അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്‌തുതി
ജെസ്‌മിയുടെ മൂന്നു പതിറ്റാണ്ടു കാലത്തെ അനുഭവങ്ങള്‍ മുന്‍ നിര്‍ത്തി ഡി.സി.ബുക്‌സ്് പ്രസിദ്ധീകരിച്ച ആത്മകഥ 'ആമേന്‍' കേരളീയ വായനാസമൂഹത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. അത്യപൂര്‍വമായ അനുഭവങ്ങളുടെ തീക്ഷ്‌ണതയാല്‍ സമ്പന്നമായ ആമേന്റെ പശ്‌ചാത്തലത്തില്‍ ജെസ്‌മിയുടെ ജീവിതത്തെക്കുറിച്ച് ഒരന്വേഷണം.
ഒരു സ്‌ത്രീയെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ ജീവിത സാഹചര്യമേത്? ഭര്‍ത്താവും കുട്ടികളുമൊത്ത് വ്യവസ്‌ഥാപിത കുടുംബ സങ്കല്‍പ്പത്തിന്റെ ഭാഗമായ ജീവിതം. ഭര്‍ത്താവിന് അവളോടുള്ള സമീപനം പ്രതികൂലമാണെങ്കിലോ? സുരക്ഷാ സങ്കല്‍പ്പം അവിടെ തീര്‍ന്നു. പറക്കമുറ്റിയാല്‍ എല്ലാ ബന്ധങ്ങളും വിട്ടെറിഞ്ഞ് ഓടുന്ന മക്കളുടെ കരങ്ങളില്‍ എന്തു സുരക്ഷിതത്വം? സ്വന്തമായി ഒരു ജോലിയും വരുമാനവും ഉണ്ടായതു കൊണ്ട് മാത്രം ജീവിതം പൂര്‍ണ്ണമാവുമോ? ആദ്ധ്യാത്മിക ജീവിതം ഇതിനെല്ലാം പരിഹാരമായി കണ്ട ധാരാളം സ്‌ത്രീകളുണ്ട്. സിസ്‌റ്റര്‍ അഭയമാരുടെ അനുഭവം ഒരു ഭാഗത്ത്. സന്തോഷ് മാധവന്‍മാര്‍ സൃഷ്‌ടിക്കുന്ന ഭീഷണി മറുവശത്ത്. അശാന്തമായ ഇത്തരം അവസ്‌ഥകള്‍ നിലനില്‍ക്കുമ്പോഴും ദൈവത്തിലുള്ള അചഞ്ചല വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ചില പെണ്‍കുട്ടികള്‍ ആദ്ധ്യാത്മിക ജീവിതത്തില്‍ സമാശ്വാസം കണ്ടെത്തുന്നു.അക്കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയായിരുന്നു മോമി. കേവല സുരക്ഷയേക്കാള്‍ ദൈവത്തിലുള്ള അഗാധ പ്രണയവും ആത്മബന്ധവും കൊണ്ട് അവര്‍ ആ വഴിയില്‍ എത്തിപ്പെടുകയായിരുന്നു. അങ്ങനെ മോമി സിസ്‌റ്റര്‍ ജെസ്‌മിയായി. പിന്നീട് പിഎച്ച്.ഡി.എടുത്ത് ഡോ.ജെസ്‌മിയായി. അപ്പോഴും തന്നെ വേട്ടയാടിക്കൊണ്ടിരുന്ന പ്രതിസന്ധികള്‍ വകവയ്‌ക്കാതെ അവര്‍ സഭാവസ്‌ത്രം നിലനിര്‍ത്തി. ഒടുവില്‍ എല്ലാ അതിര്‍ത്തികളും ലംഘിക്കപ്പെട്ടപ്പോള്‍ അവര്‍ അത് അഴിച്ചുവയ്‌ക്കാന്‍ തീരുമാനിച്ചു. സേവന മനോഭാവവും നിഷ്‌കപടഭക്‌്തിയും കൈമുതലായവര്‍ക്ക് കന്യാസ്‌ത്രീപ്പട്ടം എന്ന ലേബല്‍ ഇല്ലാതെ ദൈവത്തെ കാണാന്‍ സാധിക്കുമെന്ന് അവര്‍ അനുഭവം കൊണ്ട് തിരിച്ചറിഞ്ഞു. ജെസ്‌മിയുടെ മൂന്നു പതിറ്റാണ്ടു കാലത്തെ അനുഭവങ്ങള്‍ മുന്‍ നിര്‍ത്തി ഡി.സി.ബുക്‌സ്് പ്രസിദ്ധീകരിച്ച ആത്മകഥ 'ആമേന്‍' കേരളീയ വായനാസമൂഹത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു കഴി ഞ്ഞു. അത്യപൂര്‍വമായ അനുഭവങ്ങളുടെ തീക്ഷ്‌ണതയാല്‍ സമ്പന്നമായ ആമേന്റെ പശ്‌ചാത്തലത്തില്‍ ജെസ്‌മിയുടെ ജീവിതത്തെക്കുറിച്ച് ഒരന്വേഷണം.ആദ്ധ്യാത്മിക സ്‌ഥാപനങ്ങളെ ഇകഴ്‌ത്തുക ഒരു ഫാഷനായിരിക്കുകയാണ്. ചില ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍നിര്‍ത്തി കാര്യങ്ങളെ സാമാന്യവല്‍ക്കരിക്കുന്ന പ്രവണത നല്ലതാണോ?നമുക്ക് പൊരുത്തപ്പെടാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഉണ്ടാവുമ്പോഴാണ് എത്ര വിശുദ്ധമെന്ന് നമ്മള്‍ കരുതുന്ന സ്‌ഥാപനങ്ങളോടും മാനസികമായ അകല്‍ച്ചയുണ്ടാവുന്നത്. സന്ന്യാസ സമൂഹത്തിന്റെ ഭാഗമായിരുന്ന എന്നേപ്പോലൊരാള്‍ക്ക് അതിനെ ചെറുതാക്കി കാണിക്കുക എന്ന നിക്ഷിപ്‌ത താത്‌പര്യമുണ്ടാവേണ്ട കാര്യമില്ല. ഞാന്‍ കണ്ടറിഞ്ഞ കാര്യങ്ങള്‍ സത്യസന്ധമായി തുറന്നു പറയുന്നു എന്നു മാത്രം.കന്യാസ്‌ത്രീയാവണമെന്ന ആഗ്രഹത്തിന്റെ തുടക്കം?അത് ശരിക്കും ഒരു ദൈവവിളിയുടെ പരിണതഫലമാണ്. ഞങ്ങളൂടെ കുടുംബത്തില്‍ ആരും മഠത്തില്‍ ചേര്‍ന്നിട്ടില്ല. എനിക്കും ചെറുപ്രായത്തില്‍ അങ്ങനൊരു താത്‌പര്യം ഉണ്ടായിരുന്നില്ല. പ്രീഡിഗ്രി കാലയളവിലൊക്കെ ഫാഷനബിളായിരുന്നു ഞാന്‍. വസ്‌ത്രത്തിന് ചേരുന്ന ആഭരണങ്ങള്‍ ഉപയോഗിക്കുന്ന, സിനിമ കാണുന്ന, നോവലുകള്‍ വായിക്കുന്ന പെണ്‍കുട്ടി. വളരെ ജോളിയായ കുടുംബാന്തരീക്ഷം. രാത്രി കുടുംബപ്രാര്‍ത്ഥന കഴിഞ്ഞാലുടന്‍ അപ്പന്‍ ചോദിക്കും"സിനിമക്ക് പോവേണ്ടവര്‍ കൈ പൊക്കുക." ആദ്യം പൊങ്ങുന്ന കൈ എന്റേതാവും. പിറ്റേന്ന് ഉച്ചഭക്ഷണസമയത്ത് അമ്മയുടെ വക സന്‍മാര്‍ഗ ഉപദേശങ്ങളുണ്ട്. "അപ്പനെ വെല്ലുവിളിച്ച ഉമ്മറിന്റെ ഗതി കണ്ടോ?" പ്രേംനസീറിന്റെ ത്യാഗത്തിന് ദൈവം ഫലം കൊടുത്തത് കണ്ടോ? " തീവ്ര ഭൗതികാധിഷ്‌ഠിതമായ ജീവിതശൈലിയില്‍ നിന്നു ദൈവികതയുടെ സവിശേഷാനുഭവത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്? എന്റെ പ്രായത്തിലുള്ള ഒരു കുട്ടിക്ക് എതിര്‍ലിംഗത്തിലുള്ള ഒരാളോട് തോന്നാനിടയുള്ള തീവ്രാനുരാഗം ഞാന്‍ അറിഞ്ഞത് യേശുവില്‍ നിന്നായിരുന്നു. അത്രമേല്‍ തീക്ഷ്‌ണമായി എന്റെ പ്രിയതമന്‍ എന്നെ സ്വാധീനിച്ചിരുന്നു. ഒരു ധ്യാനത്തില്‍ പങ്കെടുത്ത് മടങ്ങിവന്ന ശേഷം ഞാന്‍ അമ്മയോട് മഠത്തില്‍ ചേരാനുള്ള ആഗ്രഹം പറഞ്ഞു. ധ്യാനാവസ്‌ഥയില്‍ തനിക്കും ഇത്തരം വെളിപാടുകള്‍ ഉണ്ടായിട്ടുണ്ടെന്നു പറഞ്ഞ് അമ്മ അതിനെ നിസാരവല്‍ക്കരിച്ചു. ആങ്ങളമാരറിഞ്ഞാല്‍ കളിയാക്കുമെന്നു വരെ പറഞ്ഞു. ഞാന്‍ വിട്ടു കൊടുത്തില്ല:"ഞാന്‍ അവിടുത്തേക്ക് വാക്ക് കൊടുത്തു അമ്മേ"ആ സമയത്ത് ഞങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഫീസ് നല്‍കാന്‍ പോലും നിര്‍വാഹമില്ല. എന്റെ സ്‌കോളര്‍ഷിപ്പ് തുക പോലും വീട്ടാവശ്യത്തിന് ചെലവഴിക്കുകയാണ്. പണ്ട് ഞങ്ങളുടെ ഇടവക വികാരിയായിരുന്ന ബിഷപ്പ് കുണ്ടുകുളം സഹായിക്കാമെന്ന് സമ്മതിച്ചു. ഹൃദയാലുവായ അദ്ദേഹം ഫീസിനുള്ള 15രൂപ 50 പൈസ കൃത്യമായി കവറിലിട്ട് തന്നുവിടും. ആദ്ധ്യാത്മിക മേഖലയില്‍ മനസാക്ഷിയുള്ളവരുമുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തിയ ആദ്യത്തെ വ്യക്‌തി ആദരണീയനായ കുണ്ടുകുളം തിരുമേനിയാണ്.കന്യാസ്‌ത്രീയാവാനുള്ള തീരുമാനം നടപ്പാവുന്ന ഘട്ടത്തില്‍ എന്തായിരുന്നു കുടുംബത്തിന്റെ പ്രതികരണം?അപ്പന്‍ കരയുകയായിരുന്നു. ഒന്നാം റാങ്ക് വാങ്ങി പ്രീഡിഗ്രി പാസായ ഞാന്‍ കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു. കുഞ്ഞാങ്ങളയൊക്കെ ബഹളമുണ്ടാക്കി. ഞങ്ങളുടെ കൂട്ടത്തില്‍ ആരും എടുക്കാത്ത തീരുമാനമാണിത്. ആത്മീയകാര്യങ്ങള്‍ അന്യമായ അന്തരീക്ഷമായിരുന്നു ഞങ്ങളുടേത്. കൗതുകമത്രയും സദ്യയും മദ്യസേവയും നടത്തുന്നതിലായിരുന്നു. ഓരോ ചടങ്ങ് കഴിയുമ്പോഴും ഞങ്ങള്‍ പരസ്‌പരം തിരക്കും അടുത്ത ആഘോഷം എന്നാണ്? കന്യാസ്‌ത്രീ സമൂഹത്തെക്കുറിച്ചുള്ള എന്റെ ധാരണകള്‍ ബാലിശമായിരുന്നു. എന്റെ ഒരു സംശയം കേട്ട് അമ്മ പൊട്ടിചിരിച്ചു.സംശയം..?"അമ്മേ, ഈ കന്യാസ്‌ത്രീകളുടെ മാറിടം മുറിച്ചു നീക്കുന്ന ഓപ്പറേഷന്‍ ചെയ്യുമ്പോള്‍ ഒരുപാട് വേദനിക്കില്ലേ?"അമ്മ ചോദിച്ചു.:"നീ സിസ്‌റ്റര്‍ ജോര്‍ജിയയുടെ മാറിടം ശ്രദ്ധിച്ചിട്ടില്ലേ?"ഞാനതൊന്നും ശ്രദ്ധിച്ചിരുന്നില്ല. എന്റെ അഭിപ്രായത്തില്‍ കന്യാസ്‌ത്രീകള്‍ക്ക് ആ അവയവം നിലനിര്‍ത്തേണ്ട കാര്യമില്ല. സത്യത്തില്‍ കന്യാസ്‌ത്രീ സമൂഹത്തിന്റെ ജീവിതരീതിയെക്കുറിച്ച് ഒന്നും എനിക്കറിയില്ലായിരുന്നു. ഞാന്‍ മഠത്തില്‍ ചേരാന്‍ ആഗ്രഹിച്ചത് എന്റെ ഈശോ വിളിച്ചതു കൊണ്ട് മാത്രമായിരുന്നു.സ്വപ്‌നം കണ്ട വിധം ആദ്ധ്യാത്മികതയുടെ മഹനീയാന്തരീക്ഷം അനുഭവവേദ്യമായോ?സന്യാസപഠനകാലത്ത് ഞാന്‍ ഒരു ഡിഗ്രി സ്‌റ്റുഡന്റ് കൂടിയായിരുന്നു. വിമന്‍സ് കോളജ് ആയിരുന്നതു കൊണ്ട് ആണ്‍കുട്ടികളുമായി കാണാനോ അടുക്കാനോ സാഹചര്യം ഉണ്ടായിരുന്നില്ല. സ്വാഭാവികമായും പലരും സ്വവര്‍ഗാനുരാഗികളായി തീര്‍ന്നു. ഡിഗ്രിക്ക് പഠിക്കുന്ന ഒരു കുട്ടിയും ഒരു പ്രീഡിഗ്രി കുട്ടിയും തമ്മിലുള്ള കാണാന്‍ പാടില്ലാത്ത രംഗങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നു.അങ്ങിനെയൊന്ന് കണ്ടിട്ടേയില്ലെന്ന് സ്വയം സമാധാനിപ്പിച്ചു കൊണ്ട് ഞാന്‍ പിന്‍വാങ്ങി. മഠത്തിന്റെ ആവൃതിയിലേക്ക് പ്രവേശിച്ചശേഷവും ഇത്തരം കാര്യങ്ങള്‍കാണാനിടയായപ്പോള്‍ വിഷമം തോന്നി. മിക്കവാറും എല്ലാ കന്യാസ്‌ത്രീകളും ജോഡികളായിരുന്നു. ഊണിലും ഉറക്കത്തിലും മുതല്‍ കുളിമുറിയില്‍ വരെ. അരുതാത്ത പലതും ഇതിനിടയില്‍ സംഭവിച്ചു കൊണ്ടേയിരുന്നു. എല്ലാം ഈശോയില്‍ സമര്‍പ്പിച്ച് ഞാന്‍ എന്റെ ശരികളുമായി മുന്നോട്ട് നീങ്ങി.അക്കാലത്ത് ഒരു ധ്യാനത്തില്‍ ധ്യാനഗുരുവായി എത്തിയത് ഒരു ഫാദറായിരുന്നു. അദ്ദേഹത്തിന്റെ ഭക്‌തിനിര്‍ഭരമായ പ്രഭാഷണത്തില്‍ മുഴുകിയിരിക്കുമ്പോഴാണ് ഒരു സിസ്‌റ്റര്‍ പറയുന്നത്."ഞങ്ങളെല്ലാം വിഷമിച്ചിരിക്കുകയാണ്. കൂടിക്കാഴ്‌ചക്ക് തനിച്ച് പോയവരെയെല്ലാം ആ ഫാദര്‍ ചുംബിച്ചു."ആ സന്ദര്‍ഭത്തെ നേരിടാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. എന്നെയും ഫാദര്‍ ചുംബിക്കാന്‍ ഒരുങ്ങി. ഞാന്‍ താത്‌പര്യമില്ലെന്ന് തുറന്നു പറഞ്ഞു. മറ്റ് പെണ്‍കുട്ടികള്‍ ഇതു പോലെ പ്രതികരിക്കാത്തതാണ് പ്രശ്‌നമെന്ന് എനിക്ക് തോന്നി. മറ്റുള്ളവര്‍ക്ക് ഇക്കാര്യത്തിലുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹം വേദപുസ്‌തകം തുറന്ന് ചില ഉദ്ധരണികള്‍ കാണിച്ചു തന്നു.നിങ്ങള്‍ വിശുദ്ധ ചുംബനത്തില്‍ അന്യോന്യം അഭിവാദ്യം ചെയ്യുവിന്‍(1,കോറിന്തോസ് 16;20)വിശുദ്ധചുംബനം കൊണ്ട് എല്ലാ സഹോദരേയും അഭിവാദ്യം ചെയ്യുവിന്‍"(1 തെസലോണിയര്‍ 5;26)മതങ്ങളും മതനിയമങ്ങളും മാനുഷികതക്ക് പരമപ്രാധാന്യം നല്‍കണമെന്ന് വിശ്വസിക്കുന്ന എനിക്ക് ഒരു നിയമം ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ സഭാവസ്‌ത്രം ധരിച്ച് പൂര്‍ണ്ണമായും കന്യാസ്‌ത്രീയാവുന്ന ചടങ്ങിന്റെ തലേന്ന് ജന്മം നല്‍കിയ സ്വന്തം മാതാപിതാക്കളെ കാണാന്‍ കൂടി അനുവാദമില്ല.ആദ്ധ്യാത്മികത പോലെ എനിക്ക് സന്തോഷം കിട്ടുന്ന മേഖലയായിരുന്നു അധ്യാപനവും. എല്ലാ കോഴ്‌സും റാങ്കോടെ പാസാവുമ്പോള്‍ മനസില്‍ ആ സ്വപ്‌നം മാത്രമായിരുന്നു. കോളേജില്‍ ഒരു നല്ല അദ്ധ്യാപികയെന്ന് പേരെടുക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്നത് സ്വാഭാവികം. എന്നാല്‍ മദര്‍ സുപ്പീരിയര്‍ ആ റോള്‍ ഏറ്റെടുത്തതോടെ ഞാന്‍ വിഷമത്തിലായി. അവര്‍ എപ്പോഴും എന്നില്‍ കുറ്റം കണ്ടെത്തിക്കൊണ്ടേയിരുന്നു. മുതിര്‍ന്ന മറ്റ് കന്യാസ്‌ത്രീകളും എനിക്കെതിരെ കരുക്കള്‍ നീക്കി. ഒരിക്കല്‍ ബിഷപ്പ് കുണ്ടുകുളം തുറന്നു പറഞ്ഞു. "മഠത്തിലെ ഏറ്റവും ഹീനമായ കാര്യം കന്യാസ്‌ത്രീകള്‍ക്കിടയിലെ "പ്രത്യേക സ്‌നേഹം" ആണെന്നാണ് ധാരണ. അതിനേക്കാള്‍ വിനാശകാരിയായി എനിക്ക് തോന്നുന്നത് നിങ്ങള്‍ക്കിടയിലെ പരസ്‌പര വിദ്വേഷമാണ്."പ്രത്യേക സ്‌നേഹം..?ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന പോലെ ഊണിലും ഉറക്കത്തിലും എല്ലാ അര്‍ത്ഥത്തിലും ഒരുമിച്ച് കഴിയുന്ന ജോടികളെക്കുറിച്ചാണ് വിവക്ഷ.എല്ലാവരും മോശക്കാര്‍, ഞാന്‍ മാത്രം നല്ലത്, എന്ന അനാരോഗ്യപരമായ ധ്വനിയില്ലേ?ഒരിക്കലുമില്ല പരിശുദ്ധരും പുണ്യവതികളുമായ എത്രയോ കന്യാസ്‌ത്രീകളും പുരോഹിതന്‍മാരുമുണ്ട്. അനീതികള്‍ കണ്ടിട്ടും പ്രതികരിക്കാന്‍ ധൈര്യമില്ലാത്തതു കൊണ്ട് അവര്‍ എല്ലാം സഹിക്കുക യാണ്. അക്കൂട്ടത്തില്‍ ഒരാളായിരുന്നു സിസ്‌റ്റര്‍ മരിയ. അശ്‌ളീലമായ ഒന്നും തന്നെ ചിന്തിക്കാത്ത തികഞ്ഞ ദൈവഭക്‌തിയുള്ള സ്‌ത്രീ.സ്വാഭാവികമായും ഞങ്ങള്‍ തമ്മില്‍ ഒരടുപ്പമുണ്ടായി. പക്ഷെ ഞങ്ങളൂടെ ബന്ധത്തില്‍ അരുതാത്തത് കണ്ടെത്താന്‍ ചിലര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു. അതിനു ശേഷം ഞങ്ങള്‍ ഒരുമിച്ച് നടക്കാന്‍ കൂടി മടിച്ചു. അതേ സമയം ദാരിദ്ര്യ വ്രതമെടുത്ത ചില കന്യാസ്‌ത്രീകള്‍ സ്വന്തം വീട്ടിലേക്കും ബന്ധുവീട്ടിലേക്കും വിലപിടിച്ച സാധനങ്ങളും പണവും രഹസ്യമായി കൊണ്ടുപോവുന്ന കാഴ്‌ച ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്.ചില അടക്കംപറച്ചിലുകളില്‍ പറയപ്പെടും പോലെ സദാചാര വിരുദ്ധമായ കാര്യങ്ങള്‍ മഠത്തിന്റെ അന്തരീക്ഷത്തിലും നടക്കുന്നുണ്ടോ? വിമി എന്നൊരു സിസ്‌റ്റര്‍ ഹോസ്‌റ്റല്‍ വാര്‍ഡനായിരിക്കുന്ന സമയത്ത് ഹോസ്‌റ്റലിലെ ഒരു കുട്ടിയുമായി അനാശാസ്യ ബന്ധത്തിന് പിടിക്കപ്പെട്ട കഥ ഞാനും കേട്ടിരുന്നു. രാത്രിയില്‍ ചെറുക്കന്മാര്‍ പുറത്തു നിന്നും വിളിച്ചു കൂവുക പതിവായിരുന്നു.എന്റെ വിദ്യാര്‍ത്ഥിനിയായിരുന്ന മാലു എന്ന കുട്ടിയായിരുന്നു അവരുടെ പ്രേമഭാജനം.മാലു പഠനം കഴിഞ്ഞ് പോയതോടെ വിമി എന്റെ പിന്നാലെയായി. പേജുകള്‍ നിറയെ പ്രണയലേഖനം എഴുതി എന്റെ നമസ്‌കാര പുസ്‌തകത്തില്‍ വയ്‌ക്കും.ആ കത്തുകള്‍ കാണുമ്പോള്‍ എന്നെ കിടുകിടെ വിറയ്‌ക്കും. ഞാനത് കീറീക്കളയും. തിരിച്ച് സ്‌നേഹം കൊടുക്കാത്തതു കൊണ്ട് വിമിക്ക് എന്നോട് പകയായി. പ്രതികാരമെന്നോണം അവര്‍ അക്രമാസക്‌തയാവാന്‍ തുടങ്ങി. അനുരഞ്‌ജനമെന്ന നിലയില്‍ അവരോട് സഹകരിക്കാന്‍ സിസ്‌റ്റേഴ്‌സ് സൂചിപ്പിച്ചു. മറ്റ് പോംവഴികളില്ലാതെ കുറച്ചു കാലം സഹകരിക്കേണ്ടി വന്നു. ഗര്‍ഭിണിയാവാതിരിക്കാനാണ് താന്‍ ഇതൊക്കെ ചെയ്യുന്നതെന്നും കൂട്ടുകാരിയായ സിസ്‌റ്റര്‍ ഗര്‍ഭം ധരിക്കാത്തത് എന്തു കൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും വിമി പറഞ്ഞു. എനിക്കൊരിക്കലും ഉള്‍ക്കൊളളാന്‍ കഴിയാത്ത കാര്യങ്ങളായിരുന്നു ഇത്. കുറ്റബോധം കൊണ്ട് ഞാന്‍ മാനസികമായി തകര്‍ന്നു.ഒടുവില്‍ ഒരു സീനിയര്‍ പുരോഹിതനെ കണ്‍സള്‍ട്ട് ചെയ്യാന്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. ഞാന്‍ പറഞ്ഞു. "ഫാദര്‍ ഇത് സഹിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. ഇത്തരം കാര്യങ്ങള്‍ ഞാന്‍ ആസ്വദിക്കുന്നില്ല."വിമിയില്‍ നിന്നും രക്ഷപ്പെടാനായി ഒരു സ്‌ഥലം മാറ്റത്തിനുള്ള അപേക്ഷയുമായി ഞാന്‍ മദര്‍ പ്രൊവിന്‍ഷ്യലിനെ സമീപിച്ചു. സ്‌ഥലംമാറ്റ ഉത്തരവു കണ്ട് വിമി അലറി. "ഞാന്‍ നിന്നെ വിട്ട് എവിടേക്കും പോവില്ല"ഞങ്ങളുടെ മുന്നില്‍ വച്ച് സിസ്‌റ്റര്‍ വിമി മദര്‍ പ്രൊവിന്‍ഷ്യലിനെ ചീത്ത വിളിക്കാന്‍ തുടങ്ങി.എന്നിട്ട് അവര്‍ എന്നോട് പറഞ്ഞു."ദയവു ചെയ്‌ത് ജെസ്‌മി ആ കെമിസ്‌ട്രി ലാബില്‍ ചെന്ന് അറ്റന്‍ഡറെ കണ്ട് കുറച്ച് വിഷം വാങ്ങിവരൂ"അതുവരെ സംയമനം പാലിച്ചു നിന്ന ഞാന്‍ പൊട്ടിത്തെറിച്ചു. "ഒരു കന്യാസ്‌ത്രീയാണെന്നു പറയാന്‍ നിനക്ക് നാണമില്ലേ? നീ ദൈവത്തില്‍ വിശ്വസിക്കുന്നില്ലേ? മേലില്‍ ഇത്തരം കാര്യത്തിന് എന്റെ അടുക്കല്‍ വന്നേക്കരുത്. ഞാന്‍ നിന്നെ വെറുക്കുന്നു."മാനുഷികതയ്‌ക്ക് നിരക്കാത്ത മറ്റ് എന്തെങ്കിലും അനുഭവങ്ങള്‍?എം.ഫില്‍ ന് പഠിക്കുന്ന അവസരത്തില്‍ എന്റെ അപ്പന്‍ മരണക്കിടക്കയിലാണ്. ഒപ്പം നിന്ന് ശുശ്രൂഷിക്കാന്‍ അനുവാദം ഇല്ലാത്തതു കൊണ്ട് വല്ലപ്പോഴും പോയി കാണും. മദര്‍ സുപ്പീരിയറിന് അത് ഇഷ്‌ടമില്ല. ഇനി ഇക്കാര്യം പറഞ്ഞ് എന്റെ മുന്നില്‍ വന്നേക്കരുതെന്ന് അവര്‍ താക്കീത് നല്‍കീ.പരീക്ഷയുടെ തലേന്ന് അപ്പനെ കണ്ട് അനുഗ്രഹം വാങ്ങണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല. പിറ്റേന്ന് അപ്പന്റെ മരണ വാര്‍ത്തയാണ് കേള്‍ക്കുന്നത്. ആ രാത്രി അപ്പന്റെ മൃതദേഹത്തിന് കാവലിരിക്കാന്‍ പോലും അനുവദിച്ചില്ല. പണ്ടത്തെ നിയമപ്രകാരം മാതാപിതാക്കളുടെ മൃതദേഹം കാണാന്‍ പോലും കന്യാസ്‌ത്രീകളെ അനുവദിച്ചിരുന്നില്ലത്രെ. അധമവികാരങ്ങള്‍ക്കതീതരാവേണ്ട ദൈവത്തിന്റെ മണവാട്ടികള്‍ക്ക് താങ്കള്‍ പറയുന്ന മാതിരി അസൂയയുണ്ടോ?പുറത്തു നിന്ന് നോക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം. സത്യത്തെ മുഖാമുഖം കണ്ടതാണ് ഞാന്‍. മികച്ച അദ്ധ്യാപിക,എം.ഫില്‍ ന് ഒന്നാം റാങ്ക്, പാഠ്യേതര വിഷയങ്ങളിലും കഴിവുകള്‍..പല തരത്തിലും എനിക്ക് പ്രാമുഖ്യം ലഭിക്കുന്നു എന്ന് കണ്ടതോടെ മദര്‍ പ്രൊവിന്‍ഷ്യലായ ക്‌ളൗഡിയക്ക് അസൂയയായി. റാങ്ക് കിട്ടിയ വിവരം പറഞ്ഞപ്പോള്‍ ക്രോധത്തോടെ അവര്‍ ചോദിച്ചു."നിനക്ക് എങ്ങനെ ഒന്നാം റാങ്ക് കിട്ടി?" ഞാന്‍ പി.എച്ച്‌ഡി്.ക്ക് പോവാന്‍ ശ്രമിച്ചതോടെ അവരുടെ എല്ലാ നിയന്ത്രണങ്ങളും തകര്‍ന്നു. പല തരത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ എനിക്ക് ഭ്രാന്താണെന്ന് വരുത്തി തീര്‍ക്കാനായി ശ്രമം. എന്നെ കാണാന്‍ വന്ന അമ്മയോട് ഞാന്‍ എന്റെ വിഷമങ്ങള്‍ പറഞ്ഞു. ഈശോയുടെ പേരില്‍ എല്ലാം സഹിക്കാന്‍ അമ്മ ഉപദേശിച്ചു. ഒരു ദിവസം നിര്‍ബന്ധപൂര്‍വം അവരെന്നെ മനശാസ്‌ത്രജ്‌ഞന്റെ അടുക്കലെത്തിച്ചു. ഞാന്‍ ഉറക്കെ കരഞ്ഞു കൊണ്ട് ഓടി രക്ഷപ്പെട്ടു. മഠത്തിലെ മുറിക്കുള്ളില്‍ കടന്ന് വാതിലടച്ചു.പിറ്റേന്ന് ഫോണ്‍ വിളിച്ചപ്പോള്‍ അമ്മ എന്നെ സമാധാനിപ്പിച്ചു."മോളേ അവരോട് പറയണം.നിന്റെ അഛന്‍ മാത്രമേ മരിച്ചിട്ടുള്ളു. അമ്മ ജീവിച്ചിരിപ്പുണ്ടെന്ന്. ഇല്ലാത്ത രോഗത്തിന്റെ പേരില്‍ എന്റെ മോളെ ക്രൂശിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ അവര്‍ക്കെതിരെ കേസ് കൊടുക്കുമെന്ന്." എല്ലാ പരീക്ഷകളും റാങ്ക് വാങ്ങി ജയിച്ച, കോളേജ് പ്രിന്‍സിപ്പലായി സേവ നമനുഷ്‌ഠിച്ച എനിക്ക് മനോരോഗമാണെന്ന് സ്‌ഥാപിക്കാന്‍ ശ്രമിച്ചവരുടെ മനസിനെക്കുറിച്ച് ഒന്നോര്‍ക്കൂ.കേവലം അസൂയ കൊണ്ടുമാത്രം അത്ര വലിയ കടുംകൈക്ക് മുതിരുമോ?എന്റെ തുറന്നു പറച്ചിലുകളും നേര്‍വഴികളും അധികാരികളുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് അവര്‍ ഭയപ്പെട്ടിരിക്കാം. ഭ്രാന്തിയായി മുദ്രകുത്തി കഴിഞ്ഞാല്‍ ഞാന്‍ പറയുന്നതത്രയും അസംബന്ധമായി വ്യാഖ്യാനിക്കാമല്ലോ? അധികാരികളുടെ ചില ചെയ്‌തികള്‍ ഞാന്‍ ചോദ്യം ചെയ്‌തതിന്റെ പ്രതികാരം കൂടിയായിരുന്നു അത്. ആ സാഹചര്യത്തെ എങ്ങനെ നേരിട്ടു?മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രാര്‍ത്ഥനക്ക് പോയി. തിരിച്ചു വന്ന ശേഷം പലതിനോടും കണ്ണടക്കാന്‍ ശീലിച്ചു. പ്രിന്‍സിപ്പല്‍ നടത്തുന്ന ധൂര്‍ത്തും ധനദുര്‍വിനിയോഗവും കണ്ടില്ലെന്ന് നടിച്ചു. ലൈബ്രേറിയന്‍ സിസ്‌റ്ററോടും അറ്റന്‍ഡര്‍ പെണ്‍കുട്ടിയോടുമുള്ള പ്രിന്‍സിപ്പലിന്റെ "പ്രത്യേക സ്‌നേഹവും" അറിയാത്തതായി ഭാവിച്ചു.പ്രതികാരം അവിടം കൊണ്ട് അവസാനിച്ചോ?.എങ്കില്‍ എത്ര നന്നായിരുന്നു. ക്രൂരതയുടെ എല്ലാ അതിര്‍ത്തികളും ലംഘിക്കപ്പെട്ട ഒരനുഭവം മറക്കാന്‍ വയ്യ. സദാചാരപരമായി വിശുദ്ധിയുള്ള ഒരു സുപ്പീരിയര്‍ മഠത്തിലേക്ക് വന്നപ്പോള്‍ ഞാന്‍ സന്തോഷിച്ചു. പക്ഷേ മാനുഷികത തൊട്ടു തീണ്ടിയിട്ടില്ലാത്ത വിലക്കുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് അവര്‍ എന്നെ ഞെട്ടിച്ചു. എന്റെ അമ്മയുടെ അറുപതാം പിറന്നാള്‍ വീട്ടില്‍ ആഘോഷിക്കാന്‍ എല്ലാ മക്കളും അമ്മയെ ക്ഷണിച്ചു. പക്ഷേ എല്ലാവരും കൂടി എന്റെ അടുത്ത് വന്ന് കുര്‍ബാന കൂടി സിസ്‌റ്റേഴ്‌്സിന് ബ്രേക്ക് ഫാസ്‌റ്റ് കൊടുത്ത് കേക്ക് മുറിച്ച് ആഘോഷിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. തലേന്ന് അമ്മ സുപ്പീരിയറെ കണ്ട് അനുവാദത്തിന് അപേക്ഷിച്ചെങ്കിലും നിഷ്‌കരുണം തള്ളി.ഒടുവില്‍ പുത്തന്‍പള്ളിയില്‍ കുര്‍ബാന കൂടി കേക്ക് മുറിക്കാന്‍ പോയി. കേക്ക് മുറിക്കാനുള്ള സ്‌ഥലത്തിനായി അമ്മ കപ്യാരോട് യാചിക്കുന്ന കാഴ്‌ച കണ്ട് ഞാന്‍ കരഞ്ഞു. പിന്നീടൊരിക്കല്‍ ഒരു സിസ്‌റ്ററിന്റെ മാതാപിതാക്കളുടെ വിവാഹവാര്‍ഷികം മഠത്തിലെ ഊട്ടുപുരയില്‍ വച്ച് സദ്യയടക്കം ആഘോഷിക്കാന്‍ അനുവദിക്കുന്നത് കണ്ടപ്പോഴും വല്ലാത്ത വിഷമം തോന്നി.ഇത്തരം വിവേചനങ്ങള്‍ കാണുമ്പോള്‍ ജെസ്‌മിക്ക് എന്തോ കുഴപ്പമുള്ളതായി സംശയിച്ചുകൂടെ?സംശയിക്കാം. സംശയം സത്യമാവണമെന്നില്ലല്ലോ? ഒരു സിസ്‌റ്ററുടെ ഗര്‍ഭപാത്രം നീക്കുന്ന ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ മദര്‍ സുപ്പീരിയര്‍ എന്നോടു പറഞ്ഞ കമന്റ ് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. "ഗര്‍ഭപാത്രം കളഞ്ഞത് നന്നായി. അല്ലെങ്കില്‍ അവള്‍ രാത്രി ഓരോത്തിടത്ത് പോവുമ്പോള്‍ ഞാന്‍ ഭയപ്പെടുമായിരുന്നു."ആ സിസ്‌റ്ററെ ഒരു ഉന്നതന്റെ മുറിയില്‍ നിന്നും കയ്യോടെ പിടി കൂടിയ കഥയും അവര്‍ വിശദീകരിച്ചു. ഇത്തരം കാര്യങ്ങള്‍ക്ക് എന്നെ കിട്ടുന്നില്ല എന്നതാണ് എന്റെ കുഴപ്പം. ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച ആമേന്‍ എന്ന ജെസ്‌മിയുടെ ആത്മകഥ സ്‌ഫോടനാത്മകമാണ്. അത്ര തീക്ഷ്‌ണമായി എല്ലാം തുറന്നെഴുതാനുള്ള ധൈര്യം എങ്ങനെ കിട്ടി?സത്യം തുറന്നു പറയാന്‍ മടിക്കേണ്ടതുണ്ടോ? പിന്‍ തലമുറക്ക്, നമുക്ക് സംഭവിച്ച പാളിച്ചകള്‍ ഒഴിവാക്കി മുന്നോട്ടു പോവാന്‍ അത് ഉപകരിച്ചെങ്കിലോ? ഏതൊരു മനുഷ്യ ജീവിക്കും ബാധകമായ പ്രണയം, തുടങ്ങിയ നൈസര്‍ഗിക വികാരങ്ങള്‍ക്കെല്ലാം അതീതയാണെന്നാണോ?എത്ര വലിയ വ്രതനിഷ്‌ഠയുള്ളവരുടെ മനസും ചില സന്ദര്‍ഭങ്ങളില്‍ ചാഞ്ചാടാം. ഭക്‌തിഗാന കാസറ്റിന്റെ റെക്കാര്‍ഡിങ്ങിനായി എറണാകുളത്തു പോയപ്പോള്‍ പരിചയപ്പെട്ട ഗോവിന്ദ് സമയം പാഴാക്കി കളയുന്നതു കണ്ട് ഞാന്‍ വഴക്ക് പറഞ്ഞു. എന്റെ കോപം കൗതുകമായെടുത്ത് അയാള്‍ പേര് ചോദിച്ചു. ജെസ്‌മി എന്ന പേര് ജീസസും ഞാനും എന്ന അര്‍ത്ഥത്തിലാണെന്ന് പറഞ്ഞപ്പോള്‍ എടുത്തടിച്ചതു പോലെ അയാള്‍ ചോദിച്ചു."ജീസസിന്റെ പേരിന് പകരം എന്റെ പേര് വയ്‌ക്കാമോ?" ദൈവത്തെ തൊട്ടു കളിക്കുന്നത് തീക്കളിയാണ്‌ട്ടോ.." ഞാന്‍ മറുപടി കൊടുത്തു. അതിനു ശേഷം സദാസമയവും ഗോവിന്ദ് എന്റെ പിന്നാലെയായി. അയാള്‍ക്ക് ഞാന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ വീതം വേണം. തലവേദനക്ക് എന്റെ മരുന്ന് വേണം. മഴയത്ത് ഞാന്‍ കുടയുമായി നിന്നപ്പോള്‍ ഓടി വന്ന് എന്റെ കുടയില്‍ നിന്നു.വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം തന്റെ ആത്മസഖിയെ കണ്ടെത്തിയിരിക്കുന്നു എന്നാണയാളുടെ ഭാഷ്യം. ഞാന്‍ ചോദിച്ചു."എപ്പോള്‍ തുടങ്ങി ഈ അസുഖം?""കണ്ടപ്പോള്‍ തുടങ്ങി" വളരെ പച്ചയായി അയാള്‍ പറഞ്ഞു.ഞാന്‍ ചിരിച്ച് തമാശയായി തള്ളി. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാന്‍ ഗോവിന്ദന്റെ സ്‌നേഹപൂര്‍വമായ പെരുമാറ്റത്തെക്കുറിച്ച് ഓര്‍ത്തു. അങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമാണ്. ഞാന്‍ പുഞ്ചിരിയോടെ മുറിയിലെ ക്രൂശിത രുപത്തിലേക്ക് നോക്കി. പെട്ടെന്ന് ഞാന്‍ ആ ഇഷ്‌ടത്തെ ഈശോ എന്ന വലിയ കടലില്‍ ഒഴുക്കി. അങ്ങയുടെ സ്‌നേഹപ്രവാഹത്തിനു മുന്നില്‍ ഈ ഗോവിന്ദന്‍ ആര് എന്ന മട്ടില്‍ നിസാരവല്‍ക്കരിച്ചു.മറ്റൊരിക്കല്‍, എന്റെ പ്രമോഷനോടനുബന്ധിച്ച് ബാംഗ്‌ളൂരില്‍ ഒരു റിഫ്രഷര്‍ കോഴ്‌സില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. സത്രീകളെ നോക്കുക പോലും ചെയ്യാത്ത, തന്റെ വിശുദ്ധിയും ബ്രഹ്‌മചര്യവും കൊണ്ടു ശ്രദ്ധേയനായ പുരോഹിതനാണ് ചുമതല. അതിരാവിലെ ഞാന്‍ ചെന്നിറങ്ങുമ്പോള്‍ അദ്ദേഹം അക്ഷമനായി ബാംഗ്‌ളൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു. സ്വതവെ ഒതുങ്ങിയ പ്രകൃതക്കാരനായ അദ്ദേഹം അതിഗാഡമായി ആലിംഗനം ചെയ്‌താണ് എന്നെ സ്വീകരിച്ചത്. അദ്ദേഹം എന്നെ 'ലാല്‍ബാഗി'് ലേക്ക് കൊണ്ടുപോയി. അവിടെ മരത്തണലില്‍ ജോടി ചേര്‍ന്നിരിക്കുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കാണിച്ചു തന്ന് ശാരീരിക ബന്ധത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചപ്പോള്‍ എനിക്ക് ആകെ അമ്പരപ്പായി. കാപ്പി കുടിക്കാനായി അദ്ദേഹം എന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി ഗാഡമായി ആലിംഗനം ചെയ്‌തു. ശരീരഭാഗങ്ങളില്‍ സ്‌പര്‍ശിച്ചു. അല്‍പ്പസമയത്തേക്ക് വല്ലാത്ത ഒരാകാംക്ഷ എന്നെ പൊതിഞ്ഞു. അബോധമായ ഏതോ പ്രേരണക്ക് വഴങ്ങി ഒരു നിമിഷം ചില അരുതായ്‌മകള്‍ക്ക് ഞാന്‍ വിധേയയായി. അപ്പോഴും അതിരുകള്‍ കടക്കാതെ ഞാന്‍ സ്വയം രക്ഷിച്ചു. ഇന്നും കഠിനമായ കുറ്റബോധത്തോടെയേ ആ സംഭവം എനിക്ക് ഓര്‍ക്കാന്‍ കഴിയൂ.മഠവും സഭാവസ്‌ത്രവും ഉപേക്ഷിക്കാനുള്ള പ്രേരണ ഇത്തരം അനുഭവങ്ങളാണോ?മാത്രമല്ല ഒരു സിസ്‌റ്ററുടെ ചേച്ചിയുടെ കല്യാണാവശ്യത്തിന് പതിനായിരം രൂപയുടെ കുറവ് വന്നപ്പോള്‍ ഞാനും അവരും ചേര്‍ന്ന് കാലു പിടിച്ച്‌് പറഞ്ഞിട്ടും സഹായിക്കാന്‍ മദര്‍ കൂട്ടാക്കിയില്ല.അതുപോലെ ഒട്ടേറെ അനുഭവങ്ങള്‍. ആരെയും ഞാന്‍ കുറ്റപ്പെടുത്തുകയല്ല. സഭയെയും പുരോഹിതന്‍മാരെയും അങ്ങേയറ്റം ബഹുമാനത്തോടെയാണ്‌് ഇപ്പോഴും കാണുന്നത്. ചില അപചയങ്ങളോട് മാത്രമാണ് എതിര്‍പ്പ്. ഇത്തരം മൂല്യച്യുതികള്‍ക്ക് കാരണമായി എനിക്ക് തോന്നുന്നത് സ്വത്തുക്കള്‍ വാരിക്കൂട്ടാനുള്ള അമിതത്വരയാണ്. വാണിജ്യ താത്‌പര്യങ്ങള്‍ കടന്നു വരുമ്പോള്‍ ആദ്ധ്യാത്മികതയുടെ തീവ്രത കുറയും. പണം ക്രമാതീതമായി കുമിഞ്ഞുകൂടുമ്പോള്‍ സുഖഭോഗങ്ങളോട് താത്‌പര്യമേറുക സ്വാഭാവികം.ബ്രഹ്‌മചര്യം അടക്കമുള്ള ആദ്ധ്യാത്മികതയുടെ അനിവാര്യതകളില്‍ മങ്ങലേല്‍ക്കും. എങ്കില്‍ പിന്നെ ഭൗതികജീവിതം വിട്ട് ആദ്ധ്യാത്മികതയിലേക്ക് വരേണ്ടിയിരുന്നോ? അഥവാ വിശുദ്ധ വസ്‌ത്രം ഉപേക്ഷിച്ച് പഴയ ജീവിതത്തി േലക്ക് മടങ്ങാനുള്ള മാന്യതയെങ്കിലും കാണിക്കണ്ടേഎന്റേതായ വിയോജിപ്പുകമൂലം സഭാവസ്‌ത്രംഉപേക്ഷിച്ച് സാരിയിലേക്കും ചുരീദാറിലേക്കും മാറിയെങ്കിലും മനസുകൊണ്ടും ശരീരം കൊണ്ടും ഞാനിപ്പോഴും ദൈവത്തെ അതിന്റെ പരിപൂര്‍ണ്ണതയില്‍ അറിയാന്‍ ശ്രമിക്കുന്നു.അതിന് പാകമാം വിധം വ്രതനിഷ്‌ഠമായ ജീവിതം നയിക്കുന്നു. അതില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്. ദൈവത്തെ അടുത്തറിയാന്‍ മതസ്‌ഥാപനങ്ങളുടെ പിന്‍ബലവും(?)മേല്‍വിലാസവും നിര്‍ബന്ധമില്ല. ദൈവത്തോട് അങ്ങേയറ്റം അടുത്ത് ജീവിക്കുക എന്നതായിരുന്നു എക്കാലവും എന്റെ സ്വപ്‌നം. അവിടത്തെ അന്തരീക്ഷം അതിന് വിഘാതമാണെന്ന് കണ്ടപ്പോള്‍ ഞാന്‍ മുപ്പത് വര്‍ഷത്തെ സഭാജീവിതം അവസാനിപ്പിച്ച് പടിയിറങ്ങി ഇപ്പോള്‍ എന്റെ പ്രാര്‍ത്ഥന ഇങ്ങനെയാണ്. ആ പെരും കോട്ടയില്‍ നിന്ന് എന്നെ രക്ഷിച്ച് സുരക്ഷിത സ്‌ഥാനത്ത് എത്തിച്ച ഈശോയേ നിനക്ക് നന്ദി.

No comments:
Post a Comment