ്രതിഷേധം ആണ് ഇത് വഴി അറിയിക്കുന്നത്, ഇനിയും ഇത്തരത്തില്‍ ഉള്ള ലീലാവിലാസങ്ങള്‍ ഉണ്ടായാല്‍ മഹാനായ അധ്യാപകാ നിന്നെ നമ്മള്‍ കൈ കാര്യം ചെയും, നമ്മുടെ സ്വപ്നങള്‍ ഉറങ്ങുന്ന ആ മണ്ണില്‍ ഒരു തുള്ളി ചോര വീഴാന്‍ ഒരാളെയും നമ്മള്‍ അനുവദിക്കില്ല അതിനി അധ്യാപകന്‍ ആയാലും അവരുടെ ഒത്താശ പാടുന്ന ചില മേലാളന്മാര്‍ ആയാലും
"...ഓര്‍ക്കുക ഓര്‍ത്താല്‍ നന്ന് ....."
"വളരെ നല്ല പോലെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഇത് വായിക്കുമ്പോള്‍ സങ്കടം തോന്നുന്നു എങ്കില്‍ അവരോടു നമ്മള്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു നിങ്ങള്‍ക്ക് എന്നും നമ്മുടെ മനസ്സില്‍ ദൈവത്തിന്റെ തുല്യം ആയ സ്ഥാനം തന്നെ ആണ് ഉള്ളത്"

No comments:

Post a Comment