Monday, August 17, 2009

"അറബിക്കുള്ള ഓണസദ്യ "

വിനോദ് ഗോപാല്‍
ആ ബ്ലോത്രം ഒന്ന് വായിച്ചപ്പോള ശെരിക്കും ഓണം വന്നു എന്ന് എനിക്ക് ഓര്‍മ വന്നത്, എന്തായാലും ഓണം വന്നതല്ലേ ഞാന്‍ ആയിട്ടു എന്തേലും എഴുതീല്ലേ മാവേലിക്ക് എന്നാ തോന്നും, അല്ല മാവേലിക്ക് എന്തോന്ന് തോന്നിയാലും ഇല്ലങ്കിലും തോന്നിവാസികള്‍ അയ എന്റെ നാട്ടുകാര്‍ക്കു എന്തോന്ന് തോന്നും, ആ ചെറുക്കനെ കെട്ടും കെട്ടി ഗള്‍ഫിലേക്ക് പറങ്ങു അയച്ചിട്ട് അവന്‍ ഒരു ഓണം വന്നിട്ട് ആ ബ്ലോഗില്‍ പോലും ഒന്നും എഴുതീല്ല എന്ന് അവര്‍ കരുതില്ലേ? അല്ലങ്കില്‍ തന്നെ ഈ ബ്ലോഗ്‌ എഴുത്തിന്റെ പേരില്‍ അവിടെ പലരും എനിക്ക് ഉപരോധം ഏര്‍പ്പെടുത്തി എന്നൊക്കെ പറയണ കേട്ടു, ഇനി എന്തായാലും വേഷം മാറി വേണം നമ്മുടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ചെന്ന് ഇറങ്ങാന്‍ അല്ലങ്കില്‍ അച്ചു മാമനും പിണങ്ങരയിയും കൂടെ PB കഴിങ്ങു വന്നു ഇറങ്ങിയ പോലെ ഇരിക്കും. നാട്ടുകാര്‍ നീട്ടി വിളിക്കും പിച്ചി പൂവേ V.S , റോസാ പൂവേ നേതാവേ, ചക്കര മുത്തെ നേതാവേ (വിളി ഒക്കെ ഏകദേശം ഇങ്ങനെ ആയിരിക്കും പക്ഷെ ചില അക്ഷരപിശവ് ഉണ്ടാകും എന്നെ ഉള്ളു), എന്തായാലും വരുന്നതൊക്കെ വരുന്നിടത്ത് വച്ച് കാണാം, അണ്ണാന്‍ മൂത്താല്‍ മരം കേറ്റം മറക്കില്ലല്ലോ അതോണ്ട് ബ്ലോഗ്‌ എഴുത്ത് നിര്‍ത്തുന്ന ഏര്‍പ്പാടെ ഇല്ല.
അപ്പോള്‍ നമ്മള്‍ പറങ്ങു വന്നത് ഓണത്തിനെ കുറിച്ചാ, നാടിലെ ആയിരുന്നപ്പോള്‍ കാണാം വിറ്റും ഓണം ഉണ്ണണം എന്ന് ആണല്ലോ ചൊല്ല്, ഇവിടെ കാണം എന്ന് പറയുന്നത് നമ്മുടെ കമ്പനി ആണല്ലോ, ഓണം ഉണ്ണാന്‍ വേണ്ടി അത് വിറ്റോട്ടെ എന്ന് അറബിയോട് ചോദിച്ച എനിക്ക് കിട്ടിയ മറുപടി സുരേഷ്ഗോപി ചില പടത്തില്‍ പറയണത് പോലെ ഉണ്ടായിരുന്നു ഫ ഫുലെ എന്ന് അറബി അവനു അറിയാവുന്ന ഭാഷയില്‍ പറങ്ങു. അറബി അങ്ങനെ പറയുക മാത്രമല്ല ചെയ്ത എന്നാല്‍ അവന്‍ ഓണം ഉണ്ണുന്ന ഒന്ന് കാണണം എന്ന് കരുതി ആയിരിക്കും ആ മാസത്തെ സാലറി പോലും തന്നില്ല, എന്തൊക്കെ ആയാലും മലയാളി എന്ന എരപ്പാളി ആയി പോയില്ലേ ഓണം ആകൊഷിക്കതിരിക്കാന്‍ ഒക്കുമോ. ഞാനും എന്റെ സഹപ്രവ്ര്തകന്‍ അയ പാവം Dr ചേട്ടായിയും ചേര്‍ന്ന് ഓണം ആകൊഷിക്കതിരിക്കാന്‍‍ തന്നെ തീരുമാനിച്ചു, ചത്ത്‌ കിടന്നാലും പാന്റും കോട്ടും ഇട്ടു ഇന്ചെയ്തു കിടക്കണം എന്നാണ് നമ്മുടെ പക്ഷം അതിനാല്‍ എല്ലാരേം വിളിച്ചു സദ്യ കൊടുക്കാന്‍ തന്നെ തീരുമാനിച്ചു, കൂട്ടത്തില്‍ നമ്മുടെ അറബിയെ വിളിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു കാരണം അവന്‍ ആണല്ലോ നമ്മുടെ ഓണസദ്യ മുടക്കാന്‍ സാലറി തരാതെ ഇരുന്ന. അതിനാല്‍ അവനെ വിളിച്ചു തന്നെ കൊടുക്കണം എന്നത് നമ്മുടെ വാശി ആയിരുന്നു. തിരുവോണത്തിന്റെ അന്ന് അവധി വേടിച്ചു നമ്മള്‍ സദ്യ ഉണ്ടാക്കാന്‍ വേണ്ടി പുറപെട്ടു. പക്ഷെ അപ്പോളാണ് ശെരിക്കും ഉള്ള പ്രശ്നം, കട്ടന്‍ ചായ മാത്രം ഇടാന്‍ അറിയാവുന്ന നമ്മള്‍ എങ്ങനെ ഓണസദ്യ ഉണ്ടാക്കും. എന്തൊക്കെ ആയാലും ഇറങ്ങി പുറപെട്ടില്ലേ ഇനി പിന്മാറാന്‍ പാടില്ലാലോ അതിനാല്‍ ഉണ്ടാക്കാന്‍ തന്നെ തീരുമാനിച്ചു. ഒരുവിധം എല്ലാം ഉണ്ടാക്കി എന്ന് വേണേല്‍ പറയാം, ഉച്ച ആയപ്പോള്‍ നമ്മുടെ സഹപ്രവര്‍ത്തകര്‍ ആയ മലപ്പുറം ബാച്ചിനേം, തമിഴ്നാടിലെ ചെട്ടന്മാരേം(തമിഴന്മരെ വിളിച്ചപ്പോഴേ അവരെ കൂടെ സൂചിപ്പിച്ചു , അടുത്ത ഓണത്തിന് ഇതേ പോലെ വിളിക്കാണേല്‍ മുല്ലപെരിയാര്‍ പ്രശ്നം ഒത്തു തീര്‍പ്പാക്കണം എന്ന്, ഒരു തുള്ളി വെള്ളം ഇനി അവിടുന്ന് കൊണ്ട് പോയാല്‍ ഓണസദ്യ പൊയട്ടു പച്ചവെള്ളം പോലും തരില്ല) എല്ലാരേം വിളിച്ചത് അനുസരിച്ച് എല്ലാരും വന്നു, എല്ലാരും നേരത്തെ വന്നതിന്റെ പിന്നില്‍ ഒരു ചേതോവികാരം കൂടെ ഉണ്ട്, അവരെ ഒക്കെ വിളിച്ചപ്പോഴേ അവരോടു പറഞ്ഞിരുന്നു നമ്മുടെ അറബി അറബിച്ചിയുമായ് വരും ഓണ സദ്യ ഉണ്ണാന്‍ എന്ന്. ഇന്നേ വരേയ്ക്കും കണ്ടിട്ടില്ലാത്ത അറബിച്ചിയെ ഒരു നോക്ക് കണ്ടു ഈ ജീവിതം ധന്യം ആക്കാന്‍ ആണ് പലരേം വരവ്, അങ്കോം കാണാം താളീം ഓടിക്കാം എന്ന പഴയ ചൊല്ല് ഞാന്‍ ഒരു വ്യത്യാസം വരുത്തി "ചോറും ഉണ്ണാം അറബിച്ചിയെയും കാണാം" എന്നാക്കി മാറ്റി.
അറബികള്‍ കാര്യം എന്തൊക്കെ ആയാലും അപ്പന്‍ ചത്ത്‌ കിടന്നാ പോലും കൃത്യ സമയത്ത് അവിടെ ചെല്ലുന്ന പരിപാടിയെ ഇല്ല, അത് കൊണ്ട് തന്നെ അറബി ഉച്ചക്ക് 2 മണിക്കാണ് വന്നത്, അറബിയുടെ വാഹനം വന്നു നിന്നപ്പോലെ നമ്മുടെ സഖാക്കള്‍ കാറിലേക്ക് നോക്കണ കണ്ടാല്‍ നയന്‍‌താര കാറില്‍ വന്നു ഇറങ്ങുമ്പോള്‍ ആള്‍കാര്‍ നോക്കുന്ന പോലെ ഉണ്ട്. എന്തായാലും സ്വന്തം അറബിച്ചിയെ കൊണ്ട് വന്നാല്‍ ഈ കാപാലികന്മാര്‍ അവരെ നോക്കി പീഡിപ്പിച്ചു കളയും എന്ന് നേരത്തെ അറിയാവുന്ന അറബി അറബിച്ചിയെ കൂടാതെ ഒറ്റക്കാണ് വന്നത്, അപ്പോള്‍ തന്നെ നമ്മടെ ചേട്ടന്മാരെ പകുതി സന്തോഷം പമ്പ കടന്നു. മോഹന്‍ലാല്‍ പറയണ പോലെ "നിങ്ങള്‍ ഇല്ലാതെ എനിക്ക് എന്ത് അകോഷം" അതെ പോലെ "അറബിച്ചി ഇല്ലാതെ എന്തോന്ന് ഓണം" .
എന്തായാലും എല്ലാരും ഇരുന്നു, ആഹാരം വിളമ്പുക എന്ന മഹാ ദൗത്യം നമ്മള്‍ തന്നെ ഏറ്റെടുത്ത് അപ്പോളാണ് അടുത്ത പ്രശ്നം. ഓണം വാഴ ഇലയില്‍ ഉണ്ണണം എന്നെങ്ങാനും അറബിക്ക് അറിയാമോ!! വാഴ ഇല ഇട്ടു കൊടുത്തപ്പോള്‍ അറബി അത് എടുത്തു തിരിച്ചും മറിച്ചും നോക്കി എന്നിട്ട് ഒരു ചോദ്യം കൂടി "സുഫ്രാ മാഫി"(അറബി തിന്നുന്നത്‌ ഒരുമാതിരി പ്ലാസ്റ്റിക്‌ സാധനത്തിലാണ് അതിന്റെ ഓമന പേരാണു 'സുഫ്ര') പിന്നെ അറിയാവുന്ന അറബില്‍ അറബിയെ പറങ്ങു മനസിലാക്കി ഓണം ആണേല്‍ ഇതില്‍ ആണ് തിന്നണ്ട എന്നൊക്കെ. അപ്പോള്‍ കാണാം വരുന്നു അടുത്ത പ്രശ്നം, ഇഞ്ചി കറി കൊണ്ട് ഒഴിച്ച ഒടനെ അറബി അത് തൊട്ടു നാക്കില്‍ തേയ്ച്ചു, അറബിയുടെ അണ്ടകടാഹം പോലും എരി കൊണ്ട് മേലെ കേറി. കറി കൊണ്ട് കൊടുത്ത നമ്മുടെ പാവം Dr ചേട്ടനെ അറബി കൊന്നില്ലന്നെ ഉള്ളു, അറബിയെ കൊല്ലാന്‍ വേണ്ടി നമ്മള്‍ എന്തോ ഉണ്ടാക്കി കൊടുത്തു എന്നാ അവന്‍ പറയുന്നത്, അവസാനം ഞാന്‍ അതീന്നു കുറച്ചു കഴിച്ചു കാണിച്ചു കൊടുക്കണ്ടി വന്നു. അങ്ങനെ അത് സോള്‍വ്‌ ആയി. അവിയലില്‍ കിടന്നാ മുരിങ്ങകായ്‌ കണ്ടു അറബി ചോദിച്ചത് അവന്‍ പല്ലില്‍ കുത്തുന്ന ഒരു തരം കമ്പ്‌ ഉണ്ട് അത് വച്ച് ഇങ്ങനത്തെ സാധനം ഒക്കെ ഉണ്ടാകാന്‍ ഒക്കുമോ എന്നാ. എന്തായാലും പായസം കൊടുത്തപ്പോള്‍ അവന്‍ കഴിക്കുന്നത്‌ ലോകം കീഴടക്കിയ സന്തോഷത്തിലാണ്.
പിറ്റേന്ന് പതിവ് പോലെ ഓഫീസില്‍ പോയ എനിക്ക് അറബിയുടെ സഹായിയുടെ ഫോണ്‍ ആണ് കിട്ടിയത് പെട്ടന്ന് അറബിയുടെ വീടിലെ ചെല്ലണം എന്ന് ആണ് അറബിയുടെ ഉത്തരവ്. ഇവിടെ മൂക്ക് തുമ്മിയാല്‍ തലവെട്ടുന്ന ഈ രാജ്യത്ത് അറബി തട്ടി പോയോ അതോ ഹോസ്പിറ്റലില്‍ ആയോ എന്നൊക്കെ പേടിച്ചു എന്തായാലും ഞാന്‍ പോയി. അവിടെ ചെന്നപ്പോള്‍ അറബി ഇല്ല ഭാഗ്യത്തിന്, എന്തായാലും അറബിച്ചി എന്നെ തിരക്കി അവിടെ ഇരിപ്പുണ്ട്. കുറെ പയിസ ചുരുട്ടി പിടിച്ചിട്ടുണ്ട് അത് എനിക്ക് തന്നു എന്നിട്ട് പറങ്ങു നീ ഇന്നലെ ഉണ്ടാക്കി അറബിക്ക് കൊടുത്ത ആ കൊഴുത്ത സാധനം ഒന്നും കൂടി ഉണ്ടാക്കണം. (പേര് കേട്ടപ്പോലെ എനിക്ക് മനസിലായി സംഗതി പായസമാണ് എന്ന്) അതിനു എത്ര ചിലവു വന്നാലും ഞാന്‍ തരും അത് ഉണ്ടാക്കാന്‍ വേണ്ടി നീ എത്ര ദിവസം വേണേലും ലീവും എടുത്തോ. പയിസയും വേടിച്ചു തിരച്ചു നടന്നപ്പോള്‍ ഇന്നലെ ഉണ്ടാക്കിയ പായസത്തിന്റെ കൂട്ട് ഒന്നുടെ ഓര്‍ത്തു എടുക്കാന്‍ ഞാന്‍ നന്നേ പണി പെട്ട്. എന്തായാലും വൈകിട്ട് ഒരു അണ്ടാവു പായസം ഞാന്‍ ഉണ്ടാക്കി. അറബിചിയും മക്കളും അറബീം എല്ലാം നേരിട്ട് റൂമില്‍ എത്തി ആ പാത്രം പോലും കുടിച്ചു വറ്റിച്ചു. അതി പിന്നെ മിക്കവാറും ആ ടൈപ്പു പായസം ഞാന്‍ ഉണ്ടാക്കാറുണ്ട് അതിന്റെ പേരില്‍ കുറെ പയിസ അടിച്ചു മാറ്റാരും ഉണ്ട്. ഇനി ഇപ്പോള്‍ അത് വയ്ക്കുന്ന എങ്ങനെ എന്ന് അറബിച്ചിക്കു പഠിപ്പിച്ചു കൊടുക്കണം എന്ന് പറയുക ആണേല്‍ എനിക്ക് നല്ല സാമ്പത്തിക നഴ്ടം ഉണ്ടാകും എന്ന് ഉറപ്പാണ്‌ കാരണം പായസത്തിന്റെ പേരില്‍ അടിച്ചു മാറ്റുന്ന പയിസ ഒരു തുക ആയി നാട്ടിലെ SBT യില്‍ ഇടാറുണ്ട്.
കൂടുതല്‍ ഓണ വിശേഷങ്ങള്‍ വഴിയെ ഉണ്ടാകുന്നതാണ്
സ്നേഹത്തോടെ വിനോദ് ഗോപാല്‍

Saturday, August 15, 2009

മോഹങ്ങള്‍

ആ ഉച്ച നേരത്ത് ഇടവഴിയില്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് ചേച്ചി അത് വഴി വന്നത്, നമ്മളെ കണ്ടപ്പോളേ ചേച്ചി അടുത്ത് വിളിച്ചു ഞാനും അവനും അടുത്ത് ചെന്നു. എന്താ മക്കളെ സുഖമാണോ, എന്താ നിങ്ങള്‍ വീട്ടിലെക്കൊന്നും വരാത്ത എന്ന ചോദ്യത്തിന് മുന്നില്‍ ഞങ്ങളുടെ സകല ശക്തിയും ചോര്‍ന്നു പോകുന്നതായി തോന്നി. ആരേലും കേള്‍ക്കുമോ എന്നുള്ള പേടിയും പിന്നെ ഇങ്ങനത്തെ സ്ത്രീകലുമായ് മിണ്ടാന്‍ പാടില്ല എന്ന സമൂഹത്തിലെ ധാരണയും ഞങ്ങളെ പേടിത്തൊണ്ടന്‍ മാര്‍ ആക്കി. ഞങ്ങള്‍ വരാം ചേച്ചി എന്ന് പറങ്ങു ഒപ്പിച്ചു ഞങ്ങള്‍ ആ രംഗം അവസാനിപ്പിച്ച്. അവര്‍ എന്ത് പറങ്ങു എന്നുള്ള കൂട്ടുകാരുടെ ചോദ്യത്തിന് എന്തോ കള്ളം പറങ്ങു ഞങ്ങള്‍ തടി തപ്പി. പക്ഷെ ക്രിക്കറ്റ്‌ കളി തുടര്‍ന്ന് എങ്കിലും ഞങ്ങളുടെ മനസ്സില്‍ ആ ചേച്ച്യേ കുറിച്ചുള്ള രൂപം മാത്രം ആയിരുന്നു. എന്തൊക്കെ ആയാലും ക്രിക്കറ്റ്‌ തീര്‍ന്നിട്ടും മറ്റുള്ള കൂട്ടുകാര്‍ എല്ലാം പോയിട്ടും ഞങ്ങള്‍ മാത്രം പോയില്ല.
S.S.L.C പരീക്ഷ കഴിങ്ങു നില്‍ക്കുന്നത് കൊണ്ട് നമ്മുടെ മുന്നില്‍ ധാരാളം സമയം ഉണ്ടായിരുന്നു. എന്തായാലും ചേച്ചിയെ കാണാന്‍ പോകാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അതിനു വേണ്ടി ISRO റോക്കറ്റ് ഉണ്ടാക്കുന്നതിനു മുന്നേ ഉണ്ടാക്കുന്ന പോലത്തെ ഒരു പ്ലാനും ഉണ്ടാക്കി, പോകണ്ട വഴി, ചെയ്യണ്ട കാര്യങ്ങള്‍ എന്നിവ എല്ലാം ചേര്‍ത്ത ഒരു വലിയ പ്ലാന്‍. പ്ലാന്‍ അനുസരിച്ച് പിറ്റേന്ന് ഉച്ചയോടു കൂടി ചേച്ചിയെ കാണാന്‍ പുറപ്പെട്ടു, പാടത്തിനു സമീപത്തു കൂടി നടന്നു ആണ് യാത്ര. ചേച്ചിയുടെ വീടിനു അടുത്ത് അവനു പറമ്പ് ഉണ്ടായതിനാല്‍ ആ വഴിക്ക് പോകണ നമ്മളെ ആരും സംശയിക്കില്ല എന്ന ഒരു സമാധാനം മനസ്സില്‍ ഉണ്ട്, ഇനി ആരേലും ചോദിച്ചാല്‍ തന്നെ എന്ത് പറയണം എന്നതൊക്കെ നമ്മുടെ പ്ലാനില്‍ ഉണ്ട്. ഭാഗ്യത്തിന് ഒരാളുപോലും കണ്ടില്ല. അവന്റെ പറമ്പ് ആണ് എങ്കിലും അവന്‍ അകെ രണ്ടോ മൂന്നോ വട്ടമേ അവിടെ പോയിട്ടുള്ളൂ.
നമ്മുടെ പരിമിതമായ അറിവ് വച്ച് ഒരു കാര്യം നമ്മള്‍ ഊഹിച്ചു ചേച്ചിക്ക് എന്തേലും സമ്മാനം കൊടുക്കാതെ എങ്ങനെ അവിടെ കേറി ചെല്ലും, അപ്പോളാണ് നിറച്ചു തേങ്ങകള്‍ ഉള്ള അവന്റെ പറമ്പിലെ തെങ്ങുകളെ കുറിച്ച് നമ്മള്‍ ഓര്‍ത്തത്‌, പക്ഷെ പറമ്പില്‍ ചെന്ന ഞങ്ങളെ അതിശയിപ്പിക്കുന്ന കാഴ്ച ആണ് കണ്ടത്, അതിലൊന്നിലും പേരിനു പോലും ഒരു തേങ്ങ ഇല്ല. ഇതീന്ന് ഒന്നും കിട്ടാറില്ല എന്ന് അവന്റെ അപ്പന്‍ ഇടയ്ക്കിടയ്ക്ക് പറയണത് അവന്‍ കേള്‍കാറുണ്ട് എന്ന് അവന്‍ ഒരു ആത്മഗതം പോലെ പറയുകയും ചെയ്തു. അറിയാവുന്ന ഭാഷയില്‍ ആ സ്ഥലത്തെ മുന്തിയ കള്ളന്മാരെ ഒക്കെ നാല് തെറി പറങ്ങു സ്വയം സമാധാനിച്ചു ഞങ്ങള്‍. കിട്ടനതീന്നു ഉള്ളത് ഒക്കെ പറിച്ചു ഞങ്ങള്‍ എന്തായാലും തരക്കേടില്ലാത്ത സമ്പാദ്യം ഉണ്ടാക്കി.
കൈ നിറയെ സമ്മാനവും മനസ് നിറയെ മോഹങ്ങളുമായ് ഞങ്ങള്‍ ചേച്ചിയുടെ വീട്ടില്‍ എത്തി. ഞങ്ങളെ കണ്ടപ്പോള്‍ ചേച്ചിക്ക് അമേരിക്ക കണ്ട കളംബസിനെ പോലെ ആയിരുന്നു, ഞങ്ങള്‍ക്കണേല്‍ കരിമ്പിന്‍ തോട്ടം കണ്ട ആനയെ പോലേം. അവിടെ ആരും ഇല്ല എന്ന ചേച്ചീടെ മനോഗതം കൂടെ കേട്ടപ്പോള്‍ ഞങ്ങള്‍ ശെരിക്കും വണ്ടി അഴിച്ചു പിരുത്തു ഇട്ട വര്‍ക്ക്‌ ഷോപ്പിലെ മേസ്തിരിയെ പോലെ ആയി, എവിടെ തൊടണം ഏത് ഒന്നിക്കണം ഏത്‌ അഴിക്കണം എന്ന് അകെ ഒരു ആശയ കുഴപ്പം എന്തായാലും ചായയും ആയി വന്ന ചേച്ചി അവന്റെ അടുത്ത് ഇരുപ്പ് ഉറപ്പിച്ചു. അത് കൂടി കണ്ടപ്പോള്‍ ഇനി നടക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് എന്റെ സങ്കല്‍പ്പങ്ങള്‍ അറബികടലും കടന്നു അക്കരെ എത്തിയിരുന്നു. ചായ കുടിച്ചു കൊണ്ടിരുന്ന അവന്റെ തലയില്‍ കൈവച്ച് ചേച്ചി സംസാരിച്ചു തുടങ്ങി. കടന്നു
പോകുന്ന ഓരോ നിമിഷവും ഓരോ യുഗങ്ങള്‍ ആയി നമുക്ക് തോന്നി ചേച്ചി അവനോടു ചേര്‍ന്ന് ഇരിക്കും തോറും അവന്‍ ‍ ദൂരേക്ക്‌ പോക്കൊണ്ടിരുന്നു. ആ സംസാരം അങ്ങനെ കുറെ നേരം നീണ്ടു നിന്നു.
സംസാരം തീര്‍ന്നപ്പോള്‍ ഞങ്ങള്‍ പോയ വഴിയെ തിരിച്ചു നടക്കുക ആയിരുന്നു. നമ്മള്‍ തമ്മില്‍ ഒന്നും മിണ്ടീല്ല, ഞങ്ങള്‍ തീര്‍ത്തും അപരിചിതരെ പോലെ നടന്നു, അങ്ങട്ട് പോയപ്പോള്‍ ഉള്ള സന്തോഷം ഞാന്‍ വെറുതെ മനസ്സില്‍ ഓര്‍ത്തു. എല്ലാം എത്ര നിമിഷം കൊണ്ടാണ് തകര്‍ന്നു തരിപ്പണം ആയതു. പറമ്പിലെ തേങ്ങ കാണാതെ ആകുന്നതിനു കള്ളനെ തെറി പറങ്ങ ഞങ്ങളെ ഓര്‍ത്തു എനിക്ക് മനസ്സില്‍ ചിരി വന്നു.
സംഭവത്തിന്റെ ക്ലൈമാക്സ്‌ ഞാന്‍ വെറുതെ മനസ്സില്‍ ഓര്‍ത്തു, അവന്റെ അടുത്തിരുന്ന ചേച്ചി അവനോടു പറങ്ങു മോന്റെ അച്ഛന്‍ വീട്ടില്‍ ഉണ്ടോ ഇപ്പോള്‍ ഇങ്ങോട്ടൊക്കെ വന്നിട്ട് കുറെ നാളായി, നിന്റെ അച്ഛന്‍ നിന്റെ അമ്മെ കല്യാണം കഴിച്ചില്ലയിരുന്നു എങ്കില്‍ നീ എന്റെ വയറ്റില്‍ ജനിക്കേണ്ടത്‌ ആയിരുന്നു. എനിക്ക് പിറക്കാതെ പോയ മകന്‍ ആണ് നീ, ഒരു അമ്മയുടെ സ്നേഹം കണ്ടു എന്റെ കണ്ണ് നിറങ്ങു പോയി. അച്ഛനെ ഓര്‍ത്തു അവന്റെം കണ്ണ് നിറങ്ങു കാണും.
പിന്നെ ഇന്ന് വരേയ്ക്കും ഞങ്ങള്‍ അങ്ങനെ ഒരു സാഹസത്തിനു ഇറങ്ങി പുറപെട്ടിട്ടില്ല എന്ന് വേണം പറയാന്‍. ആദ്യത്തെ പരിശ്രമം തന്നെ പാഴായി പോയതിനാല്‍ പിന്നെ അതിനുള്ള ദൈര്യം ലെവലേശം പോലും ഇല്ല എന്നതാണ് സത്യം.

Thursday, August 13, 2009

"""കലികാലം ""

"""കലികാലം ""
ഹോ പറയാതെ വയ്യ രാവിലെ ആ TV തുറന്നാല്‍ ഉടനെ കേള്‍ക്കാം ഇന്ന് നിങ്ങള്‍ക്ക് ദോഷമാണ് ഇന്ന് നിങ്ങള്‍ പുറത്തു ഇറങ്ങരുത് ഇന്ന് നിങ്ങളെ വഴിയെ പോകുന്നവന്‍ തുപ്പും, മാന്തും, തോണ്ടും എന്നൊക്കെ പറങ്ങു കുറെ ജോത്സ്യന്മാര്‍. അവരൊക്കെ പറയുന്നത് കണ്ടാല്‍ തോന്നും അത് കണ്ടിട്ടാ ആളുകളൊക്കെ ദിവസേന ഓരോന്ന് ചെയുന്ന എന്ന്, അല്ല ദോഷം പറയരുതല്ലോ അങ്ങനെ ചെയുന്നവരും ഉണ്ട്. എന്തൊക്കെ ആയാലും നല്ല വരുമാനം ആണ്, പണ്ട് ചന്തേല്‍ മീന്‍ വിറ്റൊണ്ട് ഇരുന്നോനും ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ കാരുടെ കൊടീം കഴുത്തേല്‍ ഇട്ടോണ്ട് ഇറങ്ങ്യേക്ക ആണ്. എവിടേലും ചെമപ്പ് കണ്ടാ മതി ഒടനെ അവിടെ പൊക്കോളും ആള്‍ക്കാര്‍ കുറെ സംശയങ്ങളും ആയി. സ്വന്തം ഭൂതകാലം മറ്റുള്ളവരെ കൈന്നു പൈസ കൊടുത്തു കേള്‍കുമ്പോള്‍ അവര്‍ക്ക് ഉണ്ടാകുന്ന ഒരു സന്തോഷം പറങ്ങു അറിയിക്കാന്‍ ഒക്കില്ല. പിന്നെ അങ്ങോട്ട്‌ അയാള്‍ എന്ത് പറയുക ആന്നേലും ഇത്തരം ആളുകള്‍ക്ക് വേത വാക്യം ആണ് അവസാനം അവന്‍ വല്ല സന്തോഷ്‌ മാധവനോ മറ്റോ ഒക്കെ ആണ് എന്ന് അറിയുമ്പോള്‍ ആണ് കരച്ചിലോടു കരച്ചില്‍ ...ചാറ്റ് ചെയ്തു സമ്പാദിച്ച ഒരു പെണ്‍കുട്ടി ഈ അടുത്ത ഇടയ്ക്കു എന്നോട് പറങ്ങു ഡ്രൈവിംഗ് പഠിക്കാന്‍ പോകണം എന്നുണ്ട് പക്ഷെ ഈ വര്‍ഷം അവസാനം ആകാതെ പോകണ്ട എന്ന് ജോതിഷി പറങ്ങു. എനിക്ക് ഉണ്ടായ ഒരു സംശയം ആണ്, ഈ ജോതിഷി കളും ഡ്രൈവിംഗ് സ്കൂളുകാരും തമ്മില്‍ എന്തേലും ഉടക്ക് ഉണ്ടോ? അല്ല ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാ ഡ്രൈവിംഗ് സ്കൂളുകാര്‍ കുത്ത് പാള എടുക്കുമല്ലോ, നാളെ ഇനി ഇപ്പം ഇന്ന് toilet ഇല്‍ പോക്കൂട എന്ന് പറയുക ആണേല്‍ ആള്‍കാരെ കാര്യം കുഴപ്പം ആണേ...അല്ല അവരെ കുറ്റം പറയാന്‍ ഒക്കില്ല വീടിലെ മുതിര്‍ന്നവര്‍ കാണിച്ചു കൊടുക്കുന്നത് ആണ് അവരും ചെയുന്നത്. എന്തിനും ഏതിനും ജോതിഷിയെ കാണാന്‍ പോകണ ആള്‍കാര്‍ ഉള്ള വീട്ടിലെ പിന്‍ തലമുറയും അങ്ങനെ തന്നെ ചെയും.
ചിലരൊക്കെ നല്ല രീതിയില്‍ ഇത് കൈകാര്യം ചെയുന്നുണ്ട് എങ്കിലും അവരെ കൂടെ പേര് കളയിക്കാന്‍ ചിലര്‍ മനപൂര്‍വ്വം കാട്ടി കൂട്ടുന്ന ചില വിക്രിയകള്‍ ഉണ്ട്. ദൈവം എന്ന് ആളുകള്‍ വിശ്വസിക്കുന്ന ആ ശക്തിയുടെ ഇടനിലക്കാര്‍ ആയി ആണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ജോതിഷി പറങ്ങതിനാല്‍ ക്യാന്‍സര്‍ വന്നിട്ടും പൂജയുമായ് നടന്നു അവസാനം മരണത്തിനു അടിപ്പെടെണ്ടി വന്ന ചിലരെ കുറിച്ച് ഈ അടുത്ത ഇടയ്ക്കു നമുക്ക് പത്രത്തില്‍ വായിക്കാന്‍ കഴിങ്ങിട്ടുണ്ട്. എല്ലാ മതത്തിലും ഉള്ള ഇത്തരക്കാരെ തിരിച്ചു അറിയാന്‍ ജനങ്ങള്‍ക്ക്‌ കഴിവ് ഉണ്ടാകണം. കമ്പ്യൂട്ടറില്‍ കൂടെ പോലും കൈ നോക്കി ഭലം പറയുന്ന ഈ കാലത്ത് ജീവിച്ചു പോകണമെങ്കില്‍ എല്ലാം പഠിച്ചേ മതി ആകൂ, തട്ടിപ്പും വെട്ടിപ്പും കുല തൊഴില്‍ ആക്കിയ ഇക്കാലത്ത് ജീവിക്കണമെങ്കില്‍ നമ്മള്‍ അവരിലും വലിയ തട്ടിപ്പുകാര്‍ ആയെ മതി ആകൂ.
ആയോ ഇത് എഴുതിയപ്പോള്‍ ആണ് ഓര്‍ത്ത ഇന്ന് 5 മണിക്ക് മുന്നേ കമ്പ്യൂട്ടര്‍ നിര്‍ത്തീല്ലേ അത് അടിച്ചു പോകും എന്ന് രാവിലെ ഏഷ്യാനെറ്റിലെ ജോതിഷി പറയണ കേട്ട്, അപ്പോള്‍ പിന്നെ കാണാം ഞാന്‍ പോകുന്നെ...............
വിനോദ്

Tuesday, August 11, 2009

"മിസ്‌ഡ് കോള്‍"

"ഏതോ ഒരു സ്നേഹിതന്‍ അയച്ചു തന്നത് ഞാന്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു. പേരറിയാത്ത ആ സ്നേഹിതന് നന്ദി"

ഇതാ പത്തനംതിട്ടയില്‍ ഒരു മാസത്തിനു മുമ്പ് ഒരു സംഭവം. വീട്ടമ്മയായ യുവതിയുടെ ഫോണിലേക്ക് ഒരു നമ്പരില്‍ നിന്ന് തുടര്‍ച്ചയായി മിസ്‌ഡ് കോള്‍. കോള്‍ അറ്റന്‍‌ഡ് ചെയ്താലോ? കണ്ണുപൊട്ടുന്ന പൂരത്തെറി. വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. വീട്ടമ്മയുടെ സഹായത്തോടെ വിളിക്കാരെ പിടിക്കാന്‍ വനിതാപോലീസ് പദ്ധതി തയ്യാറാക്കി. ഫോണിലേക്ക് വിണ്ടു വിളി വന്നപ്പോള്‍ വീട്ടമ്മ പോലീസിന്റെ തിരക്കഥയിലുള്ള സംഭാഷണങ്ങള്‍ വിളിക്കാരുടെ മുന്നില്‍ അവതരിപ്പിച്ചു.
അങ്ങനെ പത്തനംതിട്ടയിലെ തിയേറ്ററിന്റെ മുന്നില്‍ വീട്ടമ്മയെ കാണാന്‍ വിളിക്കാര്‍ എത്തി. പോലീസിന്റെ വല വെട്ടിച്ച് ഓടാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പുനലൂര്‍ സ്വദേശികളായ രണ്ട് യുവാക്കളായിരുന്നു വിളിക്കാര്‍. അതിലൊരുത്തന്‍ ഗള്‍ഫില്‍ നിന്ന് അവിധിക്ക് വന്നവന്‍. മറ്റവന്‍ ഒരു കോളേജില്‍ പഠിക്കുന്നവന്‍. കോളേജില്‍ പഠിക്കുന്നവന് കിട്ടിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുള്ള പണികള്‍ക്കിടയിലാണ് അവന്മാര്‍ പിടിയിലായത്. ഒട്ടുമിക്ക സ്ത്രീകളും മുകളില്‍ പറഞ്ഞ രീതിയിലുള്ള ഫോണ്‍‌കോളുകള്‍ തുടര്‍ച്ചയായി വരികയാണങ്കില്‍ തങ്ങളുടെ നമ്പര്‍ മാറ്റുകയാണ് പതിവ്. എന്നാല്‍ ലൈഫ് ഇന്‍‌ഷുറന്‍സ് ഏജന്റുമാര്‍ , അദ്ധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഫോണ്‍ നമ്പരുകള്‍ മാറ്റാന്‍ ഒരു പരിധിയുണ്ട്. തലയും വാലും ഇല്ലാത്ത ഫോണ്‍‌കോളുകള്‍ വരുമ്പോള്‍ സുഹൃത്തുക്കളുടെ സഹായം തേടാം. എന്നിട്ടും രക്ഷയില്ലങ്കില്‍ പോലീസിന്റെ സഹായം തേടുക തന്നെ വേണം.
എവിടെ നിന്നൊക്കെയാണ് ഫോണ്‍ നമ്പര്‍ ‘വിളിക്കാര്‍ക്ക്’ കിട്ടുന്നതെന്ന് പറയാന്‍ പ്രയാസമാണ്. “ഈ നമ്പര്‍ നിങ്ങള്‍ക്കെങ്ങനെ കിട്ടി ?” എന്ന് അവരോട് ചോദിച്ചാല്‍; “അതൊക്കെ കിട്ടി“ എന്ന ഒരുത്തരം മാത്രമായിരിക്കും കേള്‍ക്കാന്‍ കഴിയുക.

മറ്റൊരു സംഭവം കേള്‍ക്കുക. നേ‌ഴ്‌സായ അവളുടെ ഫോണിലേക്ക് തുടര്‍ച്ചയായി ഒരേ നമ്പരില്‍ നിന്ന് ‘അജ്ഞാതന്‍‘ വിളിച്ചുകൊണ്ടിരുന്നു. സഭ്യതയുടെ വരമ്പുകളൊന്നും ‘അജ്ഞാതന്‍ ‘തകര്‍ക്കാന്‍ ശ്രമിച്ചില്ലങ്കിലും ആളെക്കൊണ്ട് ശല്യമായപ്പോള്‍ അവള്‍ തന്റെ കൂടെ ജോലിചെയ്യുന്ന ചേട്ടന്മാരോട് കാര്യം പറഞ്ഞു. അടുത്ത ദിവസം‘അജ്ഞാതന്റെ’ ഫോണ്‍ വന്നപ്പോള്‍ അവള്‍ ഫോണ്‍ ചേട്ടന്മാര്‍ക്ക് നല്‍കി. ഫോണില്‍ പുരുഷ ശബ്ദ്ദം കേട്ടപ്പോള്‍ ‘അജ്ഞാതന്‍’ ഒന്നു പരുങ്ങി.“നിനക്ക് ഈ ഫോണ്‍ നമ്പര്‍ എവിടെ നിന്ന് കിട്ടി?” എന്ന് ചേട്ടന്‍ ചോദിച്ചപ്പോള്‍ “അവളെനിക്ക് തന്നതാണ് “ എന്ന് ‘അജ്ഞാതന്‍’ മറുപിടി നല്‍കി.

‘അജ്ഞാതന്റെ’ ശബ്ദം എവിടെയോ കേട്ട് പരിചയം ഉള്ളതുപോലെ തോന്നിയ ചേട്ടന്‍ ആ ‘അജ്ഞാത‘ ശബ്ദത്തെ ഏകദേശം തിരിച്ചറിഞ്ഞു. അവളുടെ ഫോണുമായി രണ്ട് ചേട്ടന്മാര്‍ ആശുപത്രിക്കടുത്തുള്ള മൊബൈല്‍ കടയിലേക്ക് പോയി. കടയിലേക്ക് കയറികൊണ്ട് അജ്ഞാതന്റെ’ ഫോണിലേക്ക് അവളുടെ ഫോണില്‍ നിന്ന് ഒരു മിസ്‌ഡ് കോള്‍ അടിച്ചു. കടയിലെ ഒരു പയ്യന്‍ തന്റെ ഫോണ്‍ എടുത്തു നോക്കുന്നതും അവന്‍ ഫോണുമായി വെളിയിലേക്ക് ഇറങ്ങുന്നതും കടയിലേക്ക് കയറിയ ചേട്ടന്മാര്‍ കണ്ടു. നിമിഷങ്ങള്‍ക്കകം അവളുടെ ഫോണിലേക്ക് ‘അജ്ഞാതന്റെ’ വിളി എത്തി. ചേട്ടന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. റീചാര്‍ജ് ചെയ്യാനായി എത്തുന്ന പെണ്‍കുട്ടികള്‍ പറഞ്ഞു കൊടുക്കുന്ന നമ്പരില്‍ നിന്നാണ്‘അജ്ഞാതന്‍’ തന്റെ ‘ഇരകളെ‘ കണ്ടെത്തൂന്നത്. കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞപ്പോള്‍ ‘അജ്ഞാതന്‍’ ഏതായാലും ദൃശ്യനായി.
ട്രയിനുകളിലും ബസുകളിലും പബ്ലിക് മൂത്രപ്പുരകളിലും ഒക്കെ നമുക്ക് ചില മൊബൈല്‍ നമ്പരുകള്‍ കാണാം. ബസുകളില്‍ സീറ്റുകളുടെ പിന്നില്‍നാണയം കൊണ്ട് കോറിയിടുന്ന ഈ നമ്പരുകള്‍ അവിടങ്ങളില്‍ കോറിയിടുന്നത് ഏതായാലും ആ നമ്പരുകളുടെ ഉടമസ്ഥര്‍ ആവാന്‍ വഴിയില്ല. ട്രയിനുകളിലെ ബാത്ത്‌റൂം സാഹിത്യത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മൊബൈല്‍ നമ്പരുകളാണ്.

അതെല്ലാം ‘ബിസിനസ്സ് പ്രൊമോഷന്‍’പരസ്യങ്ങളുടെ ഭാഗമായിട്ടും ആണ്. ഈ നമ്പറുകള്‍ എല്ലാം സ്ത്രികളുടെ ആണന്ന് കരുതേണ്ടതില്ല. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പോകുന്ന ഒരു ട്രയിനിന്റെ ബാത്ത് റൂമിലെ ‘ബിസിനസ്സ് പ്രൊമോഷന്‍’ ഇങ്ങനെ. “നല്ല....###@@@@ &&&#####**** ***** വേണ്ടിയവര്‍ ഈ ഫോണ്‍ നമ്പരില്‍ വിളിക്കുക 9XXXXXXXXX(വൈകിട്ട് ഏഴുമണിമുതല്‍)“. എതോ ഒരുത്തന്‍ തന്റെ ഗുരുനാഥന് നല്‍കിയ ഗുരുദക്ഷിണ!!!!!

പബ്ലിക് ടോയിലറ്റുകളിലെ എല്ലാ ഭിത്തികളിലും ഒരു പാടു മൊബൈല്‍ നമ്പരുകള്‍ കാണാം. ഇതില്‍ പലതും ‘ബിസിനസ്സ് പ്രൊമോഷന്‍’ പരസ്യങ്ങളുടെ ഭാഗമായിട്ടുള്ളതും ആയിരിക്കും. കഞ്ഞിരപ്പള്ളി വാസന്ത, അടിമാലി ശാന്ത , കട്ടാക്കട സുമതി , വഴിക്കടവ് സുമലത തുടങ്ങിയ പേരോടൊപ്പം പരസ്യ എഴുത്തുകാര്‍ എഴുതുന്ന നമ്പരുകള്‍ തങ്ങളുടെ കൂടെ പഠിക്കുന്നവരുടയോ, ഗുരുക്കന്മാരുടെയോ അയല്‍‌പക്കത്തുള്ളവരുടയോ ഒക്കെ ആയിരിക്കും. [ഇങ്ങനെ പ്രത്യക്ഷപെടുന്ന ചുവര്‍ പരസ്യങ്ങളില്‍ ഒരു ചെറിയ ശതമാനം‘ബിസ്‌നസ്സ് പ്രൊമോഷനു’വേണ്ടി ബിസിനസ്സ് നടത്തുന്നവര്‍ തന്നെ എഴുതിക്കുന്നതാണന്ന് കേട്ടിട്ടുണ്ട്].

സ്ത്രികളുടെ ഫോണ്‍ നമ്പര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കമഴ്ന്ന് വീഴുന്നവന്മാരെ തട്ടിക്കുന്ന വിരുതന്മാരും ഉണ്ട്. ശരിക്ക് പറഞ്ഞാല്‍ കടുവയെ പിടിക്കുന്ന കിടുവ. പത്രങ്ങളില്‍ പരസ്യം കൊടുത്തുവരെ ഇങ്ങനെ തട്ടിപ്പ് നടത്തുന്നുണ്ട്. കഴിഞ്ഞമാസം ഈ തരത്തിലുള്ള തട്ടിപ്പില്‍ നമ്മുടെ കേരളത്തില്‍നിന്നും ഒരു പരാതി ഉണ്ടായി. പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും ഫോണ്‍ നമ്പരുകള്‍ കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷത്തോളം രൂപയാണത്രെ ഒരാളുടെ കൈയ്യില്‍ നിന്ന് മാത്രം തട്ടിപ്പ് സംഘം കൈക്കലാക്കിയത്. പരാതി നല്‍കിയ വിദ്യാസമ്പന്നനായ ഈ ‘കടുവ’യെ പോലെ പരാതി നല്‍കാത്ത എത്രയോ കടുവകളെ തട്ടിപ്പ് കിടുവകള്‍ പിടിച്ചിട്ടുണ്ടാവും. സമൂഹത്തില്‍ ഉണ്ടാകുന്ന നാണക്കേട് കൊണ്ടുമാത്രമാണ് തട്ടിപ്പിന് ഇരയായ ‘കടുവകള്‍’പരാതി നല്‍കാത്തത്. സ്ത്രികളുടെ ഫോണ്‍ നമ്പര്‍ നല്‍കാമെന്ന് പറഞ്ഞ ‘കിടുവ‘കള്‍ ലക്ഷക്കണക്കിന് രൂപയായിരിക്കണം തട്ടിയെടുത്തിരിക്കുന്നത്.
എല്ലാം ഹൈടക് ആയ യുഗത്തില്‍ തട്ടിപ്പുകളും ഹൈടെക് ആയി മാറിയിരിക്കുന്നു. ഈ-മെയില്‍, മൊബൈല്‍ തട്ടിപ്പുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അല്പം ജാഗ്രത കാണിച്ചാല്‍ ഇവയില്‍ നിന്ന് രക്ഷപെടാവുന്നതാണ്. യുക്തിയ്ക്ക് നിരക്കുന്നതിനപ്പുറത്തേക്കുള്ള ‘വാഗ്ദാനങ്ങള്‍’ ആണ് തട്ടിപ്പ് സംഘങ്ങള്‍ നല്‍കുന്നത്. അഡ്രസ് ഡീറ്റയിത്സ് നല്‍കിയാല്‍ ബാങ്ക് അക്കൌണ്ടിലേക്ക് കോടികള്‍, ആപ്ലിക്കേഷന്‍ പോലും അയിക്കാത്ത തസ്തികയിലേക്ക് ലക്ഷം രൂപാ മാസശമ്പളത്തോടെ നിയമനം ... ഇങ്ങനെയാണ് ഒട്ടുമിക്ക തട്ടിപ്പുകളുടേയും പോക്ക്.

ഒരേ വാക്ക് തന്നെ നമ്മള്‍ പല അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഇന്ന് മൊബൈല്‍ എന്ന വാക്കിനും ഇന്ന് പല അര്‍ത്ഥങ്ങളും ഉണ്ട്. മൊബൈല്‍ പട്രോളിംങ്ങ് , മൊബൈല്‍ കോടതി എന്നൊക്കെ പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്. മൊബൈല്‍ കോടതി എന്ന് പറഞ്ഞാല്‍ നമ്മള്‍ ചിന്തിക്കുന്നത് സഞ്ചരിക്കുന്ന കോടതി എന്ന് മാത്രമാണ്.

ഇന്ന് പത്രങ്ങളില്‍ മൊബൈല്‍ ചേര്‍ത്ത് കാണപ്പെടുന്ന മറ്റൊരു ‘വാക്കാണ്’ ‘മൊബൈല്‍ പെണ്‍‌വാണിഭം‘!!. സഞ്ചരിച്ച് കൊണ്ട് ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭ സംഘമെന്നോ മൊബൊല്‍ ഫോണിന്റെ സഹായത്തോടെ ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭസംഘമെന്നോ ഒക്കെ ഇതിന് അര്‍ത്ഥവ്യാപ്തി വരുന്നു. ഈ അര്‍ത്ഥ വ്യാപ്തിക്കിടയില്‍ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. ഇന്ന് നമ്മുടെ പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ചൂഷ്ണത്തിന് ഇരയാകുന്നത് മൊബൈല്‍ ഫോണുകള്‍വഴിയാണ്. തീകണ്ട് പറന്ന് വരുന്ന ഈയാമ്പാറ്റകളെപ്പോലെ ‘എരിഞ്ഞടങ്ങാന്‍‘ വിധിക്കപ്പെടുകയാണോ നമ്മുടെ കുട്ടികള്‍.

ലോകപരിചയവും പ്രായവും വിദ്യാഭ്യാസവും ഉള്ളവര്‍ പോലും മൊബൈലിന്റെ ചതിക്കുഴിയില്‍ പെടുമ്പോള്‍ ലോകപരിചയവും തങ്ങള്‍ വസിക്കുന്ന സമൂഹത്തിലെ ഒരു പറ്റം ആളുകളുടെ ‘കരിങ്കണ്ണുകള്‍’ തിരിച്ചറിയാന്‍ പ്രായവും ഇല്ലാത്ത കുട്ടികള്‍ (സ്കൂള്‍, കോളേജ്) മൊബൈലിന്റെ മായാലോകത്തില്‍ ഈയാം‌‌പാറ്റകളെപ്പോലെ ജന്മം കരിച്ചുകളയുമ്പോള്‍ ചിന്തിക്കേണ്ടത് മുതിര്‍ന്നവര്‍ ആണ്.

ഓണ്‍‌ലൈന്‍ ചാറ്റിംങ്ങിനെക്കാള്‍ അപകടകാരിയായ മൊബൈല്‍ ചാറ്റിംങ്ങില്‍ കുരുങ്ങി ജീവിതം ഹോമിക്കപെടേണ്ടി വരുന്നവര്‍ എത്രയോ അധികമാണ്. മുതിര്‍ന്നവര്‍ക്ക് അല്ലങ്കില്‍ മറ്റൊരാള്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിയാതെ മൊബൈല്‍ ചാറ്റിംങ്ങ് നടത്താം എന്നതാണ് മൊബൈല്‍ ചാറ്റിംങ്ങ് ഏറ്റവും അപകടകരമാവുന്നത്. മൊബൈല്‍ ചാറ്റിംങ്ങ് ആവുമ്പോള്‍ ഇന്റ്ര്‌നെറ്റ് കണക്ഷന്റെ ആവിശ്യവും ഇല്ലല്ലോ, കൂടാതെ എസ്.എം.എസ്. ഫ്രീ സര്‍വ്വീസ് ആയി സേവനദാതാക്കള്‍ നല്‍കുന്നുമുണ്ട്. സൗജന്യങ്ങള്‍ എങ്ങനെ ദുരുപയോഗം ചെയ്യാം എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരണമായി വേണമെങ്കില്‍ ‘മൊബൈല്‍ ചാറ്റിംങ്ങിനെ’ ചൂണ്ടിക്കാണിക്കാം.

തങ്ങളുടെ കുട്ടികളുടെ ജീവന്‍ കവരാന്‍ കാരണമായ മൊബൈല്‍ ഫോണിനെ ഇന്ന് മാതാപിതാക്കള്‍ വെറുക്കുന്നുണ്ടാവാം. മൊബൈല്‍ ഫോണുകള്‍ എത്രകുട്ടികളുടെ ജീവനാണ് അപഹരിച്ചിരിക്കുന്നത്. മൊബൈലിനു വേണ്ടിയും മൊബൈല്‍ ചതിക്കുഴികളില്‍ പെട്ടും നമ്മുടെ കുട്ടികള്‍ ആത്മഹത്യചെയ്യു മ്പോള്‍ ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് ഒന്നും ചെയ്യാനില്ലേ? മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത കുട്ടികള്‍, മോഷണം നടത്തി മൊബൈല്‍ സ്വന്തമാക്കിയ കുട്ടികള്, മൊബൈല്‍ ചതിക്കുഴികളില്‍ പെട്ട് അത്മഹത്യയില്‍ അഭയം തേടിയ പെണ്‍കുട്ടികള്‍...
കുട്ടികളും മൊബൈല്‍ ഫോണും ഇന്ന് വെടിമരുന്നും തീയും എന്നപോലെ ആയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ എന്തിനു വേണ്ടിയാണ് ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്. കുട്ടികളുടെ ഇടയില്‍ വളരെവേഗം വ്യാപിച്ച മൊബൈല്‍ ജ്വരം മുതലെടുക്കാന്‍ മൊബൈല്‍ സേവന ദാതാക്കളും ഒരുങ്ങി ഇറങ്ങിയപ്പോള്‍ മറ്റൊരു ലോകം ആണ് മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കിയത്.

കുട്ടികളുടെ സന്തോഷത്തിന് വിലയേറിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ അവരെന്തെല്ലാമാണ് ആ ഫോണ്‍ കൊണ്ട് ചെയ്യുന്നതെന്ന് അന്വേഷിക്കാറുണ്ടോ? ഇല്ല എന്നു തന്നെ ആയിരിക്കും

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍‌കേണ്ടിവരുമ്പോള്‍ അവര്‍ എന്തായിരിക്കും ഇപ്പോള്‍ നല്‍കുന്നത്. കുട്ടികളുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷം എന്ന് കരുതുന്നവര്‍ കുട്ടികള്‍ എന്ത് ആവശ്യപെട്ടാലും അവര്‍ക്ക് അത് വാങ്ങി നല്‍കും. മിയ്ക്ക കുട്ടികളും ഇന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുന്നത് മൊബൈല്‍ ഫോണാണ്. അതും ബ്ലൂടൂത്തും ക്യാമറയും ഒക്കെ ഉള്ള ഫോണുകള്‍.

ബ്ലൂടൂത്ത് എന്താണന്നോ ഫോണില്‍ ക്യാമറയുടെ ഉപയോഗം എന്താണന്നോ അറിയാത്ത മാതാപിതാക്കള്‍ ആ‍യിരങ്ങള്‍ വിലയുള്ള ഫോണുകള്‍ യാതൊരു നിഷ്‌കര്‍ഷയും ഇല്ലാതെ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്നു. അവര്‍ അതുകൊണ്ട് എന്തു ചെയ്യുന്നു എന്ന് അവര്‍ ഒരിക്കള്‍ പോലും കുട്ടികളോട് ചോദിക്കാ റില്ല. സെക്യൂരിറ്റി കോഡിനുള്ളില്‍ തങ്ങളുടെ ഫോണ്‍ സംരക്ഷിക്കാന്‍ കുട്ടികള്‍ക്ക് അറിയാം. ആ സെക്യൂരിറ്റി കോഡിനുള്ളില്‍ മറഞ്ഞിരിക്കുന്ന നീലയ്ക്കുള്ളില്‍ ആരയൊക്കയോ സംഹരിക്കാനുള്ള രഹസ്യങ്ങള്‍ മറഞ്ഞിരിപ്പുണ്ട്.

കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് എന്താണ് ? പണം എളുപ്പത്തില്‍ ഉണ്ടാക്കാ‍ന്‍ സാധിക്കും എന്നുള്ളതുകൊണ്ടാണ് കുട്ടികള്‍ കുറ്റകൃത്യങ്ങളിലെക്ക് ആകര്‍ഷിക്കപ്പെടുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവര്‍ കുട്ടികളെ ബലിയാടുകള്‍ ആക്കുകയാണ്. പിടിക്കപ്പെടുകയാണങ്കില്‍ നഷ്ടപെടുന്നത് കുട്ടികളുടെ വീട്ടുകാര്‍ക്ക് മാത്രം. ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഇങ്ങനെയൊരു ‘മുഖം’ ഉള്ള കാര്യം അറിയുകയും ഇല്ല. കുട്ടികള്‍ക്ക് പണവും മൊബൈലും ബൈക്കും നല്‍കിയാണ് ‘മാഫിയ’ അവരെ തങ്ങളിലെക്ക് ആകര്‍ഷിക്കുന്നത്. കൂടുതല്‍ കൂടുതല്‍ പ്രലോഭനങ്ങള്‍ നല്‍കുമ്പോള്‍ കൊലപാതകത്തിലേക്ക് വരെ കുട്ടികള്‍ വഴിമാറുന്നു.

സ്‌പിരിറ്റ് - മണല്‍ മാഫിയ ആണ് കുട്ടികളെ ശരിക്ക് ഉപയോഗിക്കുന്നത്. സ്പിരിറ്റ് - മണല്‍ വണ്ടികള്‍ക്ക് ‘എസ്‌കോര്‍ട്ട്’ പോവുക എന്നുള്ളതാണ് കുട്ടികളുടെ ജോലി. അതിന് നല്‍കുന്നതാകട്ടെ മൊബൈല്‍ ഫോണും ബൈക്കും. മറ്റുള്ളവരുടെ മുന്നില്‍ തങ്ങള്‍ ആളാണന്ന് കാണിക്കാന്‍ വേണ്ടി കുട്ടികള്‍ അവരുടെ കെണികളില്‍ അകപ്പെട്ട് ജീവിതം അകാലത്തില്‍ ഹോമിക്കുകയാണ്.

ഞാനൊരാളെ പരിചയപ്പെടുത്താം. ഇവന്‍ ജോണി. പന്ത്രണ്ടാം ക്ലാസോടെ പഠനം നിര്‍ത്തി. ഇവന്റെ കയ്യിലിപ്പോള്‍ ഉള്ളത് ഒരു ബൈക്ക് മൂന്ന് മൊബൈല്‍ ഫോണുകള്‍. ഒന്‍‌പതാം‌ക്ലാസ് മുതലെ സമ്പാദ്യശീലം തുടങ്ങി. ഇപ്പോള്‍ വയസ് ഇരുപത്. ഈ ചെറുപ്രായത്തീലേ ബൈക്ക് ഒക്കെ സ്വന്തമാക്കിയവന്‍ നന്നായി സമ്പാദ്യശീലമുള്ളവന്‍ ആയിരിക്കണം. തൊഴില്‍ ‘എസ്‌കോര്‍ട്ട് ‘ പോകല്‍. മണല്‍ ലോറിക്ക് ‘എസ്‌കോര്‍ട്ട് ‘പോകാന്‍ എ‌ക്സ്‌പേര്‍ട്ട്. മണല്‍ മാഫിയ സമ്മാനമായി നല്‍കിയതാണ് രണ്ട് ഫോണും ഒരു ബൈക്കും. എന്ന് ‘എസ്‌കോര്‍ട്ട് ‘ നിര്‍ത്തുന്നുവോ അന്ന് ബൈക്കും മൊബൈലും തിരിച്ചു കൊടുക്കണം. ഒന്‍‌പതാം ക്ലാസില്‍ തുടാങ്ങിയ ‘എസ്‌കോര്‍ട്ട് ‘ പരിപാടി അതുകൊണ്ട് ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും ‘എസ്‌കോര്‍ട്ട് ‘ പണിയില്‍. സമയം കിട്ടുമ്പോള്‍ സിസി വണ്ടിപിടിക്കാന്‍ ട്രയിനി ആയി പോകുന്നു. ജീവിതം ഫുള്‍ റേഞ്ചില്‍. ഇടതടവില്ലാത്ത സുഖത്തില്‍ ജീവിതം ഓരോ നിമിഷവും ആഘോഷിക്കുന്നു. ഒരിക്കല്‍ പിടിക്കപെട്ടാല്‍?

മറ്റൊരാളെ പരിചയപ്പെടാം. അവളിപ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ ഏതോ ഒരു ചാ‍നലിലെ ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. (അതിന് രൂപ പതിനയ്യായിരമാണ് ചെലവ്). അന്നു മുതല്‍ പെണ്‍കൊച്ച് സീരിയലില്‍ അഭിനയിക്കാന്‍ നടക്കുകയാണ്. പക്ഷേ ഒരു സീരിയലിലും തലമാത്രം വന്നില്ല. കൊച്ചിന്റെ കൈയ്യിലൊരു മൊബൈലുണ്ട്. ഉറങ്ങുമ്പോള്‍ മാത്രമേ അത് ചെവിയ്ക്കകത്ത് നിന്ന് മാറുകയുള്ളു. എന്തെങ്കിലും വിശേഷാവസരങ്ങളില്‍ അടുത്ത വീട്ടിലങ്ങാനും പോയി ഭക്ഷണം കഴിക്കേണ്ടി വന്നാലും ‘കുന്ത്രാണ്ടം‘ ചെവിയ്ക്കകത്ത് തന്നെ.

ഒരു ദിവസം കൊച്ചിനെ തേടി സീരിയലുകാര്‍ എത്തി. കൊച്ചിന്റെ അഭിനയ പാടവം നോക്കാന്‍ സീരിയലുകാര്‍ കൊച്ചിനേയും കൊണ്ട് വയലിലേക്ക് പോയി. വയല്‍ക്കരയിലെ തെങ്ങില്‍ ചെത്താന്‍ കയറിയവന്‍ കൊച്ചിന്റെയും സീരിയലുകാരുടേയും അഭിനയം കണ്ട് പച്ചയ്ക്ക് നാലഞ്ച് തെറി വിളിച്ചപ്പോള്‍ എല്ലാം നാലുവഴിക്ക് പോയി. പിറ്റേന്ന് അടുത്തവീട്ടിലെ പയ്യന്‍ കൊച്ചിനോട് ചോദിച്ചു . “ഇന്നലെ വന്നവര്‍ ആരായിരുന്നു ചേച്ചി?” “നിനക്കവരെയൊന്നും അറിയത്തില്ലടാ.. അവര് ഇംഗ്ലീഷ് പടത്തിന്റെ ആള്‍ക്കാരാ...”. എങ്ങനെയുണ്ട് കൊച്ച് ? കൊച്ചിന്റെ അമ്മ പറയുന്നതിങ്ങനെ...” മോളെ എപ്പോഴും കൂട്ടുകാര് മൊബൈലില്‍ വിളിക്കും.. അവള്‍ക്കങ്ങ് എല്ലാവരും പരിചയക്കാരാ...“. എങ്ങനെയുണ്ട് അമ്മ ??

പണ്ടൊക്കെ ഓഫര്‍ എന്ന വാക്ക് നമ്മള്‍ കേള്‍ക്കുന്നതെപ്പോഴാണ്? ഓണത്തിനോ ക്രിസ്തുമസിനോ ടിവിയുടയോ ഫ്രീഡ്ജിന്റെയോ പരസ്യത്തിന്റെ കൂടയേ മലയാളികള്‍ ഓഫര്‍ എന്ന വാക്ക് കേട്ടിട്ടുള്ളു. പക്ഷേ ഇന്നോ?? പത്തുരൂപായ്ക്ക് ഓഫര്‍, പതിമൂന്ന് രൂപായ്ക്ക് ഓഫര്‍, മുപ്പത്താറ് രൂപയ്ക്ക് ഓഫര്‍ അമ്പതുരൂപായ്ക്ക് ഓഫര്‍ .... ഈവക ഓഫര്‍ നമുക്കിന്ന് പരിചിതമാണ്. ഈ ഓഫര്‍ എന്തെല്ലാമാണന്ന് അറിയാന്‍ കുട്ടികളോട് തന്നെ ചോദിക്കണം.


ഒരു ബസില്‍ കയറിയാല്‍ ആ ബസില്‍ രണ്ട് സ്കൂള്‍/ കോളേജ് കുട്ടികള്‍ ഉണ്ടങ്കില്‍ അവരുടെ സംസാരം ഒന്നു ശ്രദ്ധിച്ചു നോക്കുക. അവരില്‍ ഒരാളുടെ സംസാരം ഇങ്ങനെയായിരിക്കും തുടങ്ങുന്നത് ...” നിന്റെ ഓഫര്‍ ഏതാ?...”. ബസില്‍ അമ്പതുപൈസ കൊടുക്കാതെ സമരം നടത്തുന്ന കുട്ടികള്‍ മൊബൈലിനു വേണ്ടി എത്ര രൂപയാണ് ഒരു മാസം ചിലവഴിക്കുന്നത് ?

ഏത് വിധേയനേയും മൊബൈല്‍ സ്വന്തമാക്കുക എന്നുള്ളതാണ് കുട്ടികളുടെ ലക്ഷ്യം. അതിനവര്‍ എന്തും ചെയ്യും. ചിലപ്പോള്‍ വീട്ടില്‍ നിന്നോ വീടിനുപുറത്തുനിന്നോ മോഷ്ടിയ്ക്കും. ചിലര്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി ഫോണ്‍ സ്വന്തമാക്കും. പത്താംക്ലാസ് ജയിക്കുമ്പോള്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഒരു നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. എന്തിന് ഹൈസ്ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാറുണ്ട്. ഇപ്പോഴത്തെ ക്രൈം റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങളുടെ കേസില്‍ മൊബൈല്‍ ഫോണിന്റെ പങ്ക് ചെറുതല്ലെന്ന് കാണാം.

പത്തനംതിട്ട കോഴഞ്ചേരിയില്‍ നിന്നുള്ള ഒരാള്‍ പറഞ്ഞത് - കോഴഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ നടന്നതാണിത്. പ്ലസ്‌ടുവിന് പഠിക്കുന്ന പെണ്‍കുട്ടി ഞായറാഴ്ച പള്ളിയില്‍ പോകുമ്പോഴും ഫോണും കൊണ്ടാണ് പോകുന്നത്. പള്ളിയുടെ അടുത്തൊരു കുന്നുണ്ട്. ഒരു ഞായറാഴ്ച കുന്നുവഴിയുള്ള ഇടവഴിയിലൂടെ ഒരാള്‍ പള്ളിയിലേക്ക് വരുമ്പോള്‍ (പുല്ലു നിറഞ്ഞുനില്‍ക്കുന്ന ആ വഴി സാധാരണയായി ആരും പള്ളിയിലേക്ക് വരാനായി ഉപയോഗിക്കാറില്ല.) പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചുകൊണ്ട് കുന്നുകയറി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ നാട്ടുലൊന്നും അയാള്‍ കണ്ടിട്ടില്ലാത്ത രണ്ടാണ്‍കുട്ടികളും ഫോണില്‍ സംസാരിച്ചു കൊണ്ട് കുന്നു കയറുന്നു.

പള്ളികഴിഞ്ഞിറങ്ങിയപ്പോള്‍ സ്ത്രീകളുടെ ഇടയില്‍ ആ പെണ്‍കുട്ടി ഉണ്ടോ എന്ന് അയാള്‍ അന്വേഷിച്ചു. അവള്‍ ആ കൂട്ടത്തില്‍ ഇല്ലന്നയാള്‍ക്ക് മനസിലായി. അയാള്‍ അവളുടെ അപ്പനേയും വിളിച്ച് കുന്നുകയറി. കുന്നിന്‍ പുറത്ത് അവളും ‘കൂട്ടുകാരും’ ഉണ്ട്. ഇവരെ കണ്ടപ്പോള്‍ ഫ്രണ്ട്സ് മൂട് തട്ടി പോയി. വീട്ടില്‍ ചെന്നപ്പോള്‍ അപ്പന്‍ മകള്‍ക്ക് രണ്ടെണ്ണം കൊടുത്തിട്ട് മൊബൈലും വാങ്ങി വച്ചു. മൊബൈല്‍ കൊടുക്കില്ലന്ന് പറഞ്ഞപ്പോള്‍ അവളുടെ ഭീക്ഷണി. ”ഞാന്‍ പോയി തൂങ്ങിച്ചാവും”. ഏതായാലും കൊച്ചിന്റെ ഭീക്ഷണിക്ക് മുന്നില്‍ അപ്പന്‍ താണു. മക്കളുടേ ജീവന്‍ പോകാന്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലല്ലോ???

മൊബൈല്‍ വാങ്ങി നല്‍കില്ലന്ന് പറഞ്ഞതുകൊണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്തത് നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്. എന്നില്‍ വളരെയേറെ വേദനയുണ്ടാക്കിയ രണ്ട് ആത്മഹത്യാവാര്‍ത്തകള്‍ ആഴ്ചകള്‍ക്ക് മുമ്പ് ആണ് വായിച്ചത്.

അമ്മയുടെ എ.ടി.എം. കാര്‍ഡ് ഉപയെഗിച്ച് പണം എടുത്ത് മൊബൈല്‍ വാങ്ങിയതിന് വഴക്കുപറഞ്ഞപ്പോള്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തതായിരുന്നു ഒന്നാമത്തെ വാര്‍ത്ത. വീട്ടില്‍ പറയാതെ വാങ്ങിയ മൊബൈല്‍ കടയില്‍ തിരിച്ചുകൊണ്ടുപോയി കൊടുത്തതിനാണ് മറ്റൊരു കുഞ്ഞ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഒരാള്‍ വീട്ടിലെ ഏകമകനായിരുന്നു.

നമ്മുടെ കുഞ്ഞുങ്ങള്‍ മൊബൈലിന് എത്രമാത്രം ‘അഡികറ്റ്’ ആയിപ്പോയി എന്ന് ഇവയില്‍ നിന്ന് മനസിലാക്കാം. മാതാപിതാക്കള്‍കുഞ്ഞുങ്ങളെ ശ്രദ്ധിച്ചില്ല എന്നുള്ളതല്ല ഇവിടെ പ്രശ്നം. കുഞ്ഞുങ്ങളുടെ മനസ്ഥിതികള്‍ പോലും കമ്പോളവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രശ്നം. മൊബൈല്‍ ഇല്ലങ്കില്‍ ജീവിതം ഇല്ല എന്ന ഒരു അവസ്ഥയിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കാന്‍ നമ്മുടെ ദൃശ്യ പരസ്യങ്ങളിലൂടെ മൊബൈല്‍ സേവനദാ‍താക്കള്‍ക്ക് കഴിഞ്ഞു.

Saturday, July 18, 2009


"അച്ചു മാമ പുറത്തേക്ക് പോകാന്‍ വഴി ഇല്ലേ ?....................ഇതു ഉപയോഗിച്ചു പുറത്തു കടക്കൂ"

Sunday, July 5, 2009

" അദ്ധ്യാപനത്തിന്റെ പുതു വഴികള്‍"
(some old students from Pakalkury School)
ഞങ്ങളെ വളരെ ഏറെ വേദനിപ്പിക്കുകയും സങ്കടപെടുത്തുകയും ചെയ്ത ഒരു വാര്‍ത്ത‍ കാണാന്‍ ഇട ആയതിനാല്‍ ആണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ ഞങ്ങള്‍ തയ്യാറായത് .......സ്കൂള്‍ അധ്യാപകന്‍ നാട്ടുകാരെ കുത്തി പരിക്കേല്പിച്ചു എന ഒരു വാര്‍ത്ത‍ mathrubhumiyil കാണാന്‍ ഇട ആയി, അത്യന്തം സങ്കടം ഉള്ളതും അതില്‍ ഏറെ ലജ്ജ ഉളവാക്കുന്നതും അയ ഒരു വാര്‍ത്ത‍ ആയിരുന്നു അത്. ഈ ബ്ലോഗില്‍ മുന്‍ കുറിപ്പുകളില്‍ അദ്ധ്യാപകരെ കുറിച്ച് ഞാന്‍ എഴുതിയ ചില നല്ല കാര്യങ്ങള്‍ തിരുത്തി പറയാന്‍ തക്കവണ്ണം ഉള്ള കാര്യങ്ങള്‍ ആണ് നടക്കുന്നതും കേള്‍ക്കാന്‍ കഴിയുന്നതും. വളരെ നല്ല അദ്ധ്യാപകര്‍ ഉള്ളതിനാല്‍ നല്ല പോലെ നടന്നു പോകുന്ന സ്കൂളില്‍ ആണ് പെരുദോഷത്തിനു വേണ്ടി ഇത്തരത്തില്‍ ഉള്ള ചില ആള്‍കാര്‍ ഉള്ളത് ....കുട്ടികളെ പാഠപുസ്തകത്തിനു ഉപരി അവരെ മാനസികമായും സാമൂഹികമായും പോഷിപ്പികുന്നതിനു ഉപകരിക്കണ്ട അധ്യാപകന്‍ ആണ് കത്തിയും കഠാരയും ആയി റോഡില്‍ ഇറങ്ങി നര നായാട്ടു നടത്തുന്നത്. അതും തന്‍റെ അച്ഛനോളം പ്രായം ഉള്ള ഒരു പാവം മനുഷ്യനെ കുത്തി പരിക്കേല്പിച്ചു കൊണ്ട് ആണ് തന്‍റെ പുതിയ അദ്ധ്യാപന രീതി നാട്ടുകാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. ഇത്തരത്തില്‍ആണ് വിദ്യഭാസം പരിപോഷിപ്പിക്കുന്നത് എങ്കില്‍ അതിനെ എതിര്‍ക്കാന്‍ ഈ നാട്ടിലെ നിയമ വ്യവസ്ഥ മതി ആകാതെ വരും, അധ്യാപകര്‍ക്ക് സമൂഹം നല്‍കുന്ന മാന്യത കാത്തു സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല എങ്കില്‍ സമൂഹം അവരെ കൈകാര്യം ചെയ്യാന്‍ ആയി ഇറങ്ങി പുറപ്പെടും.കുട്ടികളും സമൂഹവും എന്നും സ്നേഹത്തോടും ബഹുമാനത്തോട്‌ കൂടി ഓര്‍ക്കുന്ന ഒരു പിടി നല്ല അദ്ധ്യാപകരുടെ ചോരയും നീരും അതിനെ സ്നേഹിക്കുന്ന ഒരു പാട് നാട്ടുകാരുടെ പ്രയത്നം കൊണ്ട് നിര്‍മിച്ചതാണ് ആ സ്കൂള്‍, തന്നോളം പോന്ന കുട്ടികളെ താന്‍ എന്ന് മാത്രം വിളിക്കുന്ന അദ്ധ്യാപകര്‍ പഠിപ്പിച്ച ഒരു സ്കൂള്‍ ആണ് അത്, അവിടെ ആണ് വെട്ടു കത്തിയും മാരക ആയുധങ്ങളും ആയി സ്കൂളില്‍ വരുന്ന അദ്ധ്യാപകര്‍ ഉണ്ട് എന്ന് അറിയാന്‍ കഴിങ്ങത്. കാര്യം എന്ത് തന്നെ ആയാലും ഒരു പാവം മനുഷ്യനെ കുത്തി പരിക്കേല്പിച്ച ആ അധ്യാപകന്‍ ചെയ്തത് മാപ്പ് അര്‍ഹിക്കാന്‍ ആകാത്ത കുറ്റം തന്നെ ആണ്.
ആ സ്കൂളിന്‍റെ തിരു മുറ്റത്തു നിന്നും പഠിച്ചു ഇറങ്ങിയ ഞങ്ങളെ പോലെ ഉള്ള നൂറു കണക്കിന് വിദ്യാര്‍ഥികളുടെ പ്രതിഷേധം ആണ് ഇത് വഴി അറിയിക്കുന്നത്, ഇനിയും ഇത്തരത്തില്‍ ഉള്ള ലീലാവിലാസങ്ങള്‍ ഉണ്ടായാല്‍ മഹാനായ അധ്യാപകാ നിന്നെ നമ്മള്‍ കൈ കാര്യം ചെയും, നമ്മുടെ സ്വപ്നങള്‍ ഉറങ്ങുന്ന ആ മണ്ണില്‍ ഒരു തുള്ളി ചോര വീഴാന്‍ ഒരാളെയും നമ്മള്‍ അനുവദിക്കില്ല അതിനി അധ്യാപകന്‍ ആയാലും അവരുടെ ഒത്താശ പാടുന്ന ചില മേലാളന്മാര്‍ ആയാലും
"...ഓര്‍ക്കുക ഓര്‍ത്താല്‍ നന്ന് ....."
"വളരെ നല്ല പോലെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഇത് വായിക്കുമ്പോള്‍ സങ്കടം തോന്നുന്നു എങ്കില്‍ അവരോടു നമ്മള്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു നിങ്ങള്‍ക്ക് എന്നും നമ്മുടെ മനസ്സില്‍ ദൈവത്തിന്റെ തുല്യം ആയ സ്ഥാനം തന്നെ ആണ് ഉള്ളത്"
"JUICY FRUIT"

Its from http://karinjurick.blogspot.com/.....................


TINY DANCERS

Degas' 'Little Dancer' is always a chick magnet in any museum - the Philadelphia Museum of Art has an unobstructed view of the sculpture, which is quite pleasing. The painting behind the little patron is Monet's 'The Sheltered Path'.